കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിക്‌സ്: ഗോവ പ്രഖ്യാപനത്തില്‍ പാക് ഭീകരസംഘടനകളെ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിന് വിലങ്ങിട്ടത് ചൈന

Google Oneindia Malayalam News

പനാജി: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ രാജ്യം ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറുപ്പുവരുത്തണമെന്ന ആവശ്യം രണ്ട് ദിവസം നീണ്ടുനിന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഉന്നയിക്കപ്പെട്ടു. പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ എതിര്‍ത്ത ഇന്ത്യയാണ് ഇക്കാര്യം ഉച്ചകോടിയ്ക്കിടെയും ഉഭയ കക്ഷി ചര്‍ച്ചയ്ക്കിടെയും ഉന്നയിച്ചത്.

ലോകത്ത് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും പാക് ഭീകര സംഘടനകളെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ചൈന വിലങ്ങുതടിയാവുകയായിരുന്നു. നേരത്തെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂര്‍ അസദിനെ ഭീകരനായി പ്രഖ്യാപിച്ച് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തിനും കൂച്ചുവിലങ്ങിട്ടത് ചൈനയായിരുന്നു.

 ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍

ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍

ബിക്‌സ് രാജ്യങ്ങള്‍ ഭീകരവാദത്തിന് വളരാന്‍ തങ്ങളുടെ മണ്ണില്‍ ഇടം നല്‍കരുതെന്ന് ആവശ്യപ്പെട്ട ഉച്ചകോടി ഭീകരകേന്ദ്രങ്ങള്‍ നശിപ്പിക്കാനും നിര്‍ദേശിക്കുന്നു.

പാകിസ്താന് പിന്തുണയുമായി ചൈന

പാകിസ്താന് പിന്തുണയുമായി ചൈന

ചൈനയുടെ സാന്നിധ്യത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ച് പരാമര്‍ശിക്കുക ഇന്ത്യയ്ക്ക് എളുപ്പമായിരുന്നില്ല. ഇന്ത്യ ശ്രമിച്ചത് ഇന്ത്യക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന പാക് ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ എന്നിവയെക്കുറിച്ച് ഉച്ചകോടിയില്‍ പരാമര്‍ശിക്കാനാണ്.

പ്രഖ്യാപനത്തില്‍ ഐസിസ്

പ്രഖ്യാപനത്തില്‍ ഐസിസ്

ബ്രിക്‌സ് ഉച്ചകോടിയുടെ ഗോവ പ്രഖ്യാപനത്തില്‍ ഐസിസ്, ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഭീകരവാദ സംഘടനകളെക്കുറിച്ച് പരാമര്‍ശിച്ചത് ഇന്ത്യയെ നിരാശപ്പെടുത്തി. ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണങ്ങള്‍ പതിവായതോടെ ഇന്ത്യയെ ലക്ഷ്യം വച്ചുള്ള പാക് ഭീകര സംഘടനകളെക്കുറിച്ചുള്ള പ്രശ്‌നങ്ങളാണ് ഇന്ത്യയ്ക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത്.

ഐക്യരാഷ്ട്ര സഭയില്‍

ഐക്യരാഷ്ട്ര സഭയില്‍

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ കോംപ്രിഹെന്‍സീവ് കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ടെററിസം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.

ഉറി ഭീകരാക്രമണം

ഉറി ഭീകരാക്രമണം

ബ്രിക്‌സ് അംഗരാഷ്ട്രങ്ങള്‍ക്കെതിരെ ഉണ്ടായ ഭീകരാക്രമണത്തില്‍ അപലപിച്ച ഉച്ചകോടിയില്‍ ജമ്മുകശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല. എന്നാല്‍ 19 സൈനികരെ നഷ്ടമായ ഇന്ത്യയാണ് ഉറി ഭീകരാക്രമണത്തെക്കുറിച്ച് ഉച്ചകോടിയില്‍ ഉന്നയിക്കാത്തതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്

 ബ്രിക്‌സ് ഭീകരവാദത്തിനെതിരെ

ബ്രിക്‌സ് ഭീകരവാദത്തിനെതിരെ

ബ്രിക്‌സ് രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഒടുവിലത്തെ യോഗത്തില്‍ ദേശീയ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഭീകരവാദത്തിനെതിരെ പോരാടാന്‍ ഭീകരവിരുദ്ധ ഗ്രൂപ്പ് രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളും പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

English summary
China curbs India’s attempt to mention Pakistan-based JeM, LeT in Goa Declaration. The Goa declaration includes ISIS and other international terror outfits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X