കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നാക്ക സംവരണം ഭരണഘടനാവിരുദ്ധം; ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റേയും ചീഫ് ജസ്റ്റിസിന്റേയും വിയോജിപ്പ് ഇങ്ങനെ

Google Oneindia Malayalam News

ന്യൂദല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനയുടെ 103-ാം ഭേദഗതിയെ എതിര്‍ത്ത് ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും. സാമ്പത്തിക സംവരണം സാമൂഹ്യ നീതിക്ക് വിരുദ്ധമാണ് എന്നാണ് വിധി പ്രസ്താവത്തിനിടെ ജസ്റ്റിസ് രവീന്ദ്ര ഭട്ട് അഭിപ്രായപ്പെട്ടത്.

രവീന്ദ്ര ഭട്ടിന്റെ നിരീക്ഷണത്തെ പിന്തുണക്കുന്ന നിലപാടായിരുന്നു ചീഫ് ജസ്റ്റിസ് യു യു ലളിതും കൈക്കൊണ്ടത്. മറ്റ് മൂന്ന് ജഡ്ജിമാരുടെ നിരീക്ഷണത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയായിരുന്നു ജസ്റ്റിസ് രവീന്ദ്ര ഭട്ട് തന്റെ നിലപാട് വ്യക്തമാക്കിയത്. 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന് വിരുദ്ധമാണ് എന്നും ഭേദഗതി ഭരണഘടന വിലക്കിയ വിവേചനം നടപ്പാക്കുന്നതാണ് എന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് ചൂണ്ടിക്കാട്ടി.

1

സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് വഴി മികച്ച സ്ഥാനം ലഭിക്കുന്നു എന്ന് വിശ്വസിപ്പിക്കുന്നതാണ് ഈ ഭേദഗതി എന്ന് അദ്ദേഹം പറഞ്ഞു. എസ് ഇ ബി സിയിലെ (സോഷ്യല്‍ ആന്റ് ഇക്കണോമിക് ബാക്ക് വേര്‍ഡ് ക്ലാസ്) ദരിദ്രരെ ഒഴിവാക്കുന്നത് തെറ്റാണ്. ആനുകൂല്യങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സൗജന്യ പാസ് എന്നതല്ല എന്നും അദ്ദേഹം പറഞ്ഞു.

'മേക്കപ്പും വസ്ത്രാലങ്കാരവും സ്ത്രീയാണെങ്കില്‍ ഓക്കെ... എഡിറ്ററാണെങ്കില്‍ ചോദ്യം വരും'; ഐശ്വര്യ ലക്ഷ്മി'മേക്കപ്പും വസ്ത്രാലങ്കാരവും സ്ത്രീയാണെങ്കില്‍ ഓക്കെ... എഡിറ്ററാണെങ്കില്‍ ചോദ്യം വരും'; ഐശ്വര്യ ലക്ഷ്മി

2

ഭരണഘടനാപരമായി നിരോധിക്കപ്പെട്ട വിവേചനങ്ങളാണ് ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എസ്സി/എസ്ടി/ഒബിസിയിലെ ദരിദ്രരെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയല്ല. ഇത് സമത്വം എന്ന തത്വത്തിന് ഏല്‍ക്കുന്ന തിരിച്ചടിയാണ്. ദരിദ്രരില്‍ ഭൂരിഭാഗവും 15(4), 16(4) എന്നിവയില്‍ പരാമര്‍ശിച്ചിരിക്കുന്ന വിഭാഗങ്ങളില്‍ പെട്ടവരാണ്.

'നട്ടെല്ല് വളച്ച് മിണ്ടാതിരിക്കാനില്ല'; ഗവര്‍ണറുടെ പത്രസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോര്‍ട്ടര്‍ ടിവി'നട്ടെല്ല് വളച്ച് മിണ്ടാതിരിക്കാനില്ല'; ഗവര്‍ണറുടെ പത്രസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോര്‍ട്ടര്‍ ടിവി

3

ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്കെതിരായ ഹര്‍ജികളിലായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന വിധി.

'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി ശ്രീജിത്ത് പെരുമന'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി ശ്രീജിത്ത് പെരുമന

4

വിധി പ്രസ്താവത്തിന്റെ തുടക്കത്തില്‍ തന്നെ നാല് വിധികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെ അദ്ദേഹം വിധി പറയാന്‍ ക്ഷണിച്ചു. തുടര്‍ന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ബേല എം ത്രിവേദിയും ജെബി പര്‍ദിവാലയും ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി അറിയിക്കുകയായിരുന്നു.

English summary
Chief Justice U U Lalit and Justice S Ravindra Bhatt opposed reservation amendment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X