കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 ഓളം മലയാളി പുരുഷന്മാരെ വിവാഹം കഴിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

നോയിഡ: കേരളത്തിലെത്തി 11ഓളം മലയാളി പുരുഷന്മാരെ വിവാഹം ചെയ്ത ശേഷം ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ നിന്നും അറസ്റ്റ് ചെയ്തു. കേരളത്തിലെയും ഉത്തര്‍ പ്രദേശിലേയും പോലീസിന്റെ സംയുക്ത തിരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്.

മേഘ ഭാര്‍ഗവ്(26), സഹോദരി പ്രാചി ഭാര്‍ഗവ്(28), സഹോദരീ ഭര്‍ത്താവ് ദേവേന്ദ്ര ശര്‍മ എന്നിവരാണ് അറസ്റ്റിലായത്. നോയിഡയിലെ അമരാവതി സോഡിയോക് സെക്ടര്‍ 120 താമസിക്കുകയായിരുന്നു ഇവര്‍. തന്നെ വിവാഹം ചെയ്തശേഷം പണവും സ്വര്‍ണവുമായി വധു കടന്നുകളഞ്ഞെന്ന കൊച്ചി സ്വദേശി ലോറന്‍ ജസ്റ്റിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി.

jailinmates

മേഘ വധുവായി അഭിനയിച്ചായിരുന്നു പ്രതികളുടെ തട്ടിപ്പു നാടകം. ഭാര്യയില്ലാത്ത കോടീശ്വരന്മാരായ വരന്മാരെ തേടിപ്പിടിച്ചാണ് ഇവര്‍ വിവാഹ തട്ടിപ്പ് നടത്തിയിരുന്നത്. വരനൊപ്പം മൂന്നു നാലു ദിവസം കഴിഞ്ഞശേഷം മയക്കു മരുന്ന് നല്‍കി മയക്കിയശേഷം സ്വര്‍ണവും പണവുമായി കടന്നുകളയുകയായിരുന്നു ഇവരുടെ രീതി.

ഇത്തരത്തില്‍ 11 വിവാഹമെങ്കിലും കേരളത്തില്‍ ഇവര്‍ നടത്തിയിട്ടുണ്ടാകുമെന്ന് പോലീസ് പോലീസ് പറയുന്നു. മേഘയുടെ ഭര്‍ത്താവ് മഹേന്ദ്ര ഒളിവിലാണ്. കേരളത്തിലേക്കെത്തിച്ച പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

English summary
Con bride who married and duped 11 men in Kerala held in Noida
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X