കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടി സഖ്യം വേണോ? വോട്ടര്‍മാരുടെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടി സഖ്യം ദില്ലിയില്‍ സഖ്യം ഉണ്ടാവണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ട്. ഇതിനായി ചര്‍ച്ചകളും ഒരു വശത്ത് നടക്കുന്നുണ്ട്. എന്നാല്‍ വോട്ടര്‍മാര്‍ ഇതിനെ പിന്തുണയ്ക്കുമോ. അഞ്ച് വര്‍ഷം മുമ്പ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അധികാരത്തില്‍ എത്തിയ പാ പാര്‍ട്ടിയാണ് ഈ സാഹചര്യത്തില്‍ ഇരുവരും ചേരുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ പോലുള്ളവര്‍ ഈ നീക്കതെ എതിര്‍ത്ത് കൊണ്ടിരിക്കുകയാണ്. രാഹുലിനോട് സക്യം വേണ്ടെന്ന് തീര്‍ത്ത് പറഞ്ഞിരിക്കുകയാണ് ഷീലാ ദീക്ഷിത്. അതേസമയം ഈ വിഷയത്തില്‍ വോട്ടര്‍മാരുടെ പ്രതികരണം എങ്ങനെയാണ്. ഇക്കാര്യം സര്‍വേയിലൂടെ പുറത്തുവന്നിരിക്കുകയാണ്. കോണ്‍ഗ്രസിനും എഎപിക്കും ആശ്വസിക്കാവുന്ന വാക്കുകളാണ് ഇതില്‍ ഉള്ളത്.

സര്‍വേ ഫലം

സര്‍വേ ഫലം

സി വോട്ടര്‍ സര്‍വേ ഫലത്തില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ചേരുന്നതില്‍ 58.7 ശതമാനം വോട്ടര്‍മാര്‍ സംതൃപ്തരാണ്. കോണ്‍ഗ്രസ്, ബിജെപി, എഎപി വോട്ടര്‍മാര്‍ എന്നിങ്ങനെ തരംതിരിച്ചാണ് വോട്ടര്‍മാരെ സര്‍വേയില്‍ കണക്കാക്കിയിരിക്കുന്നത്. 38 ശതമാനം പേര്‍ സഖ്യം വേണ്ട എന്ന നിലപാടാണ് എടുത്തത്. അതേസമയം ആംആദ്മി പാര്‍ട്ടിയുടെ വോട്ടര്‍മാരില്‍ 58 ശതമാനം സഖ്യം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

 തിരിച്ചടി ഉണ്ടാവുമോ

തിരിച്ചടി ഉണ്ടാവുമോ

എഎപിയുടെ വോട്ടര്‍മാരില്‍ 49.4 ശതമാനം പേര്‍ പറഞ്ഞത് പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണ്. അതേസമയം കോണ്‍ഗ്രസ് ഇതിനെയാണ് ഭയക്കുന്നത്. കോണ്‍ഗ്രസ് വോട്ടുകള്‍ എഎപിയിലേക്ക് പോകുകയും എന്നാല്‍ എഎപിയുടെ വോട്ടുകള്‍ തിരിച്ച് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ വമ്പന്‍ തിരിച്ചടി കോണ്‍ഗ്രസിനുണ്ടാവുമെന്നാണ് ഭയം.

 ദില്ലി സര്‍ക്കാരിന്റെ പ്രകടനം

ദില്ലി സര്‍ക്കാരിന്റെ പ്രകടനം

ദില്ലി സര്‍ക്കാരിന്റെ പ്രകടനത്തില്‍ കോണ്‍ഗ്രസിന്റെ വോട്ടര്‍മാരില്‍ 64.1 ശതമാനം മികച്ചതാണെന്ന് വ്യക്തമാക്കി. അതേസമയം എഎപിയുടെ വോട്ടര്‍മാരില്‍ നല്ലൊരു ശതമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനവും മികച്ചതാണെന്ന് വിലയിരുത്തി. 60 ശതമാനം പേരും മോദിയുടെ പ്രകടനം നല്ലതാണെന്ന് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് വോട്ടര്‍മാരില്‍ നല്ലൊരു ശതമാനം അരവിന്ദ് കെജ്രിവാളിന്റെ ഭരണം മാറേണ്ടതില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

 ബിജെപിക്ക് കോണ്‍ഗ്രസ് മതി

ബിജെപിക്ക് കോണ്‍ഗ്രസ് മതി

ബിജെപി വോട്ടര്‍മാരില്‍ നല്ലൊരു ശതമാനം ഷീലാ ദീക്ഷിതിന്റെ സര്‍ക്കാരാണ് മികച്ചതെന്ന് അഭിപ്രായപ്പെട്ടു. ബിജെപി സര്‍ക്കാരിനേക്കാള്‍ മികച്ചതായിരുന്നുവെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. 42.5 ശതമാനം പേര്‍ പറഞ്ഞത് ഷീലാ ദീക്ഷിതിന്റെ സര്‍ക്കാരാണ് ദില്ലി കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സര്‍ക്കാരെന്നാണ്. അതേസമയം ഇതില്‍ നിന്ന് വോട്ടര്‍മാര്‍ എങ്ങോട്ട് വേണമെങ്കിലും ഓരോ തവണയും മാറുമെന്ന് വ്യക്തമായിരിക്കുകയാണ്.

ശക്തനായ നേതാവ്

ശക്തനായ നേതാവ്

ഓരോ സമയത്തും ശക്തനായ നേതാവിനെ നോക്കിയാണ് ദില്ലി വോട്ടു ചെയ്യുക. 2015ല്‍ അരവിന്ദ് കെജ്രിവാളായിരുന്നു ശക്തനായ നേതാവ്. 2014ല്‍ ഇത് നരേന്ദ്ര മോദിയായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും വ്യത്യസ്ത ഫലങ്ങള്‍ വരാന്‍ കാരണമായതും ഇത് കൊണ്ടാണ്. 2014നെ അപേക്ഷിച്ച് വലിയ വോട്ടുവര്‍ധനവാണ് 2015ല്‍ എഎപി ഉണ്ടാക്കിയത് 33.1ല്‍ നിന്ന് 54.6 ശതമാനത്തിലേക്കായിരുന്നു കുതിപ്പ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ഗുജറാത്തിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസിന്റെ കുതിപ്പുണ്ടാവും... സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെഗുജറാത്തിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസിന്റെ കുതിപ്പുണ്ടാവും... സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ

English summary
congress aap alliance what voters said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X