• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടിക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം; ചൈനക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്ക്

ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനക്കെതിരെ ഡിജിറ്റല്‍ സ്ട്രൈക്കുമായി കേന്ദ്ര സര്‍ക്കാര്‍. വീഡിയോ ഷെയറിങ്ങ് ആപ്ലിക്കേഷനായ ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കി.

cmsvideo
  India bans 59 chinese apps including tiktok

  ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ ആഭ്യന്തരസുരക്ഷയേയും പ്രതിരോധ സംവിധാനങ്ങളേയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ മുന്‍ നിരയിലാണെങ്കിലും ചൈനീസ് ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും കേന്ദ്രസര്‍ക്കാറിന്‍റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

  ഐടി മന്ത്രാലയത്തിന് ലഭിച്ച വിവിധ പരാതികളില്‍ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഉത്തരവില്‍ പറയുന്നു. ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങളില്‍ പലതും അനധികൃതമായി ഇന്ത്യക്ക് പുറത്തേക്കുള്ള സര്‍വറിലേക്ക് മാറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഡാറ്റ മുഴുവൻ ഉപയോഗിച്ചും, വിലയിരുത്തിയും വിശകലനം ചെയ്തും, ഇന്ത്യക്കാരുടെ സുരക്ഷയെത്തന്നെ ബാധിക്കുന്നതാണെന്നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

  നിരോധിച്ച ആപ്പുകള്‍

  ടിക് ടോക്ക്
  ഷെയര്‍ചാറ്റ്
  ക്വായ്
  യുസി ബ്രൗ സർ
  ബയ്ദു മാപ്പ്
  ഷെയ്ൻ
  ക്ലാഷ് ഓഫ് കിങ്സ്
  ഡിയു ബാറ്ററി സേവർ
  ഹലോ
  ലൈക്കീ
  യൂകാം മേക്കപ്പ്
  മി കമ്മ്യൂണിറ്റി
  സിഎം ബ്രൗസര്‍
  വൈറസ് ക്ലീനർ

  APUS ബ്രൗസര്‍ സർ
  റോംവെ
  ക്ലബ് ഫാക്ടറി
  ന്യൂസ്‌ഡോഗ്
  ബ്യൂട്രി പ്ലസ്
  വി ചാറ്റ്
  യുസി ന്യൂസ്
  QQ മെയിൽ
  വെയ്‌ബോ
  എക്സ്സെൻഡർ
  QQ മ്യൂസിക്
  QQ ന്യൂസ്‌ഫീഡ്
  ബിഗോ ലൈവ്
  സെൽഫിസിറ്റി
  മെയിൽ മാസ്റ്റർ
  പാരലല്‍ സ്പേസ്
  എംഐ വീഡിയോ കോൾ ഷാവോമി
  വീ സിങ്ക്
  ES ഫയൽ എക്സ്പ്ലോറർ
  വിവ വീഡിയോ ക്യു വീഡിയോ ഇങ്ക്
  മെയ്തു
  വിഗോ വീഡിയോ
  പുതിയ വീഡിയോ നില
  DU റെക്കോർഡർ
  വാള്‍ട്ട് ഹെയ്ഡ്
  കാഷെ ക്ലീനർ DU ആപ്പ് സ്റ്റുഡിയോ
  DU ക്ലീനർ
  DU ബ്രൗസർ
  ഹാഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ടസ്
  കാം സ്കാനർ
  ക്ലീൻ മാസ്റ്റർ ചീറ്റ മൊബൈൽ
  വണ്ടർ ക്യാമറ
  ഫോട്ടോ വണ്ടർ
  QQ പ്ലെയർ
  വീ മീറ്റ്
  സ്വീറ്റ് സെൽഫി
  Baidu ട്രാന്‍സ്ലേറ്റ്
  വി മേറ്റ്
  ക്യുക്യു ഇന്റർനാഷണൽ
  QQ

  ഇന്ധന വില വർധന; പ്രവർത്തകർക്കൊപ്പം സൈക്കിൾ ചവിട്ട് പ്രതിഷേധിച്ച് ഡികെ ശിവകുമാർഇന്ധന വില വർധന; പ്രവർത്തകർക്കൊപ്പം സൈക്കിൾ ചവിട്ട് പ്രതിഷേധിച്ച് ഡികെ ശിവകുമാർ

  English summary
  Chinese apps including Tik Tok banned in India
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X