കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സിറ്റ് പോളുകളെ പോലും ഞെട്ടിച്ച സ്റ്റാലിന്റെ തേരോട്ടം; തിരഞ്ഞെടുപ്പ് സര്‍വ്വേ ഫലം വിലയിരുത്തല്‍

Google Oneindia Malayalam News

ചെന്നൈ:അങ്ങനെ കാത്തിരിപ്പിനൊടുവില്‍ തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലേക്കുള്ള സര്‍ക്കാര്‍ അധികാരത്തിലേക്ക് എത്തിയിരിക്കുകയാണ്. 159 സീറ്റുകളില്‍ വിജയം നേടിയാണ് ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്ക് അധികാരത്തിലേക്ക് പ്രവേശിക്കുന്നത്. 125 സീറ്റ് നേടിയ ഡിഎംകെ തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം സ്വന്തമാക്കി. 234 സീറ്റുള്ള നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്.

stalin

അതേസമയം, തിരഞ്ഞെടുപ്പിനും മുമ്പും ശേഷവും വന്ന സര്‍വ്വേ ഫലങ്ങളില്‍ എല്ലാം തന്നെ ഡിഎംകെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരുന്നത്. തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് അഭിപ്രായ സര്‍വ്വേകളും ഒന്‍പതോളം എക്‌സിറ്റ് പോളുകളാണ് പുറത്തുവന്നത്. ഈ സര്‍വ്വേ ഫലങ്ങളും യതാര്‍ത്ഥ തിരഞ്ഞെടുപ്പ് ഫലങ്ങളും ഒന്ന് പരിശോധിക്കാം.

മൂന്ന് അഭിപ്രായ സര്‍വ്വേകളാണ് തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. ഇതില്‍ ആദ്യത്തേത്, എബിപി- സി വോട്ടറിന്റേതായിരുന്നു 165 സീറ്റുകള്‍ ഡിഎംകെയും 57 സീറ്റ് എഡിഎംകെയും നേടുമെന്നാണ് ഈ സര്‍വ്വേ പ്രവചിച്ചത്. എംഎല്‍എം നാല് സീറ്റം എഎംഎംകെ മൂന്ന് സീറ്റ് നേടുമെന്നും പ്രവചിച്ചിരുന്നു. രണ്ടാമതായി പുറത്തുവന്നത്.

ബിഗ് പോസ് പാതി വഴിയില്‍ നിര്‍ത്തുമോ? അവസാന 5 ല്‍ ആരൊക്കെ, എംകെയും കിടിലവും ഉറപ്പ്, പോളിലെ നില ഇങ്ങനെബിഗ് പോസ് പാതി വഴിയില്‍ നിര്‍ത്തുമോ? അവസാന 5 ല്‍ ആരൊക്കെ, എംകെയും കിടിലവും ഉറപ്പ്, പോളിലെ നില ഇങ്ങനെ

ടൈംസ് നൗ സി വോട്ടറിന്റെതായിരുന്നു. ഈ സര്‍വ്വേയില്‍ 158 സീറ്റ് ഡിഎംകെയ്ക്കും 65 സീറ്റ് എഐഎംഡിഎകെയ്ക്ക് നേടുമെന്നാണ് പ്രവചിച്ചത്. മൂന്നാമതായി പുറത്തുവന്ന അഭിപ്രായ സര്‍വ്വേ ക്രൗഡ് വിസ്ഡം 360 യുടേതായിരുന്നു. ഈ സര്‍വ്വേയില്‍ 120 സീറ്റ് ഡിഎംകെയ്ക്കും എഐഡിഎംകെയ്ക്ക് 105 സീറ്റ് നേടുമെന്നാണ് പ്രവചിച്ചത്. ഈ മൂന്ന് സര്‍വ്വേകളിലും പ്രവചിച്ചതില്‍ ടൈംസ് നൗ സി വോട്ടര്‍ സര്‍വ്വേയാണ് യഥാര്‍ത്ഥ വോട്ടിംഗ് ഫലങ്ങളുമായി അടുത്തെങ്കിലും നില്‍ക്കുന്നത്.

 തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസിൽ രാജി: വയനാട്ടിൽ ഡിസിസി പ്രസിഡന്റും ആലപ്പുഴയിൽ എം ലിജുവും തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസിൽ രാജി: വയനാട്ടിൽ ഡിസിസി പ്രസിഡന്റും ആലപ്പുഴയിൽ എം ലിജുവും

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

അതേസമയം, ഒന്‍പതോളം എക്‌സിറ്റ് പോള്‍ സര്‍വ്വേകളാണ് പുറത്തുവന്നത്. ഇതില്‍ എട്ട് സര്‍വ്വേകളിലും അധികാരം ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിക്കാണ് ലഭിക്കുകയെന്നാണ് പ്രവചിച്ചത്. ഇതില്‍ ഇന്ത്യ ന്യൂസ് ജന്‍ കി ബാത്ത്, രംഗ്രാജ് പാണ്ഡെ ചാണക്യ എന്നീ സര്‍വ്വേകളില്‍ ഇരു മുന്നണികള്‍ ഒപ്പത്തിനൊപ്പമാണെന്ന് പ്രവചിച്ചപ്പോള്‍ ന്യൂസ് ജെയുടെ എക്‌സിറ്റ് പോള്‍ മാത്രമാണ് എഐഡിഎംകെ അധികാരത്തിലെത്തുമെന്ന പ്രവചിച്ചത്.

തിളങ്ങുന്ന മഞ്ഞ വസ്ത്രത്തില്‍ ബെഡ്‌റൂം ചിത്രങ്ങളുമായി അനിഷ് വിക്ടര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഇടംപിടിക്കും?

English summary
Comparison between exit polls and actual results of Tamil Nadu Assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X