തങ്ങളുടെ ആഭ്യന്തരകാര്യത്തില്‍ ചൈന ഇടപെടണ്ട!!ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തി

Subscribe to Oneindia Malayalam

ശ്രീനഗര്‍: തങ്ങളുടെ ആഭ്യന്തരകാര്യത്തില്‍ ചൈന ഇടപെടേണ്ട കാര്യമില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കശ്മീരില്‍ വിദേശ ശക്തികളുടെ ഇടപെടലുണ്ടെന്നും അവര്‍ ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങുമായി നടത്തിയ ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളോടും സംസാരിക്കുമ്പോഴാണ് മെഹ്ബൂബ മുഫ്തി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കശ്മീരില്‍ നടക്കുന്ന പോരാട്ടങ്ങളിലും നുഴഞ്ഞു കയറ്റങ്ങളിലുമെല്ലാം വിദേശ ശക്തികളുടെ പങ്കുണ്ടെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. പാകിസ്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീരിലേക്ക് സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്ന് ചൈന താക്കീത് നല്‍കിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്കിടെ കശ്മീരില്‍ ക്രമസമാധാനം വീണ്ടെടുക്കാന്‍ ആഭ്യന്തര മന്ത്രി നടത്തുന്ന ശ്രമങ്ങളെ മെഹ്ബൂബ മൂഫ്തി അഭിനന്ദിച്ചു. രാജ്‌നാഥ് സ്ങ്ങിന് നന്ദി പറയുകയും ചെയ്തു.

mufti

കശ്മീരില്‍ നടക്കുന്നത് ക്രമസമാധാനപ്രശ്‌നങ്ങള്‍ മാത്രമല്ല. വിദേശ ശക്തികളുടെ ഇടപെടല്‍ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ചൈനയും ഇതില്‍ കൈകടത്തുന്നുണ്ടെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചു. അമര്‍നാഥ് ഭീകരാക്രമണം സംസ്ഥാനത്ത് വര്‍ഗ്ഗീയ വിദ്വേഷമുണ്ടാക്കാന്‍ ആസൂത്രണം ചെയ്തതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രതിസന്ധിഘട്ടത്തിലും തന്നെ പിന്തുണക്കുന്ന ജനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിനും മെഹ്ബൂബ മുഫ്തി നന്ദി പറഞ്ഞു.

English summary
Mufti made the remarks after meeting Union Home Minister Rajnath Singh here to appraise him of the current situation in the state.
Please Wait while comments are loading...