എല്‍ജെപി പിടിക്കാന്‍ നീക്കം, ബീഹാറില്‍ പുതിയ അധ്യക്ഷനുമായി ചിരാഗ്, പാര്‍ട്ടി പിളര്‍ത്തുന്നത് നിതീഷ്?
പട്ന: എല്‍ജെപി രണ്ട് വിഭാഗങ്ങളായി പിളര്‍ന്നതോടെ പാര്‍ട്ടിയില്‍ പുതിയ നീക്കം. മൊത്തത്തില്‍ എല്‍ജെപി പിടിക്കാനാണ് രണ്ട് വിഭാഗവും ശ്രമിക്കുന്നത്. ചിരാഗാണ് ആദ്യ നീക്കം തുടങ്ങിയത്. ബീഹാറില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി അടുപ്പക്കാരനായ രാജു തിവാരിയെ നിയമിച്ചിരിക്കുകയാണ്. ഇരുവിഭാഗവും പാര്‍ട്ടി തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നുണ്ട്. ചിരാഗ് പാസ്വാന്റെ ബന്ധുവായ പ്രിന്‍സ് രാജ് കൈവശം വെച്ചിരുന്ന പദവിയാണ് രാജു തിവാരിക്ക് നല്കി. പ്രിന്‍സ് നേരത്തെ പാര്‍ട്ടിക്കുള്ളില്‍ ചിരാഗിനെതിരെ വിമത നീക്കം നടത്തിയ നേതാവാണ്.

പശുപതി കുമാര്‍ പരസിന് വലിയ പിന്തുണ പാര്‍ട്ടിയിലുണ്ടെന്നാണ് നിലവിലെ സൂചന. എന്നാല്‍ പാര്‍ട്ടിയിലെ വിശ്വസ്തരെ കൂട്ടുപിടിച്ച് കൂടുതല്‍ പേരെ ഒപ്പം നിര്‍ത്താനുള്ള ശ്രമവും ചിരാഗ് നടത്തുന്നുണ്ട്. തന്നെ നിയമവിരുദ്ധമായിട്ടാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് ചിരാഗ് പറഞ്ഞു. നിയമപോരാട്ടം നടത്താനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പശുപതി പരസിന് പാര്‍ലമെന്ററി നേതാവാകണമെങ്കില്‍ ഒരു വാക്ക് പറഞ്ഞാല്‍ മതിയായിരുന്നു. ഞാന്‍ അദ്ദേഹത്തെ ആ സ്ഥാനത്ത് നിയമിക്കുമായിരുന്നു. എന്നാല്‍ തന്നെ മാറ്റിയ രീതി നിയമവിരുദ്ധമാണെന്നും ചിരാഗ് പറഞ്ഞു.
അതേസമയം ജെഡിയുവാണ് പാര്‍ട്ടി പിളര്‍ത്തിയതെന്ന് ചിരാഗ് ആരോപിച്ചു. അവരെ എതിര്‍ക്കുന്നവരെ എപ്പോഴും തകര്‍ക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് ജെഡിയു. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കുള്ള ഏക കാരണം ജെഡിയു മാത്രമാണെന്നും ചിരാഗ് കുറ്റപ്പെടുത്തി. താന്‍ വഞ്ചിക്കപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അസുഖ ബാധിതനായിരുന്നു ഞാന്‍. ടൈഫോയിഡില്‍ നിന്നും മുക്തി നേടി വരികയാണ് ഞാന്‍. എന്നെ ഏറ്റവും വേദനിപ്പിക്കുന്നത് രോഗശയ്യയ്യില്‍ ഞാന്‍ കിടക്കുമ്പോഴാണ് ഇത്തരമൊരു നീക്കം നടന്നതെന്ന കാര്യമാണ്. കുടുംബത്തെയും പാര്‍ട്ടിയെയും ഒന്നാക്കാന്‍ വേണ്ടതെല്ലാം ചെയ്തു. എന്റെ അമ്മ അമ്മാവനെ വിളിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നോക്കിയെങ്കിലും നടന്നില്ലെന്ന് ചിരാഗ് വ്യക്തമാക്കി.
Recommended Video
ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം
ഇതിനിടെ പശുപതി പരസ് ചിരാഗിനെതിരെ രംഗത്തെത്തി. എന്തിനാണ് ചിരാഗ് തന്നെ പുറത്താക്കിയതെന്ന് ആദ്യം ചോദിക്കണം. അധികാരം പോലുമില്ലാതെയാണ് ചിരാഗ് ഇക്കാര്യങ്ങള്‍ ചെയ്തത്. എന്റെ നേതൃത്വത്തിലാണ് ബീഹാറില്‍ എല്‍ജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആറ് പേര് വിജയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ഉയര്‍ന്ന വോട്ട് ശതമാനം എല്ജെപിക്കാണെന്നും പശുപതി പരസ് പറഞ്ഞു. പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു പദവി എന്നതാണ് രീതി. എന്നാല്‍ ദേശീയ പ്രസിഡന്റും ചെയര്‍മാനും പാര്‍ലമെന്ററി ബോര്‍ഡ് നേതാവുമെല്ലാം ചിരാഗായിരുന്നുവെന്നും വിമതര്‍ കുറ്റപ്പെടുത്തുന്നു.
ഗ്ലാമറസായി നയന ഗാംഗുലി, ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications