Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചൗക്കിദാർ ചോർ ഹെ, ബംഗാളിൽ കാലുകുത്തിയ മോദിയെ വരവേറ്റത് ഇങ്ങനെ';പിന്നിലെന്ത്? യാഥാർത്ഥ്യം ഇങ്ങനെ

ദില്ലി: ഈയിടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ഉയര്‍ന്നു കേട്ടതും ചര്‍ച്ച ചെയ്തതുമായ മുദ്രാവാക്യം ആയിരുന്നു ചൗക്കിദാര്‍ ചോര്‍ഹെ. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ റഫേല്‍ കരാറിലെ അഴിമതികള്‍ ചൂണ്ടികാട്ടി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉയര്‍ത്തിയതായിരുന്നു കാവല്‍ക്കാരന്‍ കള്ളാണ് എന്ന അര്‍ത്ഥം വരുന്ന ഈ മുദ്രാവാക്യം.

ഇടവേളക്ക് ശേഷം ഈ മുദ്രാവാക്യം വീണ്ടും ചര്‍ച്ചയാവുകയാണ്. നരേന്ദ്രമോദിയുടെ പശ്ചിമബംഗാള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണിത്.

മോദി പശ്ചിമബംഗാളില്‍

മോദി പശ്ചിമബംഗാളില്‍

മെയ് 22 നായിരുന്നു പ്രധാനമന്ത്രി പശ്ചിമബംഗാളിലെത്തുന്നത്. ഉംപുന്‍ ചുഴലികാറ്റ് സൃഷ്ടിച്ച നാശനഷ്ടം വിലയിരുത്തുന്നതിനായിരുന്നു നരേന്ദ്രമോദി സംസ്ഥാനത്തെത്തുന്നത്. രാവിലെ ബംഗാളിലെത്തിയ മോദിയെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും ചേര്‍ന്നായിരുന്നു സ്വീകരിച്ചത്.

ചൗക്കിദാര്‍ ചോര്‍ ഹെ

ചൗക്കിദാര്‍ ചോര്‍ ഹെ

പ്രധാനമന്ത്രിയുടെ സ്വീകരണ സമയത്ത് പിന്നില്‍ നിന്നും ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം മുഴങ്ങുന്നതിന്റ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടാരിക്കുന്നത്. നരേന്ദ്രമോദിയെ പശ്ചിമ ബംഗാള്‍ സ്വീകരിക്കുന്നത് ഇപ്രകാരമാണെന്നാണ് പ്രധാനമായും സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിന്റെ വാസ്തവമിതല്ലായെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റും വ്യക്തമാക്കുന്നു.

യഥാര്‍ത്ഥ വീഡിയോ

യഥാര്‍ത്ഥ വീഡിയോ

വീഡിയോയില്‍ ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം പിന്നീട് എഡിറ്റ് ചെയ്ത് ഉപയോഗിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ത്ഥ വീഡിയോയില്‍ ചിലര്‍ ജയ് ശ്രീറാം എന്നും ചിലര്‍ മമതാ ബാനര്‍ജിയെ ദീദിയെന്ന് വിളിക്കുന്നതുമാണ്. എന്നാല്‍ ഇതിന് പകരം ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം ഉപയോഗിത് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഫേസ്ബുക്ക് ലൈവ്

ഫേസ്ബുക്ക് ലൈവ്

മെയ് 22 ന് ശേഷം ഉംപൂന്‍ ചുഴളികാറ്റിന് ശേഷമുള്ള അവലോകന യോഗത്തിന് ശേഷം ബസിര്‍ഹത്ത കോളെജില്‍ നിന്നും മോദി പുറത്തേക്ക് വരുന്നതിന്റെ വീഡിയോ ബംഗാള്‍ ടൈംസ് എന്ന ഫേസ്ബുക്ക് പേജില്‍ ലൈവ് ചെയ്തിരുന്നു. അതിലും ചൗക്കിദാര്‍ ചാര്‍ഹെ മുദ്രാവാക്യം ഉണ്ടായിരുന്നില്ല. പകരം ജയ് ശ്രീറാം മുഴക്കുന്നുണ്ടായിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍

മാധ്യമ പ്രവര്‍ത്തകന്‍

സംഭവ സമയം അവിടെയുണ്ടായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ സാക്ഷ്യപ്പെടുത്തുന്നതും ഇത് തന്നെയാണ്. നരേന്ദ്രമോദിയെ കണ്ടയുടന്‍ അവിടെയുണ്ടായിരുന്ന ചിലര്‍ ജയ്ശ്രീറാം വിളിക്കുകയായിരുന്നു. അവിടെ നിന്നും ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം ഉയര്‍ന്നിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. അവിടെയുണ്ടായിരുന്നു പൊലീസുകാരനും വീഡിയോ വ്യാജമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

1000 കോടി

1000 കോടി

ഉംപുന്‍ ചുഴലികാറ്റ് നാശം വിതച്ച ബംഗാളിന് 1000 കോടിയുടെ അടിയന്തിര കേന്ദ്രസഹായം അനുവദിച്ചതായി പ്രധാനമന്ത്രി അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്നും മോദി പ്രഖ്യാപിച്ചിരുന്നു. ദുരന്തവ്യാപ്തി വിലയിരുത്താന്‍ വ്യോമ നിരീക്ഷണം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം.

 രാഹുല്‍ഗാന്ധി

രാഹുല്‍ഗാന്ധി

ചൗക്കിദാര്‍ ചോര്‍ ഹെ തന്റെ സൃഷ്ടിയല്ലെന്ന് രാഹുല്‍ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. താന്‍ നടത്തിയ ഒരു പ്രസംഗത്തിനിടെ ജനങ്ങള്‍ക്കിടയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് മുദ്രാവാക്യം എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. കോണ്‍ഗ്രസിലെ ചുരുക്കം ചില നേതാക്കള്‍ മാത്രമെ ഈ മുദ്രാവാക്യം ഉയത്താറുള്ളുവെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നോക്കൂ... മോദി പക സൂക്ഷിക്കുന്ന ഒരു മനുഷ്യനാണെന്നും അദ്ദേഹം എന്നില്‍ ഭയം ഉണ്ടാക്കിയിട്ടില്ലെന്നുമായിരുന്നു രാഹുലിന്റ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+