കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗിയുടെ കാലുമാറി ശസ്ത്രക്രിയ; ആശുപത്രിക്കെതിരെ പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: രോഗിയുടെ കാല് മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തം. തലസ്ഥാനത്തെ പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ ഫോര്‍ട്ടിസിലാണ് സംഭവം. ദില്ലിയിലെ ശോക് വിഹാര്‍ സ്വദേശിയായ രവി റായിയുടെ(24) കാലാണ് ഡോക്ടര്‍മാര്‍ മാറി ശസ്ത്രക്രിയ ചെയ്തത്.

വലത് കാലിന് പൊട്ടലുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രവിയുടെ ഇടതുകാലിനാണ് ശസ്ത്രക്രിയ നടത്തിയത്. സംഭവത്തില്‍ പ്രതിഷേധവുമായി രവിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. വീട്ടിലെ പടിയില്‍ വീണതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് രവിയുടെ വലതുകാലിന് പരിക്കേറ്റത്.

surgical

നഗരത്തിലെ ഷാലിമാര്‍ ഭാഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രവിയുടെ കാലിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെയാണ് രവിയെ ഫോര്‍ട്ടിസില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഞായറാഴ്ച സ്ത്രക്രിയ നടത്തുകയു ചെയ്തു. എന്നാല്‍ പൊട്ടലേറ്റ വലതുകാലിന് പകരം ഇടതുകാലിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയതോടെ ഡോക്ടര്‍മാരുടെ അശ്രദ്ധ ചൂണ്ടിക്കാണിച്ച് രവിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

English summary
Complaint against on Delhi super specialty hospital operates wrong leg.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X