ഹെലികോപ്ടര്‍ പറത്തല്‍: അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈന

Subscribe to Oneindia Malayalam

ദില്ലി: ചൈനീസ് ഹെലികോപ്ടറുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ കടന്ന് അതിര്‍ത്തി ലംഘിച്ചെന്ന വാദം തെറ്റാണെന്ന് ചൈന. അതിര്‍ത്തി ലംഘനം നടത്തിയിട്ടില്ലെന്നും സാധാരണയായി നടത്താറുള്ള പെംട്രോളിങ് മാത്രമാണ് നടന്നതെന്നും ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും സമാധാനപരമായി ചര്‍ച്ചകള്‍ നടത്താനും ശ്രമിക്കണമെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് ഹുവ ചുനൂയിങ് പറഞ്ഞു.

പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ അതിര്‍ത്തി ലംഘിച്ച് ഉത്തരാഖണ്ഡിലെ ചമോലി ജില്ലക്കു മുകളിലൂടെ പറന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാറും സൈന്യവും അതീവഗൗരവത്തോടെയാണ് ഇതിനെ കണ്ടത്. ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ചൈനീസ് ശ്രമങ്ങളുടെ ഭാഗമാണോ എന്നും മേഖലയിലെ ഇന്ത്യന്‍ സൈനിക വിന്യാസത്തിന്റെ ചിത്രം എടുക്കാനാണോ വിമാനം പറത്തിയത് എന്നും സംശയമുയര്‍ന്നിരുന്നു. എന്നാല്‍ സംശയിക്കാനൊന്നുമില്ലെന്നും സമാധാനം തകര്‍ക്കാന്‍ ഉദ്ദേശ്യമില്ലെന്നുമാണ് ഇപ്പോള്‍ ചൈനാസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

helicopter-

ചൈനീസ് അധീനതിയിലുള്ള ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. എന്നാല്‍ ഹെലികോപ്റ്റര്‍ പറത്തിയ പ്രദേശം തങ്ങളുടേതാണെന്ന അവകാശവാദവും ചൈന ഉന്നയിക്കുന്നുണ്ട്. 'വുജെ' എന്നാണ് ചൈന ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്.

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്നലെ രാവിലെ 9.15ഓടെ ചൈനീസ് ഹെലികോപ്റ്റര്‍ ബറാഹോട്ടി പ്രദേശത്തിന് മുകളില്‍ പറക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെലികോപ്റ്റര്‍ നാല് മിനിറ്റ് നേരം വ്യോമാതിര്‍ത്തിക്കുള്ളില്‍ കഴിഞ്ഞുവെന്നും ചാമോലി പോലീസ് സൂപ്രണ്ട് ത്രിപാഠി ഭട്ട് പറഞ്ഞു. ഭട്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നേരത്തെയും ചൈനയുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ വ്യോമാതിര്‍ത്തി ലംഘിച്ച നടപടികള്‍ ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

English summary
China defends its army choppers entering Indian airspace at Chamoli
Please Wait while comments are loading...