കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്കില്‍ വീണ്ടും പ്രകോപനവുമായി ചൈന! പാംഗോങ് തീരത്ത് ചൈനീസ് നീക്കം തടഞ്ഞ് ഇന്ത്യ

Google Oneindia Malayalam News

ലഡാക്ക്: അതിര്‍ത്തിയില്‍ ലഡാക്കില്‍ വീണ്ടും ഇന്ത്യ-ചൈന സംഘര്‍ഷം. ചൈനീസ് സൈന്യം നിയന്ത്രണ രേഖ ലംഘിച്ചതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. പാംഗോങ് തീരത്ത് ചൈനീസ് സൈന്യത്തെ ഇന്ത്യ തടഞ്ഞുവെന്നും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. ആഗസ്റ്റ് 29, 30 രാത്രിയിലാണ് സംഭവം. അതിര്‍ത്തിയില്‍ സമാധാനത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകളിലുണ്ടാക്കിയ ധാരണകള്‍ ലംഘിച്ചാണ് ചൈനീസ് സൈന്യത്തിന്റെ നീക്കം.

പാംഗോങ് സോ തടാകത്തിന്റെ തെക്കന്‍ തീരത്തായാണ് ചൈന ഇക്കുറി പ്രകോപനപരമായ നീക്കം നടത്തിയിരിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ നേരത്തെ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ഇതിന് മുന്‍പ് ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ സൈനിക പിന്മാറ്റത്തിനും അതിര്‍ത്തിയില്‍ പഴയ സ്ഥിതി പുനസ്ഥാപിക്കാനും ഉളള ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ ഈ ധാരണകളെല്ലാം ലംഘിച്ചാണ് ലഡാക്കില്‍ വീണ്ടും ചൈന പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്.

india

പാംഗോങ് തടാകത്തിന് സമീപത്തുളള ചൈനീസ് പീപ്പീള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നീക്കത്തെ ഇന്ത്യ പരാജയപ്പെടുത്തിയെന്നും സൈനിക വിന്യാസം പ്രദേശത്ത് ശക്തിപ്പെടുത്തിയെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രദേശത്ത് ചൈനയുടെ ഏകപക്ഷീയമായ നീക്കങ്ങളെ നേരിടാന്‍ സൈന്യം സജ്ജമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ചര്‍ച്ചകളിലൂടെ അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും കാത്ത് സൂക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യം കടമപ്പെട്ടവരാണെന്നും അതേസമയം അതിര്‍ത്തി സംരക്ഷിക്കാന്‍ ദൃഢനിശ്ചയം ചെയ്തതാണ് എന്നും പ്രസ്താവനയില്‍ പറയുന്നു. അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. ചുഷുലില്‍ ബ്രിഗേഡ് കമാന്‍ഡര്‍ തലത്തിലാണ് സമാധാന ചര്‍ച്ചകള്‍ നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

'അരുംകൊല ചെയ്ത് രക്തം കുടിക്കുന്ന ഡ്രാക്കുള! കൊന്നിട്ടും പക തീരാതെ ചെന്നിത്തല', ആഞ്ഞടിച്ച് ഡിവൈഎഫ്ഐ'അരുംകൊല ചെയ്ത് രക്തം കുടിക്കുന്ന ഡ്രാക്കുള! കൊന്നിട്ടും പക തീരാതെ ചെന്നിത്തല', ആഞ്ഞടിച്ച് ഡിവൈഎഫ്ഐ

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ലഡാക്കിന്റെ ചില ഭാഗങ്ങളില്‍ ചൈന ക്യാംപുകള്‍ സ്ഥാപിച്ചതിന് പിന്നാലെ തുടക്കമിട്ട സംഘര്‍ഷത്തിന് ഇതുവരെയും പൂര്‍ണപരിഹാരമായിരുന്നില്ല. 5 വട്ടം സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. സൈനിക തലത്തിലും നയതന്ത്ര തലത്തിലും നടത്തിയ ചര്‍ച്ചകള്‍ ഫലം ചെയ്യുന്നില്ലെങ്കില്‍ സൈനികമായ വഴികള്‍ ചൈനയുമായി ഇടപെടാന്‍ ഇന്ത്യക്ക് മുന്നിലുണ്ട് എന്നാണ് കഴിഞ്ഞ ദിവസം സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കിയത്. ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
China made provocative movements in Ladak again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X