കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് സെന്ററിലെ തീപിടിത്തം; മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം, ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ കൊവിഡ് കെയര്‍ സെന്ററിന് തീപിടിച്ച് മരണപ്പെട്ടവരുടെ എണ്ണം ഒമ്പതായി. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. നിരവധി പേരെ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഢിയാണ് ഇക്കാര്യം അറിയിച്ചത്.

jagan

അപകടത്തില്‍ മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ടപ്പെട്ട എല്ലാ വൈദ്യസഹായവും ഉടന്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹോട്ടലിലെ തീപിടത്തത്തിന്റെ കാരണം എന്തന്ന് കണ്ടുപിടിക്കാന്‍ വിശദമായ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡിയുമായി സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും അറിയിച്ചു.

അതേസമയം, അപകടത്തില്‍ ഇതുവരെ 9 പേരാണ് മരിച്ചത്. 30 പേരെ ഹോട്ടലില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. തീ അണയ്ക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമായി സ്ഥലത്ത് അഗ്‌നിശമന സേനകളും പൊലീസു എത്തിയിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വിജയവാഡയിലെ കൃഷ്ണ ജില്ലയിലെ സ്വര്‍ണ പാലസ് എന്ന ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. മരിച്ചവരില്‍ ഹോട്ടലിലെ ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. അര മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചെന്നാണ് അധികൃതര്‍ പറയുന്നത്. 22 കൊവിഡ് രോഗികളായിരുന്നു ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലാക്കുന്നത്. വിശദമായ അന്വേഷണം നടത്തുമെന്ന് കൃഷ്ണ ജില്ലാ കളക്ടര്‍ മുഹമ്മദ് ഇംതിയാസ് അറിയിച്ചിരുന്നു.

രമേശ് ആശുപത്രിയാണ് ഹോട്ടലിലെ കൊവിഡ് രോഗികളെ ചികിത്സിക്കുന്നത്. 15 മുതല്‍ 20 പേര്‍ക്ക് വരെ അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. രണ്ട് മൂന്ന് പേര്‍ക്ക് ഗുരുതരമാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

വിജയവാഡയിലെ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം, ഏഴ് മരണം; നിരവധി പേരെ രക്ഷപ്പെടുത്തിവിജയവാഡയിലെ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം, ഏഴ് മരണം; നിരവധി പേരെ രക്ഷപ്പെടുത്തി

 മകന്റെ പിറന്നാള്‍ സര്‍പ്രൈസ് കാത്തിരുന്ന അമ്മയെ തേടിയെത്തിയത് വിയോഗ വാര്‍ത്ത; ഞെട്ടല്‍ മകന്റെ പിറന്നാള്‍ സര്‍പ്രൈസ് കാത്തിരുന്ന അമ്മയെ തേടിയെത്തിയത് വിയോഗ വാര്‍ത്ത; ഞെട്ടല്‍

കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു, മുന്നറിയിപ്പ്കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു, മുന്നറിയിപ്പ്

English summary
CM Jagan Mohan Reddy announced ex-gratia of Rs 50 lakh to the families of the deceased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X