കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ജെപി ക്വാട്ടയില്‍ നടക്കില്ല, സ്വതന്ത്രനാവട്ടെ, പശുപതിയുടെ മന്ത്രിസ്ഥാനത്തെ എതിര്‍ത്ത് ചിരാഗ്

Google Oneindia Malayalam News

പട്‌ന: മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയില്‍ വീണ്ടും കല്ലുകടി. പശുപതി പരസിന് കേന്ദ്ര മന്ത്രി സ്ഥാനം എല്‍ജെപിയുടെ ക്വാട്ടയില്‍ നല്‍കാനാവില്ലെന്ന് ചിരാഗ് പാസ്വാന്‍ തുറന്നടിച്ചു. തന്റെ കുടുംബത്തെ തകര്‍ത്തതിനും ദളിത് സമൂഹത്തിന്റെ വിദ്വേഷം പിടിച്ചുപറ്റിയതിനും പ്രത്യേക പുരസ്‌കാരം തന്നെ പശുപതി പരസ് അര്‍ഹിക്കുന്നുണ്ടെന്ന് ചിരാഗ് പരിഹസിച്ചു. അതേസമയം ചിരാഗ് പാര്‍ട്ടിയിലെ കരുത്ത് വീണ്ടെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹാജിപൂരില്‍ നടന്ന എല്‍ജെപി പരിപാടിയില്‍ ചിരാഗ് വന്‍ ജനക്കൂട്ടത്തെയാണ് കണ്ടത്.

1

ജനപിന്തുണ ചിരാഗിനാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പാര്‍ട്ടിയുടെ ക്വാട്ടയില്‍ പശുപതിക്ക് മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചെന്ന് ചിരാഗ് പറഞ്ഞു. പശുപതിക്ക് എല്‍ജെപി ക്വാട്ടയില്‍ മന്ത്രിയാവുന്നതിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് ചിരാഗ് പറയുന്നു. എല്‍ജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അദ്ദേഹത്തെയും നാല് എംപിമാരെയും പുറത്താക്കിയതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം അറിയിച്ചതാണെന്നും ചിരാഗ് പറഞ്ഞു.

പശുപതി പരസിനെ ഒരു സ്വതന്ത്ര എംപിയായി കണ്ട് മന്ത്രിയാക്കാനോ അതോ ജെഡിയുവിന്റെ എംപിയായി കണ്ട് മന്ത്രിയാക്കുന്നതിനോ എനിക്ക് പ്രശ്‌നമില്ല. എന്നാല്‍ എല്‍ജെപിയുടെ മന്ത്രിയായി പശുപതിയെ പ്രഖ്യാപിച്ചാല്‍ താന്‍ കോടതിയെ സമീപിക്കുമെന്നും ചിരാഗ് വ്യക്തമാക്കി. അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. പാര്‍ട്ടി പിളര്‍ത്തി സ്വന്തം നേട്ടങ്ങള്‍ ശ്രമിച്ചതാണ് അദ്ദേഹം. ആ ആഗ്രഹങ്ങളെല്ലാം നടക്കട്ടെയെന്നും ചിരാഗ് ആശംസിച്ചു. തന്റെ പിതാവ് മരിച്ചപ്പോള്‍ പിന്നില്‍ നിന്ന് കുത്തുകയാണ് പശുപതി ചെയ്തതെന്ന് ചിരാഗ് തുറന്നടിച്ചു.

Recommended Video

cmsvideo
രണ്ട് ഡോസ് എടുത്തവരില്‍ പോലും ആന്റിബോഡിയുണ്ടായില്ല | Oneindia Malayalam

പാര്‍ട്ടിയിലെ പിളര്‍പ്പ് ചിരാഗിനെ അമ്പരപ്പിച്ചെങ്കിലും വളരെ പെട്ടെന്ന് തന്നെ ജനപ്രീതി തിരിച്ച് പിടിക്കാന്‍ അദ്ദേഹത്തിനായി. ചിരാഗ് ഹാജിപൂരിലേക്ക് മണ്ഡലം മാറാനായി ഒരുങ്ങുകയാണെന്ന് സൂചനയുണ്ട്. ഇവിടെ പശുപതി പരസിനെ നേരിട്ട് ഏറ്റുമുട്ടി പരാജയപ്പെടുത്തുകയാണ് ചിരാഗിന്റെ ലക്ഷ്യം. ചിരാഗിന്റെ ജമൂയി സീറ്റ് ഏതെങ്കിലും വിശ്വസ്തന് നല്‍കാനാണ് സാധ്യത. അതേസമയം പാസ്വാന്‍ വിഭാഗത്തിന്റെ വിശ്വാസ്യത ചിരാഗ് തിരിച്ചുപിടിച്ചിരിക്കുകയാണ്. പശുപതി സംസ്ഥാനം മുഴുവന്‍ അറിയപ്പെടുന്ന നേതാവല്ല എന്നതും തിരിച്ചടിയാണ്.

English summary
chirag paswan says will not accept pasupathi paras as ljp union minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X