അധികാരത്തിലെത്തിയാല്‍ ബംഗ്ളാദേശികളെ തുരത്തും;മോദി
സെറാംപൂര്‍: അധികാരത്തിലെത്തിയാല്‍ രാജ്യത്ത് അനധികൃതമായി താമസിയ്ക്കുന്ന ബംഗ്ലാദേശികളെ നാടുകടത്തുമെന്ന് നരേന്ദ്രമോദി. വോട്ടിന് വേണ്ടിയാണ് ചുവന്ന പരവതാനി വിരിച്ച് രാഷ്ട്രീയക്കാര്‍ ബംഗ്ലാദേശികളെ വരവേല്ക്കുന്നതെന്നും മോദി പഞ്ചിമ ബംഗാളിലെ സെറാംപൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിയ്ക്കവെ പറഞ്ഞു.
നിങ്ങള്‍ ഇത് കുറിച്ചിട്ടോളൂ. മെയ് 16 ന് ശേഷം ബംഗ്ലാദേശികള്‍ നാട്ടിലേക്ക് പോകാന്‍ ബാഗ് തയ്യാറാക്കി വയ്ക്കുന്നാതാവും ഉചിതം. ഇങ്ങനെ പോകുന്നു മോദിയുടെ വാക്കുകള്‍, ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് സെറാംപൂര്‍. അതിനാല്‍ തന്നെ ബംഗ്ലാദേശികളുടെ കുടിയേറ്റം മൂലം ഏറെ കഷ്ടപ്പാടുകള്‍ അനുഭവിയ്ക്കുന്നവരാണ് ഇവിടത്തെ ജനങ്ങള്‍.

ബംഗ്ലാദേശികളെ സംസ്ഥാനത്തേയ്ക്ക് സ്വീകരിയ്ക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമിട്ടാണ് അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടി ചുവന്ന പരവതാനി വിരിയ്ക്കുന്നത്. ഒഡീഷയില്‍ നിന്നോ ബീഹാറില്‍ നിന്നോ ഉള്ളവരെ കുടിയേറ്റക്കാരായി കാണുന്നവര്‍ക്ക് ബംഗ്ലാദേശികളെ കണ്ടാല്‍ മുഖം തിളങ്ങും.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി രാജ്യത്തെ നശിപ്പിയ്ക്കാനനുവദിയ്ക്കില്ലെന്നും മോദി പറഞ്ഞു. ബംഗ്ലാദേശികളെ നാടുകടത്തുക ബിജെപിയുടെ മുഖ്യ അജണ്ടയിലൊന്നാണ്. ബംഗ്ലാദേശികളെ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിയ്ക്കണമെന്ന് രാജ്നാഥ് സിംഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
1971 ലെ ബംഗ്ലാദേശ് യുദ്ധത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ബംഗ്ലാദേശികള്‍ അനധികൃതമായി കുടിയേറാന്‍ തുടങ്ങിയത്. രണ്ട് കോടിയോളം ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ അധികവും മുസ്ലീം സമുദായത്തിലുള്ളവരാണ്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications