മരണ സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് രേഖപ്പെടുത്തിയില്ലെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി
ദില്ലി: കോവിഡ് മൂലം മരിച്ചവരുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി . ജസ്റ്റിസ് ഷാ, ജസ്റ്റിസ് ബുപന്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് തിങ്കളാഴ്ച ഉത്തരവിട്ടത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ കേന്ദ്രം നല്‍കണമെന്ന ഹരജിയും കോടതി അംഗീകരിച്ചു. മരണ സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് മൂലം മരണമടഞ്ഞു എന്ന് രേഖപ്പെടുത്താതിനെ തുടര്‍ന്ന് അവര്‍ക്ക് അവകാശപ്പെട്ട നഷ്ട പരിഹാരം സംസ്ഥാനം നിഷേധിക്കരുതെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
സ്വകാര്യ ലാബില്‍ നിന്നോ മറ്റോ ആര്‍.ടി.പി.സി. ആര്‍ ടെസ്റ്റ് നടത്തി 30 ദിവസത്തിനുള്ളില്‍ രോഗി മരിക്കുകയാണെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹനാണെന്നും കോടതി വ്യക്തമാക്കി. കോവിഡ് രോഗം ഭേദമാകാതെ ആശുപത്രിയില്‍ നിന്നോ വീട്ടില്‍ നിന്നോ രോഗി മരിച്ചാലും കോവിഡ് മരണം തന്നെയാണ്. കോവിഡ് കാരണമാണ് രോഗി മരണപെട്ടതെന്ന് കുടുംബം തൃപ്തിപെടുകയാണെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് മൂലമല്ല എന്ന കാരണത്താല്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാവാതിരിക്കുകയിലെന്നും കോടതി അടിവരയിട്ടു.

കോവിഡ് മൂലം മരണപെട്ടവരുടെയോ കോവിഡ് ദുരിതം അനുഭവിക്കുന്നവരുടെയോ കുടംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് മൂലമാണ് മരിച്ചത് എന്ന സര്‍ട്ടിഫിക്കറ്റുമായി അപേക്ഷ സമര്‍പ്പിച്ചതിന്റെ 30 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത നിവരാണ ഫണ്ടില്‍ നിന്നും ന്ഷ്ടപരിഹാരം കൊടുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അര്‍ഹരായവരുടെ എല്ലാ വിവരങ്ങളും പത്രങ്ങളില്‍ നല്‍കണമെന്നും കോടതി കൂട്ടി ചേര്‍ത്തു.
കോവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നഷ്ടരിഹാരം നല്‍കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് പരമോന്നത കോടതി ജൂണ്‍ 30 ന് ഉത്തരവിട്ടിരുന്നു. നഷ്ട പരിഹാര തുക സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് തന്നെ കോടതി വിടുകയായിരുന്നു. അടുത്ത ബന്ധുക്കളുടെ കോവിഡ് മൂലം മരിച്ചവരുടെ വ്യക്തിയുടെ കുടുംബത്തിന് ആശ്വാസധനം നല്‍കേണ്ട മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ ദേശീയ ദുരന്ത നിവരാണ അതോറിറ്റിയെ തന്നെ ചുമതലപ്പെടുത്തിയെന്നും വിധി പ്രസ്താവിച്ചു. കോടതി തുടങ്ങുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ കോവിഡ് മൂലം മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നല്‍കാമെന്ന് കോടതിയിൽ സത്യവാംഗ്മൂലം സമര്‍പ്പിച്ചിരുന്നു.












Click it and Unblock the Notifications