കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചിടത്തായി തോറ്റത് വമ്പന്‍മാര്‍, വെല്ലുവിളിച്ചവര്‍ വരെ തോറ്റു, മുഖ്യമന്ത്രിമാര്‍ വരെ വീണു

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നാലിടത്തും ബിജെപിയുടെ തേരോട്ടമാണ് കണ്ടത്. എന്നാല്‍ അതിലേറെ ചര്‍ച്ചയാവുന്നത് വമ്പന്‍മാരുടെ തോല്‍വിയാണ്. ഓരോ സംസ്ഥാനത്തും ഇളക്കി മറിക്കുമെന്ന് പറഞ്ഞവര്‍ വരെതോറ്റവരിലുണ്ട്. ഏറ്റവും ഞെട്ടിച്ച തോല്‍വി ഉത്തരാഖണ്ഡില്‍ പുഷ്‌കര്‍ സിംഗ് ധമിയുടെ തോല്‍വിയാണ്. ഇതിന് പ്രധാന കാരണം ബിജെപി ഉത്തരാഖണ്ഡില്‍ ഭൂരിപക്ഷം നേടിയെന്നതാണ്. മികച്ച പ്രകടനം ധമിയുടെ സര്‍ക്കാര്‍ നടത്തിയിട്ടും മുഖ്യമന്ത്രിക്ക് തോല്‍ക്കാനായിരുന്നു വിധി. ധമിയുടെ ഖാത്തിമ മണ്ഡലം അദ്ദേഹത്തിന്റെ ശക്തികേന്ദ്രമാണ്. 2012, 2017 വര്‍ഷങ്ങളില്‍ ധമി ഇവിടെ നിന്ന് വിജയിച്ചതാണ്. 3500 വോട്ടിനായിരുന്നു 2017ലെ വിജയം.

നാഗചൈതന്യയുമായുള്ള അവസാന ബന്ധവും ഉപേക്ഷിച്ച് സാമന്ത, മടക്കി നല്‍കിയത് വിവാഹ സമ്മാനംനാഗചൈതന്യയുമായുള്ള അവസാന ബന്ധവും ഉപേക്ഷിച്ച് സാമന്ത, മടക്കി നല്‍കിയത് വിവാഹ സമ്മാനം

1

അതേസമയം എന്തുകൊണ്ട് ധമി തോറ്റു എന്നതിന് ബിജെപി തന്നെ ഉത്തരം കണ്ടെത്തേണ്ടി വരും. ഇതേ പോലൊരു വലിയ തോല്‍വിയാണ് പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി നേരിട്ടത്. മത്സരിച്ച രണ്ട് മണ്ഡലത്തിലും ചന്നി തോറ്റു. ബദോറിലും ചംകോര്‍ സാഹിബിലുമായിരുന്നു തോല്‍വി. മുഖ്യമന്ത്രിക്കിത് നാണക്കേടാണ്. ആംആദ്മി പാര്‍ട്ടി തരംഗത്തില്‍ ഒലിച്ച് പോവുകയായിരുന്നു ചന്നി. ദളിത് ഫോര്‍മുല വിജയിക്കുമെന്ന് കരുതിയ കോണ്‍ഗ്രസിനും പിഴച്ചു. ബദോറില്‍ വമ്പന്‍ തോല്‍വിയാണ് ചന്നി നേരിട്ടത്. 26409 വോട്ട് മാത്രമാണ് ചന്നിക്ക് കിട്ടിയത്. എഎപിയുടെ ലാബ് സിംഗ് ഉഗോക്കെയ്ക്ക് 63967 വോട്ട് ലഭിച്ചു.

ചംകോര്‍ സാഹിബിലാണ് കുറച്ചെങ്കിലും പോരാട്ടം നടന്നത്. ഇവിടെ 62306 വോട്ടുകള്‍ ചന്നിക്ക് ലഭിച്ചു. എന്നാല്‍ ചരണ്‍ജിത്ത് സിംഗ് എന്ന എഎപിയുടെ എതിരാളിക്ക് 70248 വോട്ട് ലഭിച്ചു. തോറ്റവരില്‍ മറ്റൊരു പ്രമുഖന്‍ കോണ്‍ഗ്രസിന്റെ തന്നെ ഹരീഷ് റാവത്താണ്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കണ്ടിരുന്നത് റാവത്തിനെയാണ്. ജയിച്ചിരുന്നെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയാവുമായിരുന്നു. എാല്‍ ലാല്‍ഖനില്‍ അദ്ദേഹം തോറ്റു. ബിജെപിയുടെ മോഹന്‍ സിംഗ് ബിഷ്ടിനോടാണ് തോറ്റത്. പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും തോറ്റവരിലുണ്ട്. സ്വന്തം കോട്ടയായ പട്യാലയില്‍ നിന്നാണ് ക്യാപ്റ്റന്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയത്. കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി ടിക്കറ്റിലാണ് അമരീന്ദര്‍ മത്സരിച്ചത്.

എഎപിയുടെ അജിത് പാല്‍ സിംഗ് കോലിയോടാണ് അമരീന്ദര്‍ തോറ്റത്. 2002 മുതല്‍ 2007 വരെയും, 2017 മുതല്‍ 2021 വരെ അമരീന്ദര്‍ മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍ അവസാന ടേമില്‍ അദ്ദേഹത്തെ ഹൈക്കമാന്‍ഡ് നീക്കുകയായിരുന്നു. ജനവിധി അംഗീകരിക്കുന്നുവെന്ന് അമരീന്ദര്‍ പറഞ്ഞു. എഎപിയെയും ഭഗവന്ത് മന്നിനെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് അമൃത്സര്‍ ഈസ്റ്റില്‍ നിന്നും തോറ്റു. അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അദ്ദേഹം. എഎപിയുടെ ജീവന്‍ ജ്യോത് കൗറിനോടാണ് തോറ്റത്. അകാലിദളിന്റെ പ്രമുഖനായ സുഖ്ബീര്‍ സിംഗ് ബാദലും പ്രകാശ് സിംഗ് ബാദലും തോറ്റവരിലുണ്ട്.

നാലിടത്ത് നയിച്ചത് രാഹുല്‍, ഒരിടത്ത് പ്രിയങ്ക, തരിപ്പണമായി കോണ്‍ഗ്രസ്, അധികാര സമവാക്യങ്ങള്‍ മാറും?നാലിടത്ത് നയിച്ചത് രാഹുല്‍, ഒരിടത്ത് പ്രിയങ്ക, തരിപ്പണമായി കോണ്‍ഗ്രസ്, അധികാര സമവാക്യങ്ങള്‍ മാറും?

Recommended Video

cmsvideo
ഇനിയും നോക്കിനില്‍ക്കാനാവില്ല; തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അങ്കം തുടങ്ങി | Oneindia

English summary
chief minister in two states lost and lot of big wigs tasted defeat in five states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X