• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ണാടകയില്‍ തന്ത്രം മാറ്റി കോണ്‍ഗ്രസ്: ഇനി തനിച്ച് പോരാടും, പ്രാധാന്യം പ്രവര്‍ത്തകരുടെ ഇഷ്ടത്തിന്

ബെംഗളൂരു: ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്ന ചിരവൈരികളായ കോണ്‍ഗ്രസും ജെഡിഎസും കര്‍ണാടകയില്‍ കൈകോര്‍ത്തത്. തങ്ങളുടേതിനേക്കാള്‍ പകുതി മാത്രം എണ്ണം സീറ്റുകളുള്ള ജെഡിഎസിന് മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ തുടക്കത്തില്‍ തന്നെ കടുത്തു എതിര്‍പ്പ് ഉണ്ടായിരുന്നു. ബിജെപി എന്ന എതിരാളി അപ്പുറത്ത് നില്‍ക്കുന്നതിനാല്‍ മാത്രമാണ് പലപ്പോഴും അതൊരു പൊട്ടിത്തെറിയിലേക്ക് എത്താതിരുന്നത്.

ബിജെപിയെ പ്രതിരോധിക്കാന്‍ മമതയ്ക്ക് മൂന്ന് 'മന്ത്ര'ങ്ങളുമായി പ്രശാന്ത് കിഷോര്‍

സംസ്ഥാനത്ത് അധികാരം പങ്കിടുമ്പോഴും താഴെക്കിടിയിലെ പ്രവര്‍ത്തകരിലേക്ക് ഐക്യമെത്തിക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വത്തിന് കഴിഞ്ഞതുമില്ല. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഈ ഭിന്നതയുടെ ആഴം എത്രത്തോളമെന്ന് വ്യക്തമായതാണ്. സംസ്ഥാനത്തെ 28 സീറ്റുകളില്‍ കോണ്‍ഗ്രസിനും ജെഡിഎസിനും വിജയിക്കാന്‍ കഴിഞ്ഞത് ഒരോ സീറ്റുകളില്‍ മാത്രമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സര്‍ക്കാര്‍ കൂടി വീണതോടെ സഖ്യം പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഇരുപാര്‍ട്ടികളും. വ്യക്തമായ പദ്ധതികളോടേയും പ്രതീക്ഷയോടെയുമാണ് കോണ്‍ഗ്രസും ജെഡിഎസും സഖ്യം ഉപേക്ഷിക്കാന്‍ തയ്യാറാവുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

തിരിച്ചടിക്ക് കാരണം

തിരിച്ചടിക്ക് കാരണം

ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണം ജെഡിഎസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചതാണെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുള്ളിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കിൽ കോൺഗ്രസിന് ചുരുങ്ങിയത് 15 മുതൽ 16 സീറ്റുകൾ വരെ ലഭിക്കുമായിരുന്നുവെന്ന് ഫലം പുറത്തുവന്നതിന് പിന്നാലെ മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്ലി തുറന്നടിച്ചിരുന്നു. സഖ്യം വലിയൊരു തെറ്റായിരുന്നുവെന്നും കോൺഗ്രസ് പ്രവർത്തകർ പോലും തനിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണെന്ന് വീരപ്പമൊയ്ലി ആരോപിച്ചു.

ഒറ്റക്കുണ്ടാക്കിയ മുന്നേറ്റം

ഒറ്റക്കുണ്ടാക്കിയ മുന്നേറ്റം

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നടന്ന അര്‍ബന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്കുണ്ടാക്കിയ മുന്നേറ്റം ജെഡിഎസ് സഖ്യം തെറ്റായിരുന്നുവെന്ന അഭിപ്രായത്തിന് പാര്‍ട്ടിക്കുള്ളില്‍ മേധാവിത്വം നല്‍കി. ഈ സാഹചര്യം നിലനില്‍ക്കെയാണ് ഇരുപാര്‍ട്ടികളിലും വിമതശല്യം രൂക്ഷമാവുകയും ഒടുവില്‍ സര്‍ക്കാര്‍ വീഴുകയും ചെയ്യുന്നത്. ഇതോടെ വീണ്ടും തനിച്ച് നിന്ന് സംസ്ഥാനത്ത് കരുത്ത് തെളിയിക്കുക എന്ന തീരുമാനത്തിലേക്ക് ഇരുപാര്‍ട്ടി നേതൃത്വവും പോവുകയാണെന്നാണ് സൂചന.

സഖ്യം പിരിഞ്ഞതില്‍ ആഹ്ളാദം

സഖ്യം പിരിഞ്ഞതില്‍ ആഹ്ളാദം

ജെഡിഎസുമായുള്ള സഖ്യം പിരിഞ്ഞതില്‍ കോണ്‍ഗ്രസിനുള്ളിലെ വലിയൊരു വിഭാഗം ആഹ്ളാദത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണതു തങ്ങളെ സ്വതന്ത്രരാക്കിയെന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ‘ദ പ്രിന്റി'നോടു പ്രതികരിച്ചത്. ജെഡിഎസുമായി സഖ്യത്തിലേര്‍പ്പെട്ടതില്‍ പാര്‍ട്ടി അണികളില്‍ വലിയ തോതില്‍ രോഷമുണ്ടായി. അണികളുടെ താല്‍പര്യത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ദ്ദേശം

നിര്‍ദ്ദേശം

ജെഡിഎസുമായി നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന മൈസൂര്‍ മേഖലയിലെ മണ്ഡലങ്ങളിലടക്കം സഖ്യം വേര്‍പിരിഞ്ഞത് പ്രവര്‍ത്തകരില്‍ വലിയ ആവേശം ഉണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ ശക്തമായ പ്രവര്‍ത്തനം നടത്തി സീറ്റുകള്‍ കരസ്ഥമാക്കണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് ഇതിനോടകം തന്നെ കീഴ്ഘടകങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു.

ഇനി സഖ്യമില്ല

ഇനി സഖ്യമില്ല

കോണ്‍ഗ്രസുമായി ഇനി സഖ്യമില്ലെന്ന സൂചനയാണ് ജെഡിഎസ് നേതാക്കളും നല്‍കുന്നത്. അയോഗ്യരാക്കിയ എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുമ്പോള്‍ കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളില്‍ തങ്ങള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ജെഡിഎസ് നേതാവ് തന്‍വീര്‍ അഹമ്മദ് വ്യക്തമാക്കിക്കഴിഞ്ഞു. മറുവശത്ത് കോണ്‍ഗ്രസും ഇതേ രീതിയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ജെഡിഎസിന്‍റെ മൂന്ന് സിറ്റിങ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.

വാതില്‍ അടഞ്ഞു

വാതില്‍ അടഞ്ഞു

സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനു വേണമെങ്കില്‍ തീരുമാനമെടുക്കാമെന്നും തന്‍വീര്‍ അഭിപ്രായപ്പെടുന്നു. വര്‍ഗീയ ശക്തികള്‍ക്കെതിരെയാണു തങ്ങള്‍ ഒന്നിച്ചതെന്നും ഒരുഘട്ടത്തിലും അധികാരത്തിനു വേണ്ടി ആരോടും യാചിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ ഭാവിസഖ്യത്തിനു വേണ്ടിയുള്ള വാതില്‍ അടഞ്ഞുകഴിഞ്ഞതായി മറ്റൊരു മുതിര്‍ന്ന ജെഡിഎസ് നേതാവും പ്രതികരിച്ചു. സംസ്ഥാനത്ത് ബിജെപിയെക്കാള്‍ കൂടുതല്‍ സീറ്റ് ഏതെങ്കിലും പാര്‍ട്ടി നേടിയാല്‍ സഖ്യത്തെക്കുറിച്ച് അന്ന് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നത

ഭിന്നത

അതിനിടെ, മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം ജെഡിഎസിനെ പിളര്‍പ്പിലേക്ക് നയിക്കുകയാണെന്നും അഭ്യൂഹമുണ്ട്. സാ ര മഹേഷ്, ജിടി ദേവഗൗഡ, സിഎസ് പുട്ടരാജു എന്നിവര്‍ കടുത്ത അസംതൃപ്തരാണ്. ബിജെപി സര്‍ക്കാറിനെ പിന്തുണയ്ക്കണമെന്ന് ചില പാര്‍ട്ടി എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടുവെന്ന് പറഞ്ഞ നേതാവാണ് ജിടി ദേവഗൗഡ. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ മുതിര്‍ന്ന നേതാവായ പുട്ടരാജുവിനെ അപമാനിച്ചെന്ന വാര്‍ത്തയും അസംതൃപ്തിയുടെ ആഴംകൂട്ടുന്നു.

English summary
Congress and JDS to end tie up in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X