കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പ്രിയങ്ക കളി തുടങ്ങി! ചെറുപാര്‍ട്ടികള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്!

  • By
Google Oneindia Malayalam News

യുപിയില്‍ പ്രിയങ്ക ഗാന്ധിയുടെ വരവോടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തിയായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയത്. എന്നാല്‍ പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കി സഖ്യത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് എസ്പി നേതാവ് അഖിലേഷ്. ഇതിനെ പിന്നാലെ ചെറുപാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയ്യാറായി രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മഹാദള്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത പിന്നാലെ അഖിലേഷ് യാദവിന്‍റെ അമ്മാവനും മുലായത്തിന്‍റെ സഹോദരനും മുന്‍ എസ്പി നേതാവുമായ ശിവപാല്‍ യാദവ് കോണ്‍ഗ്രസുമായി സഖ്യത്തിന് ഒരുക്കമാണെന്ന് വ്യക്കമാക്കിയിരിക്കുകയാണ്. ശിവപാലുമായി സീറ്റ് ചര്‍ച്ചകള്‍ കോണ്‍ഗ്രസ് തുടങ്ങിയെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ശിവപാലിന് പുറമെ ബിജെപി സഖ്യകക്ഷിയായ എസ്ബിഎസ്പിയും കോണ്‍ഗ്രസിലേക്ക് എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

 നിലപാട് തിരുത്തി

നിലപാട് തിരുത്തി

പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ യുപിയുടെ ചുമതല ഏല്‍പ്പിച്ചതോടെയാണ് ചെറുപാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നത്. നേരത്തേ എസ്ബി-ബിഎസ്പി സഖ്യം ചേര്‍ന്ന പിന്നാലെ കോണ്‍ഗ്രസ് യുപിയില്‍ തനിച്ച് മത്സരിക്കുമെന്നായിരുന്നു പാര്‍ട്ടി വ്യക്തമാക്കിയിരുന്നത്.

 തന്ത്രം മാറ്റുന്നു

തന്ത്രം മാറ്റുന്നു

എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മാറ്റുകയാണ് യുപിയില്‍. ജാതി വിഭാഗങ്ങള്‍ക്ക് പ്രാധാന്യമുള്ള യുപിയില്‍ അത്തരം ചെറുപാര്‍ട്ടികളെ കൂടെ കൂട്ടുന്നത് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കണക്കാക്കുന്നു.

 മഹാദളിന് പുറമെ

മഹാദളിന് പുറമെ

കഴിഞ്ഞ ദിവസം പിന്നാക്ക വിഭാഗക്കാരുടെ പാര്‍ട്ടിയായ മഹാ ദള്‍ കോണ്‍ഗ്രസുമായി ലയിച്ചിരുന്നു. ശക്യ, മൗര്യ, കുശവ വിഭാഗത്തില്‍പ്പെട്ടവരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് മഹാന്‍ ദള്‍. പ്രിയങ്കാ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് മഹാദള്‍ കോണ്‍ഗ്രസ് ലയിച്ചത്.

 നാല് സീറ്റുകള്‍

നാല് സീറ്റുകള്‍

ഇതിന് പിന്നാലെ അഖിലേഷ് യാദവിന്‍റെ അമ്മാവനും മുന്‍ എസ്പി നേതാവുമായ ശിവപാല്‍ യാദവ് കോണ്‍ഗ്രസുമായി സഖ്യത്തിലെത്താന്‍ തിരുമാനിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. നാല് സീറ്റുകളില്‍ ശിവപാല്‍ യാദവിന്‍റെ പാര്‍ട്ടിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.

 അഖിലേഷിനോട് തെറ്റി

അഖിലേഷിനോട് തെറ്റി

നേരത്തേ തന്നെ ബിജെപിക്കെതിരായി കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ശിവപാല്‍ യാദവ് വ്യക്തമാക്കിയിരുന്നു. അഖിലേഷ് യാദവിന്‍റെ വലംകൈ ആയിരുന്ന അമ്മാവന്‍ ശിവപാല്‍ യാദവ് കഴിഞ്ഞ ആഗസ്തിലാണ് സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് തെറ്റി പിരിഞ്ഞത്.

 ചൊടിപ്പിച്ചു

ചൊടിപ്പിച്ചു

രണ്ട് വര്‍ഷം മുന്‍പ് തന്നെ അഖിലേഷുമായി ശിവപാല്‍ ഉടക്കിലായിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും അധ്യക്ഷനുമായിരുന്ന ശിവപാല്‍ യാദവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി തത്സ്ഥാനത്തേക്ക് അഖിലേഷിനെ കൊണ്ടുവന്നതും അഖിലേഷിന്‍റെ പാര്‍ട്ടിയി ഒറ്റയാള്‍ ഭരണവുമായിരുന്നു ശിവപാലിനെ ചൊടിപ്പിച്ചത്.

 സഖ്യത്തിന് തിരിച്ചടി

സഖ്യത്തിന് തിരിച്ചടി

ഇതോടെ ശിവപാല്‍ എസ്പിയില്‍ നിന്ന് പുറത്തുവരികയും പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. യുപിയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ശിവപാല്‍ യാദവ്.സമാജ്വാദി പാര്‍ട്ടിയിലെ വിമതര്‍ക്ക് നേതൃത്വം നല്‍കുന്ന ശിവപാല്‍ യാദവ് കോണ്‍ഗ്രസുമായി സഹകരിക്കുന്നത് യുപിയില്‍ കോണ്‍ഗ്രസ് ഇതര ബിഎസ്പി- എസ്പി സഖ്യത്തിന് വലിയ തിരിച്ചടിയാകും.

 സ്വാധീന മണ്ഡലങ്ങള്‍

സ്വാധീന മണ്ഡലങ്ങള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശിവപാലുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നാല് സീറ്റുകളാണ് ശിവപാലിന് നല്‍കാന്‍ കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. അവ ഏതൊക്കെയാണെന്ന് നിലവില്‍ തിരുമാനിച്ചിട്ടില്ല. ശിവപാലിന്‍റെ പാര്‍ട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളാവും ഇവയെന്നാണ് വിവരം.

 മന്ത്രി പദവി ഒഴിഞ്ഞു

മന്ത്രി പദവി ഒഴിഞ്ഞു

ശിവപാലുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനിടെ ബിജെപിയുടെ സഖ്യകക്ഷിയായ എസ്ബിഎസ്പിയെ കൂടെ കൂട്ടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷനും യുപി സര്‍ക്കാരില്‍ പിന്നാക്ക ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന ഓംപ്രകാശ് രാജ്ഭര്‍ തന്‍റെ ചുമതല ഒഴിഞ്ഞിരുന്നു. പിന്നാക്ക കമ്മീഷനില്‍ പിന്നാക്ക വിഭാഗക്കാരെ തഴഞ്ഞ തിരുമാനമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

 സംവരണം ആവശ്യം

സംവരണം ആവശ്യം

ഒബിസി ക്വട്ടയില്‍ 27 ശതമാനം സംവരണം നടപ്പാക്കണമെന്നാണ് എസ്ബിഎസ്പി മുന്നോട്ടു വെക്കുന്ന ആവശ്യം. ഇത് അംഗീകരിച്ചാല്‍ മാത്രമെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ഉണ്ടാവുകയുള്ളു എന്നും നേരത്തേ രാജ്ഭര്‍ വ്യക്തമാക്കിയിരുന്നു.അതേസമയം രാജ്ഭറിന്‍റെ ചുമതലാ പിന്‍മാറ്റം മുതലെടുക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

 എന്‍ഡിഎയില്‍ നിന്ന്

എന്‍ഡിഎയില്‍ നിന്ന്

ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന കക്ഷികളെ എന്‍ഡിഎയില്‍ നിന്ന് അടര്‍ത്തിയെടുക്കാനും കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ വന്‍ രാഷ്ട്രീയ ചുവടുമാറ്റങ്ങള്‍ക്ക് യുപി വേദിയായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 വെറും രണ്ട് സീറ്റ്

വെറും രണ്ട് സീറ്റ്

നിലവില്‍ യുപിയിലെ കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയുടേയും ജ്യോതിരാധിത്യ സിന്ധ്യയുടേയും കൈകളിലാണ്. ഇവിടെ 41 സീറ്റുകളുടെ ചുമതല പ്രിയങ്കയ്ക്കാണ് നല്‍കിയിരിക്കുന്നത്. ബാക്കി 39 സീറ്റുകള്‍ ജ്യോതിരാധിത്യ സിന്ധ്യയ്ക്കും. കഴിഞ്ഞ തവണ വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് ഇവിടെ കോണ്‍ഗ്രസ് നേടിയത്.

English summary
Congress to ally with Shivpal, smaller outfits in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X