Get Updates
Get notified of breaking news, exclusive insights, and must-see stories!

'മനീഷ് സിസോദിയയുടെ അറസ്റ്റ് അത്തരമൊരു കുതന്ത്രം', രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മനീഷ് സിസോദിയയെ ദില്ലി മദ്യനയക്കേസിലാണ് കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തത്.

sisodia

തിരുവനന്തപുരം: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വിയോജിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുന്ന സംഘപരിവാർ സ്വഭാവത്തിന്റെ പുതിയ അധ്യായമാണ് സിസോദിയയുടെ അറസ്റ്റെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാത്രമല്ല വിവിധ വിഷയങ്ങളിലെ കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടിന് എതിരെയുളള ജനരോഷത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുളള കുതന്ത്രമാണ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രതികരണം: ' വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുക സംഘപരിവാറിന്റെ സഹജസ്വഭാവമാണ്. അത്തരം ശ്രമങ്ങളിലെ ഏറ്റവും പുതിയ അദ്ധ്യായമാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ്. സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനാണ് ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്നതിനർത്ഥം ജനാധിപത്യത്തെ തന്നെ അപ്രസക്തമാക്കുക എന്നതാണ്.

സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത കേന്ദ്ര സർക്കാരിൻ്റെ പിടിപ്പുകേടിനെതിരെ രാജ്യവ്യാപകമായി അസംതൃപ്തി ഉയരുകയാണ്. ആ ജനരോഷത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനും കുതന്ത്രങ്ങളെ ആശ്രയിക്കുന്നു. അത്തരമൊരു കുതന്ത്രം കൂടിയാണ് സിസോദിയയുടെ അറസ്റ്റ് എന്ന് കരുതേണ്ടിയിരിക്കുന്നു. ഇത്തരം അധികാര ദുർവിനിയോഗങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരണം. നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ശക്തമായി അപലപിക്കപ്പെടണം'.

ദില്ലി മദ്യനയക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. സിബിഐയുടെ ആവശ്യം അംഗീകരിച്ച് ദില്ലി കോടതി സിസോദിയയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വി്ട്ടിരിക്കുകയാണ്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സിസോദിയയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് സിബിഐ പറയുന്നത്. മുതിര്‍ന്ന അഭിഭാഷകനായ ദയന്‍ കൃഷ്ണന്‍ ആണ് സിസോദിയയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. താന്‍ കുറ്റസമ്മതം നടത്തിയില്ല എന്നതാണ് അവരുടെ കേസ്. അവര്‍ക്ക് ആവശ്യമുളളത് പോലെ താന്‍ ഉത്തരം നല്‍കണം എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത് എന്ന് സിസോദിയയ്ക്ക് വേണ്ടി ദയന്‍ കൃഷ്ണന്‍ കോടതിയില്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+