Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാജിപൂര്‍ വിട്ടുകൊടുത്തു, ചോദിച്ചതെല്ലാം ചിരാഗിന് കൊടുത്ത് ബിജെപി; ബീഹാറില്‍ പ്ലാന്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ബീഹാറില്‍ എല്‍ജെപിയിലെ രണ്ട് വിഭാഗങ്ങള്‍ക്കിടയിലുള്ള പ്രശ്‌നത്തില്‍ ആദ്യമായി പക്ഷം പിടിച്ച് ബിജെപി. ഇത്തവണ വിജയം ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിക്കൊപ്പമായിരുന്നു. നിതീഷ് കുമാറിന്റെ പോലും അതൃപ്തി വകവെക്കാതെ ചിരാഗിനെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് ബിജെപി.

അഞ്ച് സീറ്റ് വേണമെന്ന ചിരാഗിന്റെ ആവശ്യത്തെ ബിജെപി അംഗീകരിച്ചു. മൂന്ന് സീറ്റ് മാത്രമേ കിട്ടൂ എന്ന് കരുതിയപ്പോഴാണ് അഞ്ച് സീറ്റ് ബിജെപി നല്‍കിയിരിക്കുന്നത്. അത് മാത്രമല്ല ഹാജിപൂര്‍ സീറ്റും ചിരാഗിന്റെ പാര്‍ട്ടിക്ക് തന്നെ ബിജെപി നല്‍കി. രാംവിലാസ് പാസ്വാന്റെ മണ്ഡലമായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ പശുപതി പരസ് ഇവിടെ നിന്ന് വിജയിച്ചിരുന്നു.

ljp-bjp-alliance

പരസ് നേരത്തെ എല്‍ജെപിയെ പിളര്‍ത്തിയിരുന്നു. ഹാജിപൂര്‍ സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു പരസ്. എന്നാല്‍ ബിജെുപിയുടെ നിര്‍ദേശത്തിന് മുന്നില്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാനാവാത്ത സാഹചര്യമായിരുന്നു. ബിജെപി ഇത്രയൊക്കെ ചിരാഗിന് വേണ്ടി ചെയ്തതിന് പിന്നില്‍ വലിയ കാരണങ്ങളുണ്ട്.

ബിജെപി ഇനി മുതല്‍ നിതീഷ് കുമാറിന്റെ സുഹൃത്തല്ല. കേവലം സഖ്യകക്ഷി മാത്രമാണ്. നിതീഷിന് കീഴില്‍ നില്‍ക്കുക എന്ന രീതിയും പാര്‍ട്ടി മാറ്റിയിരിക്കുകയാണ്. പകരം എന്‍ഡിഎയും ബിജെപിയും ഒരുപോലെ വളരുകയാണ്. ഇനി മുതല്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷി ചിരാഗിന്റെ എല്‍ജെപിയായിരിക്കും. സംസ്ഥാനത്ത് 17 സീറ്റില്‍ ബിജെപി മത്സരിക്കും.

അതേസമയം നിതീഷ് കുമാറിന്റെ ജെഡിയു പതിനാറ് സീറ്റില്‍ മാത്രമാണ് മത്സരിക്കുക. കഴിഞ്ഞ തവണത്തെ പോലെ തുല്യത ഇത്തവണയില്ല. എല്‍ജെപി അഞ്ച് സീറ്റില്‍ മത്സരിക്കുമ്പോള്‍ ഉപേന്ദ്ര കുശ്വാഹയുടെയും ജിതന്‍ റാം മാഞ്ചിയുടെയും പാര്‍ട്ടികള്‍ ഓരോ സീറ്റില്‍ മത്സരിക്കും. പശുപതി പരസുമായി സീറ്റിന്റെ കാര്യത്തില്‍ വലിയ മത്സരമാണ് ചിരാഗ് നടത്തിയത്.

ലാല്‍ പ്രസാദ് യാദവിന്റെ ആര്‍ജെഡി ചിരാഗിന്റെ പാര്‍ട്ടിക്ക എട്ട് സീറ്റിന്റെ വാഗ്ദാനവും നല്‍കിയിരുന്നു. താന്‍ അവിടേക്ക് പോകുമെന്ന തരത്തിലായിരുന്നു ചിരാഗ് നീക്കങ്ങള്‍ നടത്തിയത്. ഇതോടെ ബിജെപി ചിരാഗിന്റെ എല്ലാ നിബന്ധനയും അംഗീകരിക്കുകയായിരുന്നു. ഇതോടെ അഞ്ച് സീറ്റ് എന്ന ഓഫര്‍ ചിരാഗ് സ്വീകരിക്കുകയും ചെയ്തു.

ബീഹാറില്‍ ജെഡിയു, ആര്‍ജെഡി, ബിജെപി എന്നീ മൂന്ന് പാര്‍ട്ടികളുടെയും വോട്ട് ശതമാനം ഇരട്ടയക്കത്തിലാണ്. അതുകൊണ്ട് തുല്യശക്തികളാണ്. ഇതില്‍ ചെറുപാര്‍ട്ടി ആര്‍ക്കൊപ്പം നില്‍ക്കുന്നുവോ അവര്‍ വിജയത്തിലേക്ക് കുതിക്കും. ഇവിടെ പാസ്വാന്‍ വോട്ടുകള്‍ ബീഹാറില്‍ ആറ് ശതമാനമുണ്ട്.

രാംവിലാസ് പാസ്വാന്‍ ഈ വിഭാഗത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവായിരുന്നു. അതുകൊണ്ട് ആ വോട്ടുകള്‍ ചിരാഗിന് കിട്ടുമെന്ന് ഉറപ്പാണ്. നേരത്തെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കിയത് നിതീഷ് കുമാറിന്റെ അറിവോടെയാണ്. ബിജെപിയുടെ മൗന സമ്മതവും ഇതിനുണ്ടായിരുന്നു.

എന്നാല്‍ രാംവിലാസ് പാസ്വാന്റെ യഥാര്‍ത്ഥ രാഷ്ട്രീയ അനന്തരാവകാശി ചിരാഗാണെന്ന് പറഞ്ഞ് തെറ്റുകള്‍ ബിജെപി തിരുത്തിയിരിക്കുകയാണ്. കാരണം ചിരാഗിന്റെ ജനപിന്തുണ തന്നെയാണ്. അതേസമയം ഇതോടെ തകര്‍ന്നടിഞ്ഞിരിക്കുന്നത് പശുപതി പരസ് വിഭാഗം കൂടിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+