കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; ആള്‍ദൈവം മന്ത്രിപദവി രാജിവച്ചു!! കോണ്‍ഗ്രസിന് പ്രതീക്ഷ

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് ഭരണകക്ഷിയായ ബിജെപിക്ക് ഒന്നിനുപിറകെ ഒന്നായി തിരിച്ചടികള്‍. മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മന്ത്രി പദവിയുണ്ടായിരുന്ന ആള്‍ദൈവവും ബിജെപിയെ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭരണം തീര്‍ത്തും പരാജയമാണെന്ന് ആള്‍ദൈവം കുറ്റപ്പെടുത്തി.

മുന്‍ മന്ത്രിയും പ്രമുഖ വനിതാ നേതാവുമായ പത്മ ശുക്ല ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കൂടുതല്‍ തിരിച്ചടികള്‍ പാര്‍ട്ടിക്ക് നേരിടേണ്ടിവരുന്നത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചനങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

കംപ്യൂട്ടര്‍ ബാബയുടെ രാജി

കംപ്യൂട്ടര്‍ ബാബയുടെ രാജി

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ തിരഞ്ഞെടുത്ത പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് മന്ത്രിപദവി അടുത്തിടെ നല്‍കിയിരുന്നു. ഇവരുടെ അനുയായികളെ ബിജെപിയുമായി അടുപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അത്തരത്തില്‍ മന്ത്രിപദവി ലഭിച്ച വ്യക്തിയായിരുന്നു സ്വാമി നാംദേവ് ത്യാഗി. കംപ്യൂട്ടര്‍ ബാബ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

ചൗഹാന് ഇരട്ടത്താപ്പ്

ചൗഹാന് ഇരട്ടത്താപ്പ്

തനിക്ക് സര്‍ക്കാര്‍ അനുവദിച്ച മന്ത്രി പദവി കംപ്യൂട്ടര്‍ ബാബ രാജിവച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സാധിച്ചില്ലെന്നും കംപ്യൂട്ടര്‍ ബാബ കുറ്റപ്പെടുത്തി. ചൗഹാന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം തുറന്നടിച്ചു.

ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടല്‍

ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടല്‍

നര്‍മദ നദിയിലെ അനധികൃത ഖനനം തടയാന്‍ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് കംപ്യൂട്ടര്‍ ബാബ കുറ്റപ്പെടുത്തി. പശുക്കളുടെ ക്ഷേമത്തിന് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കംപ്യൂട്ടര്‍ ബാബയുടെ രാജി. ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് ബാബയുടെ രാജി പ്രഖ്യാപനം. കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ് ഈ രാജി.

സന്യാസി സമൂഹത്തിന്റെ പിന്തുണ

സന്യാസി സമൂഹത്തിന്റെ പിന്തുണ

സന്യാസി സമൂഹത്തിന്റെ പിന്തുണ നേടുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സര്‍ക്കാര്‍ കംപ്യൂട്ടര്‍ ബാബ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഞ്ചുപേര്‍ക്ക് മന്ത്രിപദവി നല്‍കിയത്. സന്യാസി സമൂഹത്തിന് ബിജെപി സര്‍ക്കാരില്‍ വിശ്വാസ്യത നഷ്ടമായെന്ന് ബാബ പറയുന്നു. തനിക്ക് മേല്‍ രാജിവയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ട്. സന്യാസിമാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബിജെപി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

വാഗ്ദാനങ്ങള്‍ ഇതായിരുന്നു

വാഗ്ദാനങ്ങള്‍ ഇതായിരുന്നു

കഴിഞ്ഞ ഏപ്രിലിലാണ് ബാബ ഉള്‍പ്പെടെയുള്ള അഞ്ച് സന്യാസിമാര്‍ക്ക് ബിജെപി സര്‍ക്കാര്‍ മന്ത്രിപദവി നല്‍കിയത്. നര്‍മദയിലെ നിയമവിരുദ്ധമായ ഖനനം തടയാന്‍ സംസ്ഥാന വ്യാപകമായ യാത്രയ്ക്ക് ഒരുങ്ങുകയാണ് ബാബ. ഖനനം അവസാനിപ്പിക്കും, പശുക്കളെ സംരക്ഷിക്കും, ഹിന്ദു പുണ്യ കേന്ദ്രങ്ങള്‍ സുരക്ഷിതമാക്കും, സന്യാസികളുടെ ആവശ്യം പരിഗണിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ ബിജെപി ലംഘിച്ചുവെന്ന് ബാബ പറഞ്ഞു.

രാജി സമ്മര്‍ദ്ദ തന്ത്രം

രാജി സമ്മര്‍ദ്ദ തന്ത്രം

അതേസമയം, ബാബയുടെ രാജി സമ്മര്‍ദ്ദ തന്ത്രമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബാബ ഉള്‍പ്പെടെ മധ്യപ്രദേശിലെ ഒട്ടേറെ ആള്‍ദൈവങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

പ്രചാരണം തുടങ്ങിയ ഉടനെ

പ്രചാരണം തുടങ്ങിയ ഉടനെ

ഈ വര്‍ഷം ഡിസംബറിലാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കം ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും പ്രചാരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞിരിക്കെയാണ് ബിജെപി നേതാക്കള്‍ പാര്‍ട്ടി വിടുന്നത്.

മുന്‍ മന്ത്രി കോണ്‍ഗ്രസില്‍

മുന്‍ മന്ത്രി കോണ്‍ഗ്രസില്‍

മുന്‍ മന്ത്രി പത്മ ശുക്ല രാജിവച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. അവര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. സമാനമായ സാഹചര്യം തന്നെയാണ് രാജസ്ഥാനിലും ബിജെപി നേരിടുന്നത്. ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്ര സിങ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെിക്ക് കനത്ത തിരിച്ചടിയായിരുന്നു.

കോണ്‍ഗ്രസ് മുന്നേറും

കോണ്‍ഗ്രസ് മുന്നേറും

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് ബിജെപിയാണ് ഭരിക്കുന്നത്. മിസോറാമില്‍ കോണ്‍ഗ്രസ് ഭരണമാണ്. അതേസമയം, തെലങ്കാനയില്‍ പ്രാദേശിക കക്ഷിയായ ടിആര്‍എസിന്റെതാണ് ഭരണം. ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ഇത്തവണ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് സി വോട്ടര്‍ നടത്തിയ സര്‍വ്വെയില്‍ പറയുന്നത്.

പ്രതീക്ഷ കൈവിടാതെ

പ്രതീക്ഷ കൈവിടാതെ

എന്നാല്‍ ഇന്ത്യടുഡെ സപ്തംബറില്‍ നടത്തിയ പുതിയ അഭിപ്രായ സര്‍വ്വെയില്‍ ബിജെപി നില മെച്ചപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസ് മുന്നേറുമെങ്കിലും ഭരണം പിടിക്കാന്‍ അല്‍പ്പം പ്രയാസമാണെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. മായാവതിയുടെ ബിഎസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി അകലം പാലിക്കുന്നതാണ് ബിജെപിക്ക് ഗുണമാകുകയെന്ന് സര്‍വ്വെയില്‍ സൂചിപ്പിക്കുന്നു.

ആറ് കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം

ആറ് കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം

എന്നാല്‍ മധ്യപ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആറ് പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് കോണ്‍ഗ്രസിന് അനുകൂലമായ കാര്യമാണ്. എന്നാല്‍ ബിഎസ്പി ഒറ്റയ്ക്ക് മല്‍സരിക്കും. അര്‍ഹമായ പരിഗണന വേണമെന്ന് എസ്പിയും ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശില്‍ സീറ്റ് വിഭജന ചര്‍ച്ച അന്തിമഘട്ടത്തിലാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

ആന്ധ്രയില്‍ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്; കാപുകളെ കയ്യിലെടുക്കാന്‍ പ്രത്യേക പദ്ധതി!! വമ്പന്‍ ഓഫര്‍ആന്ധ്രയില്‍ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്; കാപുകളെ കയ്യിലെടുക്കാന്‍ പ്രത്യേക പദ്ധതി!! വമ്പന്‍ ഓഫര്‍

English summary
Computer Baba Resigns as MP Minister, Blames CM Chouhan for 0 Out of 100 Performance Score
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X