ഭീകരാക്രമണം കണ്ണുതുറപ്പിച്ചില്ല; മസൂദ് അസർ വിഷയത്തിൽ അയയാതെ ചൈന
Recommended Video

ദില്ലി: ജെയ്ഷെ മുഹമ്മദ് ഭീകരർ പുൽവാമയിൽ നടത്തിയ അതി ശക്തമായ ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യയെ പിന്തുണയ്ക്കാതെ ചൈന. ഭീകരാക്രമണം ആശങ്കയുളവാക്കുന്നുവെന്ന് പ്രതികരിച്ച ചൈന പക്ഷേ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിഞ്ഞ് നിൽക്കുകയാണ്.
പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. എല്ലാവിധ ഭീകരപ്രവർത്തനങ്ങളെയും ചൈന ശക്തമായി എതിർക്കുന്നു, തീവ്രവാദത്തെ തുടച്ചുനീക്കാൻ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിച്ച് മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ശ്രമിക്കണം, ഭീകരാക്രമണം നടുക്കുന്നതാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ മസൂദ് അസറിനെ ആഗോള ഭീകരാനായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ കൃത്യമായ ഉത്തരം നൽകാൻ ചൈനീസ് വക്താവ് തയാറായില്ല. ആഗോള ഭീകരനായി മസൂദ് അസറിനെ പ്രഖ്യാപിക്കണമെങ്കിൽ യുഎൻ സെക്യൂരിറ്റി കൗൺസിലിന് കൃത്യമായ നിബന്ധനങ്ങളുണ്ട്. നിബന്ധനകൾ പാലിച്ച് ചൈന ഇനിയും മുന്നോട്ട് പോകുമെന്ന് ചൈനീസ് വക്താവ് പ്രതികരിച്ചു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന യുഎൻ സെക്യൂരിറ്റി കൗൺലിനിന്റെ ആവശ്യത്തെ എതിർക്കുന്നത് ചൈനയാണ്. രക്ഷാസമിതിയിൽ ഐക്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന ഇന്ത്യയുടെ ആവശ്യത്തിന് തടസം നിൽക്കുന്നത്. രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള ചൈന തന്നെയാണ് ഇന്ത്യയുടെ ആവശ്യത്തെ എതിർക്കുന്നത്. 199ൽ കാണ്ഡഹാർ വിമാനറാഞ്ചലിൽ ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി വാജ്പേയി സർക്കാരാണ് മസൂദ് അസറിനെ വിട്ടയയ്ക്കുന്നത്.
ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനീകരുടെ വാഹനവ്യൂഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരർ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. മലയാളി ജവാൻ ഉൾപ്പെടെ 39 പേർ ഇതുവരെ വീരമൃത്യു വരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications