അതിർത്തിയിൽ രണ്ടാമതും ചൈനയുടെ പ്രകോപനം; ചൈനയുടെ പെരുമാറ്റം ധാരണകളുടെ ലംഘനമെന്ന് ഇന്ത്യ
ദില്ലി; അതിർത്തിയിൽ വീണ്ടും ചൈനയുടെ പ്രകോപനം ഉണ്ടായതായി വിദേശകാര്യമന്ത്രാലയം. കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരത്തിനായി ഇരു രാജ്യങ്ങളുടേയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച പുരോഗമിക്കുന്നതിനിടയിലാണ് തിങ്കളാഴ്ച വീണ്ടും ചൈനയുടെ പ്രകോപനപരമായ നീക്കം. ചൈനയുടെ പെരുമാറ്റം ധാരണകളുടെ ലംഘനമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമക്കി.
Recommended Video

ഓഗസ്റ്റ് 29-ാം തിയതി അര്‍ധരാത്രിയോടെയും 30-ാം തിയതി പുലര്‍ച്ചയോടെയുമാണ് പാന്‍ഗോങ് തടാകത്തിന്റെ തെക്കന്‍തീരത്ത് ചൈന കടന്നുകയറിയത്. എന്നാൽ ചൈനീസ് നീക്കം ഇന്ത്യ ശക്തമായി എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ചയിലെ നടപടി. സമയബന്ധിതമായ പ്രതിരോധ നടപടിയിലൂടെ തല്‍സ്ഥിതിയില്‍ ഏകപക്ഷീയമായി മാറ്റം വരുത്താനുള്ള ചൈനയുടെ നീക്കങ്ങൾക്ക് തടയിടാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
നിയന്ത്രണ രേഖ ലംഘിക്കാനുള്ള തുടർച്ചയായ ശ്രമങ്ങളാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സൈന്യത്തെ നിയന്ത്രിക്കാൻ ചൈന തയ്യാറാവണം. നയതന്ത്ര തലത്തിലും സൈനിക തലത്തിലും പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നേരത്തേ അതിർത്തിയിലെ സംഘർഷത്തിൽ ഇന്ത്യയ്ക്കെതിരെ ആരോപണവുമായി ചൈന രംഗത്തെത്തിയിരുന്നു. കടന്നുകയറ്റം നടത്തിയത് ഇന്ത്യയാണെന്നും ഇന്ത്യ തങ്ങളുടെ സൈനികരെ പിൻവലിക്കാൻ തയ്യാറാകണെന്നുമാണ് ചൈനയുടെ ഇപ്പോഴത്തെ വാദം.
ഇന്ത്യൻ സൈന്യം തിങ്കളാഴ്ച അതിർത്തി കടന്ന് 4,200 മീറ്റർ (13,500 അടി) തടാകമായ പാങ് ഗോങ് തടാകത്തിന് സമീപം കടന്നുകയറി പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് ചൈനീസ് സൈന്യം ആരോപിച്ചു. അതിർത്തി സംരക്ഷിക്കുന്നതിനുള്ള നടപടികൾ ചൈന സ്വീകരിക്കുമെന്നും സൈന്യം വിശദീകരിച്ചു.
മറ്റൊരു രാജ്യത്തിൻറെ മണ്ണ് ചൈനീസ് സൈന്യം കയ്യടക്കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുനീങ്ങും പ്രതികരിച്ചിരുന്നു. 'ചൈന ഒരിക്കലും ഒരു യുദ്ധത്തിന് പ്രകോപനമുണ്ടാക്കിയിട്ടില്ല.ഇന്ത്യയുമായി ആശയവിനിമയത്തിൽ പ്രശ്നം നേരിടുന്നുണ്ടെന്നും അതിർത്തിയിൽ സമാധാനവും ശാന്തിയും പുലരാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഹുവ ചുനീങ്ങ് പറഞ്ഞിരുന്നു.












Click it and Unblock the Notifications