നെഹ്രു-ഗാന്ധി കുടുംബക്കാര്‍ മാത്രമല്ല; മോദിയെ ചോദ്യം ചെയ്ത് ചിദംബരം, 15 പേരുകള്‍ നിരത്തി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. നെഹ്രു-ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒട്ടേറെ പേര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി അലങ്കരിച്ചിട്ടുണ്ടെന്ന് ചിദംബരം പറഞ്ഞു. പേരുകള്‍ നിരത്തിയാണ് മോദിക്ക് മറുപടിയുമായി ചിംദബരം ട്വിറ്ററില്‍ എത്തിയത്. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ, നെഹ്രു കുടുംബത്തില്‍പ്പെടാത്ത ഏതെങ്കിലും നേതാവിനെ അഞ്ചു വര്‍ഷത്തേക്കെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷനാക്കുമോ എന്ന മോദിയുടെ വാക്കുകളാണ് ചിദംബരത്തിന്റെ മറുപടിക്ക് കാരണമായത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍മാരായി ആരെല്ലാം വരുന്നു എന്ന കാര്യത്തിലുള്ള മോദിയുടെ ആശങ്കയില്‍ നന്ദിയുണ്ടെന്നും ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍മാരെ തിരയുന്ന സമയത്തിന്റെ പകുതിയ സമയം നോട്ട് നിരോധനം, ജിഎസ്ടി, റാഫേല്‍, സിബിഐ, ആര്‍ബിഐ തുടങ്ങിയ വിഷയങ്ങളില്‍ ചെലവിടണമെന്നും ചിദംബരം പരിഹസിച്ചു.
ആചാര്യ കൃപലാനി, പട്ടാഭി സീതാരമയ്യ, പുരുഷോത്തംദാസ് ടാന്‍ഡം, യുഎന്‍ ദേബാര്‍, സഞ്ജീവ റെഡ്ഡി, സഞ്ജീവയ്യ, കാമരാജ്, നിജലിംഗപ്പ, സി സുബ്രഹ്മണ്യന്‍, ജഗജീവന്‍ റാം, ശങ്കര്‍ ദയാല്‍ ശര്‍മ, ഡികെ ബറൂ, ബ്രഹ്മാനന്ദ റെഡ്ഡി, പിവി നരസിംഹ റാവു, സീതാറാം കേസരി തുടങ്ങി 15 പേരുകളാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അലങ്കരിച്ച നെഹ്രു-ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരുടേതായി ചിദംബരം പറഞ്ഞത്.
ആരൊക്കെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍മാരായത് എന്ന് പരിശോധിക്കുന്ന മോദിയുടെ ആശങ്കയില്‍ നന്ദിയുണ്ട്. ഒരുപാട് സമയം താങ്കള്‍ ഇതിനു വേണ്ടി ചെലവഴിക്കുന്നു. എന്നാല്‍ ഇതിന്റെ പകുതി സയമം വിവാദ വിഷയങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചുകൂടെ എന്നും ചിംദംബരം ചോദിച്ചു.
കര്‍ഷക ആത്മഹത്യ, തൊഴിലില്ലായ്മ, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ബലാല്‍സംഗം, കുട്ടികള്‍ക്കെതിരായ അതിക്രമം, പശു സംരക്ഷകരുടെ അക്രമങ്ങള്‍, ഭീകരാക്രമണങ്ങള്‍ എന്നീ വിഷയങ്ങളിലും മോദിക്ക് സമയം ചെലവഴിച്ചുകൂടെ എന്നും ചിദംബരം ചോദിച്ചു.












Click it and Unblock the Notifications