കൈലാസ്-മാനസരോവര്‍ പ്രദേശങ്ങളില്‍ ചൈനയുടെ മിസൈൽ വിന്യാസം; വീണ്ടും പ്രകോപനം
ദില്ലി; ഇന്ത്യൻ അതിർത്തിയിൽ കൈലാസ പർവ്വത പ്രദേശത്ത് മിസൈലുകൾ അടക്കമുള്ളവ വിന്യസിച്ച് ചൈനീസ് സൈന്യം. അതിർത്തിയിൽ നിന്നും 90 കിമി അകലെയാണ് ചൈന തങ്ങളുടെ സർഫെയ്സ് ടു എയർ മിസൈലുകൾ (എസ്എഎം) അടക്കമുള്ളവ സ്ഥാപിച്ചിരിക്കുന്നത്. തീർത്ഥാടന കേന്ദ്രമായ കൈലാഷ് മാനസരോവർ പ്രദേശത്ത് പീരങ്കികൾ ഉൾപ്പെടെയുള്ള സൈനിക സാന്നിധ്യം കൊണ്ട് യുദ്ധമേഖലയ്ക്ക് സമാനമായ അന്തരീക്ഷത്തിലാണ് ഉള്ളതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് എസ്എഎമ്മിന്റെ എച്ച്ക്യൂ 9 ശ്രേണിയിലുള്ള മിസൈലുകളും റാഡാറുകളും സജ്ജീകരിച്ചിരിക്കുകയാണെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല മിസൈലുകൾ വിക്ഷേപിക്കാനുള്ള സൗകര്യങ്ങളും സൈനിക ബാരക്കുകളും ഒരുക്കിയിട്ടുണ്ട്. വ്യോമ ഭീഷണികളെ നിരീക്ഷിക്കുന്നതിനായി ചൈന റഡാർ സംവിധാനങ്ങളേയും ഇവിടെ ഉപയോഗിപ്പെടുത്തുന്നുണ്ട്.
ഏപ്രിലിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ചൈന പൂർത്തിയാക്കിയതായും സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാണ്
ഇന്ത്യാ-ചൈന അതിർത്തി തർക്കം രൂക്ഷമായിരിക്കെയാണ് മേഖലയിലെ ചൈനയുടെ സൈനിക നടപടി. മാത്രമല്ല ഇന്ത്യ-ചൈന-നേപ്പാൾ ട്രൈജങ്ങ്ഷനിലെ കാലാപനി-ലിംസപിയധുര-ലിപുലേക്ക് മേഖലയിലെ തർക്കങ്ങളും നിലനിൽക്കുന്നുണ്ട്.
ഇന്ത്യയുടെ റോഡ് നിർമാണം ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്ക പ്രദേശത്താണെന്ന് നേപ്പാൾ അവകാശപ്പെടുന്നത്. 17000 അടി ഉയരത്തിൽ 80 കിമി നീളത്തിൽ നിർമ്മിക്കുന്ന തന്ത്രപ്രധാനമായ പാത കൈലാസ്-മാനസരോവറിലേക്കുള്ള തീർത്ഥയാത്ര എളുപ്പവും സുഗമവും ആക്കുന്നു. ഹിന്ദുമതത്തിനും ബുദ്ധ മതത്തിനും ഒരു പോലെ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് കൈലാസ -മാനസരോവർ പ്രദേശങ്ങളും രക്ഷാസ്ഥൽ, ഗൗരി കുണ്ഡ് എന്നിവയും.

കഴിഞ്ഞ മൂന്ന് മാസമായി ദേശീയപാതയിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കായി പുതിയ നിർമാണങ്ങൾ നടന്ന് വരികയാണ്. ഈ സൈറ്റിലെ നിർമ്മാണം ഏപ്രിൽ 11 ന് ആരംഭിച്ച് ഈ ആഴ്ച പൂർത്തിയായി.
അധിനിവേശ പ്രദേശങ്ങളായ ടിബറ്റിലെയും ഇന്ത്യയിലെയും തങ്ങളുടെ വിന്യാസം കാണിക്കുന്നതിനായി മെയ്, ജൂൺ മാസങ്ങളിൽ മനസരോവറിനടുത്ത് ടാങ്കുകൾ റോഡിൽ ഇറക്കിയിന്റെ വീഡിയോ ചൈന പുറത്തുവിട്ടിരുന്നു. യുദ്ധസമയത്ത് ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രത്യേക പാത മറയ്ക്കാനാണ് ചൈന ശ്രമിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.
ജമ്മുകാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; പാക്-ചൈന സംയുക്ത പ്രസ്താവന തള്ളി ഇന്ത്യ
ഇന്ത്യയിൽ കൊവിഡ് അതിരൂക്ഷം; രോഗികളുടെ എണ്ണം 30 ലക്ഷം കടന്നു!! ഇതുവരെ മരിച്ചത് 56,648 പേർ
ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ എന്ന് സമ്മതിച്ച് പാകിസ്ഥാൻ; 88 ഭീകര സംഘടനകൾക്കെതിരെ നടപടി