കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കൊറോണയില്‍ ട്വിസ്റ്റ്; പരത്തിയത് ട്രംപും സംഘവും? കോണ്‍ഗ്രസ് കോടതിയിലേക്ക്

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദ്: ഇന്ത്യയില്‍ കൊറോണ വൈറസ് രോഗം ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച സംസ്ഥാനമാണ് ഗുജറാത്ത്. മഹാാരഷ്ട്രയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചതും മരണം റിപ്പോര്‍ട്ട് ചെയ്തതും ഇവിടെയാണ്. എന്തുകൊണ്ടാണ് രോഗം ഇത്രയുമധികം വ്യാപിക്കാന്‍ കാരണം.

സംഭവത്തിന് പിന്നില്‍ നമസ്‌തെ ട്രംപ് എന്ന പേരില്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച പരിപാടിയാണെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 24നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സംഘത്തിനും അഹമ്മദാബാദില്‍ കൂറ്റന്‍ സ്വീകരണം നല്‍കിയത്. ഈ പരിപാടിയും കൊറോണ രോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

 പ്രത്യേക അന്വേഷണം

പ്രത്യേക അന്വേഷണം

ഗുജറാത്തിലെ ബിജെപി സര്‍ക്കാരാണ് നമസ്‌തെ ട്രംപ് എന്ന പേരില്‍ ഫെബ്രുവരിയില്‍ പരിപാടി സംഘടിപ്പിച്ചത്. കൊറോണ രോഗം വ്യാപിക്കാന്‍ ഈ പരിപാടിയാണ് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് ചവ്ദ ആവശ്യപ്പെട്ടു.

ഹൈക്കോടതിയെ സമീപിക്കും

ഹൈക്കോടതിയെ സമീപിക്കും

കൊറോണ രോഗം ഗുജറാത്തില്‍ വ്യാപിക്കാന്‍ കാരണം സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ അലസമായ നിലപാടാണ്. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചവ്ദ അറിയിച്ചു.

അമേരിക്കയിലും ഗുജറാത്തിലും

അമേരിക്കയിലും ഗുജറാത്തിലും

കൊറോണ വൈറസ് രോഗം ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യമാണ് അമേരിക്ക. ദിവസവും ആയിരത്തിലധികം പേരാണ് അവിടെ മരിച്ചുവീഴുന്നത്. ഇന്ത്യയില്‍ അമേരിക്കന്‍ പ്രതിനിധികള്‍ ആദ്യമെത്തിയത് ഗുജറാത്തിലാണ്. ഇവിടെയും രോഗം വ്യാപിച്ചു. ഇതാണ് കോണ്‍ഗ്രസ് ആരോപണത്തിന്റെ കാതല്‍.

ബിജെപിയുടെ പ്രതികരണം

ബിജെപിയുടെ പ്രതികരണം

കോണ്‍ഗ്രസ് ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബിജെപി പറഞ്ഞു. കൊറോണ വൈറസ് രോഗം മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നതിന് മുമ്പ് വളരെ അച്ചടക്കത്തോടെയാണ് നമസ്‌തെ ട്രംപ് പരിപാടി അഹമ്മദാബാദില്‍ സംഘടിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന നേതൃത്വം വിശദീകരിച്ചു.

മറിച്ചുള്ള ചോദ്യം ഇങ്ങനെ

മറിച്ചുള്ള ചോദ്യം ഇങ്ങനെ

ഫെബ്രുവരി 24നാണ് അഹമ്മദാബാദിലെ പരിപാടി നടന്നത്. അത് കഴിഞ്ഞ് ഏകദേശം ഒരുമാസം തികയവെയാണ് ഗുജറാത്തില്‍ ആദ്യ കൊറോണ രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണ് ഈ രണ്ട് സംഭവത്തെയും ബന്ധിപ്പിക്കാന്‍ സാധിക്കുന്നത്. കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ബിജെപി സംസ്ഥാന നേതൃത്വം പറഞ്ഞു.

ലക്ഷത്തിലധികം പേര്‍

ലക്ഷത്തിലധികം പേര്‍

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ച് പങ്കെടുത്ത പരിപാടിയില്‍ ആയിരങ്ങളാണ് സംബന്ധിച്ചത്. റോഡ് ഷോക്ക് ശേഷം ഇരുനേതാക്കളും മൊട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. സ്‌റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തുവെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നത്.

ആദ്യം രോഗം കണ്ടത് രണ്ടുപേര്‍ക്ക്

ആദ്യം രോഗം കണ്ടത് രണ്ടുപേര്‍ക്ക്

ഗുജറാത്തില്‍ ആദ്യ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് 20നാണ്. രാജ്‌കോട്ടില്‍ നിന്നുള്ള പുരുഷനും സൂറത്തില്‍ നിന്നുള്ള സ്ത്രീക്കുമാണ് ആദ്യം രോഗം കണ്ടത്. പിന്നീട് രോഗം വ്യാപകമായി. മരണവും തുടര്‍ വാര്‍ത്തകളായി. മഹാരാഷ്ട്രയക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച സംസ്ഥാനം ഇന്ന് ഗുജറാത്താണ്.

 ഗുരുതര ആരോപണം

ഗുരുതര ആരോപണം

കൊറോണ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുമെന്ന ലോകാരോഗ്യ സംഘടന ജനുവരിയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ആളുകള്‍ തടിച്ചുകൂടുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. ഈ മുന്നറിയിപ്പുകള്‍ ലംഘിച്ചാണ് ഫെബ്രുവരി അവസാനത്തില്‍ ഗുജറാത്തില്‍ പരിപാടി നടന്നത് എന്ന് കോണ്‍ഗ്രസ് പറയുന്നു.

രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രം

രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രം

രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ഇത്രയും വലിയ പരിപാടി ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ചതെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. ഗുജറാത്തില്‍ മൊത്തം രോഗം പടരാന്‍ ഇടയാക്കിയത് ഈ പരിപാടിയാണ്. ഗുജറാത്തിലെ എല്ലാ ജില്ലകളില്‍ നിന്നും നമസ്‌തെ ട്രംപ് പരിപാടിക്ക് ബസ്സുകളില്‍ ആളുകളെത്തിയിരുന്നുവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് വിദേശകളെത്തി

ആയിരക്കണക്കിന് വിദേശകളെത്തി

ട്രംപിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ആയിരക്കണക്കിന് വിദേശകളാണ് ഗുജറാത്തിലെത്തിയത്. മോദിയെയും ട്രംപിനെയും അഭിവാദ്യം ചെയ്യാന്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്നാണ് അന്ന് നിര്‍ദേശം നല്‍കിയിരുന്നത്. ഇതെല്ലാം രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടാകുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കുറ്റകരമായ വീഴ്ച

കുറ്റകരമായ വീഴ്ച

നമസ്‌തെ ട്രംപ് പരിപാടി തെറ്റ് മാത്രമല്ല, കുറ്റകരമായ വീഴ്ച കൂടിയാണ്. രോഗം സംസ്ഥാന വ്യാപകമാകാന്‍ ഇടയാക്കിയതും ഈ പരിപാടിയാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തേടി ഹൈക്കോടതിയെ സമീപിക്കും. എന്നാല്‍ ട്രംപിന്റെ സന്ദര്‍ശനത്തിന് മുമ്പ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പരിപാടി നടന്ന സ്ഥലം സന്ദര്‍ശിച്ച്് സുരക്ഷ ഉറപ്പാക്കിയിരുന്നുവെന്ന് ഗുജറാത്ത് ബിജെപി വക്താവ് പ്രശാന്ത് വാല പറഞ്ഞു.

അവസാന നിമിഷം ചില മാറ്റങ്ങള്‍; രണ്ടു വിമാനങ്ങള്‍ ഇല്ല, പ്രവാസികളുടെ ടിക്കറ്റ് നിരക്ക് ഇങ്ങനെ...അവസാന നിമിഷം ചില മാറ്റങ്ങള്‍; രണ്ടു വിമാനങ്ങള്‍ ഇല്ല, പ്രവാസികളുടെ ടിക്കറ്റ് നിരക്ക് ഇങ്ങനെ...

ബിജെപിയെ വട്ടംകറക്കി സഖ്യകക്ഷികള്‍; ബിപിഎഫിന് പിന്നാലെ അത്തേവാലയും, ശിവസേന പോയപ്പോള്‍...ബിജെപിയെ വട്ടംകറക്കി സഖ്യകക്ഷികള്‍; ബിപിഎഫിന് പിന്നാലെ അത്തേവാലയും, ശിവസേന പോയപ്പോള്‍...

ആര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ പണമുണ്ടാകുന്നത്? ഇത് ക്രൂരത; മോദി സര്‍ക്കാരിനെതിരെ രാഹുലും പ്രിയങ്കയുംആര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ പണമുണ്ടാകുന്നത്? ഇത് ക്രൂരത; മോദി സര്‍ക്കാരിനെതിരെ രാഹുലും പ്രിയങ്കയും

English summary
Congress alleges 'Namaste Trump' event has main reason to Corona spread in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X