ട്രാക്ടർ റാലിയിലെ സംഘർഷം; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി
ദില്ലി; വിവാദ കാർഷിക നിയമങ്ങൾക്കെതിരെ റിപബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്റ്റർ റാലിക്കിടെയുണ്ടായ ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജികളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്.
അന്നത്തെ അക്രമണത്തെ സർക്കാർ അന്വേഷിക്കുന്നുണ്ടെന്നാണ് ഞങ്ങൾ കരുതുന്നുണ്ട്. നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്ന പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അതുകൊണ്ട് തന്നെ ഇപ്പോൾ വിഷയത്തിൽ ഇടപെടുന്നില്ല. ഹർജിക്കാർക്ക് വേണമെങ്കിൽ സർക്കാരിനോട് ഇത് സംബന്ധിച്ച് പരാതി ഉന്നയിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി നൽകിയത്.റിപബ്ലിക് ദിനത്തിലെ സംഘർശത്തെ കുറിച്ച് അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജിയും രണ്ട് മുൻ ഹൈക്കോടതി ജഡ്ജിമാരും ടങ്ങുന്ന മൂന്നംഗ സമിതിയെ രൂപീകരിക്കണമെന്നും സംഘർഷങ്ങൾ അന്വേഷണിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
തെളിവുകളില്ലാതെ കർഷകരെ തീവ്രവാദികളായി പ്രഖ്യാപിക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മനോഹർ ലാൽ ശർമ സമർപ്പിച്ച മറ്റൊരു പൊതുതാൽപര്യ ഹർജിയും കോടതി തള്ളി. കർഷകരുടെ പ്രതിഷേധം അട്ടിമറിക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നായിരുന്നു ഹർജിയിൽ വ്യക്തമാക്കിയിരുന്നത്.
അതേസമയം കർഷക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാരിന് ഈ വർഷം ഒക്ടോബർ വരെ പരമാവധി സമയം നൽകുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത് പ്രതികരിച്ചു. ഒക്ടോബറിലും കേന്ദ്രസർക്കാർ നിലപാട് തിരുത്തിയില്ലേങ്കിൽ രാജവ്യാപക റാലി നടത്തുമെന്നും ടികായത്ത് പറഞ്ഞു.












Click it and Unblock the Notifications