Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ ട്രാക്ടര്‍ റാലിയില്‍ തുടക്കം, പ്രതിപക്ഷം കളിച്ച ഗെയിം ഇങ്ങനെ, വെല്ലുവിളി ഇനി കടുക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ഷിക നിയമം പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നതോടെ കാര്‍ഷിക വിജയമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. വമ്പിച്ച ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരാണ് കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയത് എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി. എന്നാല്‍ ഈ വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷത്തിന് കൂടി അവകാശപ്പെട്ടതാണ്.

ഒരു വര്‍ഷത്തോളം തെരുവില്‍ നിന്നുള്ള സ്വരങ്ങളെ പല സംസ്ഥാനങ്ങളിലേക്ക് പടര്‍ത്തിയതില്‍ വലിയ പങ്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. ബിജെപിയെ ഏറ്റവും സമ്മര്‍ദത്തിലാക്കിയത് പ്രതിപക്ഷത്തിന്റെ ഈ ഒന്നിച്ച് ചേരലാണ്.

1

പ്രതിപക്ഷം വ്യത്യസ്ത രീതികളാണ് പാര്‍ലമെന്റില്‍ അടക്കം പരീക്ഷിച്ചത്. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുള്ള രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിച്ചതായിരുന്നു ഇതില്‍ പ്രധാനം. കാര്‍ഷിക നിയമത്തിനെതിരെ നിയമപോരാട്ടമായിരുന്നു പ്രതിപക്ഷം ഒന്നിച്ച മറ്റൊരു കാര്യം. പാര്‍ലമെന്റില്‍ അകത്തും പുറത്തും കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഒരു വിഷയത്തില്‍ പ്രതിപക്ഷം ഒന്നിച്ചത്. ഒരിക്കല്‍ പോലും ഇതിനെ വിട്ടുകളയാന്‍ പ്രതിപക്ഷ പാര്‍ട്ടികല്‍ തയ്യാറായില്ല. കോണ്‍ഗ്രസ് സമരത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.

2

പഞ്ചാബില്‍ കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി നടത്തിയ ത്രിദിന ട്രാക്ടര്‍ റാലി വന്‍ പിന്തുണയാണ് കര്‍ഷകരില്‍ നിന്ന് ലഭിച്ചത്. യുപിയില്‍ പ്രിയങ്ക ഗാന്ധി നിരവധി കിസാന്‍ മഹാപഞ്ചായത്തുകളില്‍ പങ്കെടുത്തു. ദില്ലിയും കടന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ഷകരുടെ സമരത്തിന്റെ കരുത്ത് എത്തി. ഡിഎംകെ തമിഴ്‌നാട്ടിലും തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിലും ഇടതുപക്ഷം കേരളത്തിലും സമാജ് വാദി പാര്‍ട്ടി ഉത്തര്‍പ്രദേശിലും ആര്‍ജെഡി ബീഹാറിലും ഇതിന് നേതൃത്വം നല്‍കി. പ്രതിപക്ഷം വന്‍ പ്രചാരണം നല്‍കിയത് എല്ലായിടത്തും ബിജെപിയെ സമ്മര്‍ദത്തിലാക്കുന്നതും കാണാന്‍ സാധിച്ചു.

3

കര്‍ഷകരെ പിന്തുണച്ച്, ഈ നിയമം കേന്ദ്രം പിന്‍വലിക്കേണ്ടി വരുമെന്ന രാഹുലിന്റെ പ്രഖ്യാപനവും ഇപ്പോള്‍ യാഥാര്‍ഥ്യമായി. തമിഴ്‌നാട്ടില്‍ വലിയ സ്വാധീനം കര്‍ഷക സമരം കൊണ്ട് ഉണ്ടായില്ലെങ്കിലും നിയമസഭയില്‍ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ പ്രമേയം പാസാക്കുമെന്ന് ഡിഎംകെ നടത്തി. ഓഗസ്റ്റില്‍ അവര്‍ അത് പാസാക്കുകയും ചെയ്തു. പഞ്ചാബ്, ഛത്തീസ്ഗഡ്, ബംഗാള്‍ ദില്ലി, രാജസ്ഥാന്‍, കേരളം എന്നിവരും പ്രമേയം പാസാക്കി. മമതയുടെ പ്രചാരണത്തിലെല്ലാം കര്‍ഷക സമരം നിറഞ്ഞ് നിന്നു. രാകേഷ് ടിക്കായത്തിനെ തിരഞ്ഞെടുപ്പിന് ശേഷം മമത കാണുകയും ചെയ്തു. ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും ഇത് തന്നെയായിരുന്നു.

4

സമാജ് വാദി പാര്‍ട്ടി കിസാന്‍ ചൗപ്പലുകളാണ് സംഘടിപ്പിച്ചത്. ഇത് വലിയ പ്രചാരണമാണ് കര്‍ഷക സമരത്തിനുണ്ടാക്കി കൊടുത്തത്. പെഗാസസ് വിഷയം ശക്തമായി ഉയര്‍ന്നപ്പോഴും അതില്‍ തട്ടി കര്‍ഷക സമരം ഇല്ലാതാവാതിരിക്കാനും പ്രതിപക്ഷ പാര്‍ട്ടികല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാര്‍ലമെന്റില്‍ കിട്ടിയ അവസരത്തിലെല്ലാം കര്‍ഷക സമരമാണ് പ്രതിപക്ഷം ഉന്നയിച്ചത്. അതേസമയം തിരഞ്ഞെടുപ്പിനെ ഭയന്ന് ബിജെപി സര്‍ക്കാര്‍ നിലപാട് മാറ്റുമെന്ന വിശ്വാസം പ്രതിപക്ഷം തിരിച്ചുപിടിച്ചിരിക്കുകയാണ്. ഇതാണ് മോദി സര്‍ക്കാരിന് ഇനി വെല്ലുവിളിയാവാന്‍ പോകുന്നത്. പ്രക്ഷോഭം വിജയിക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് തിരിച്ചടിയുണ്ടാവണമെന്ന ഫോര്‍മുലയും പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുകയാണ്.

5

ബിജെപിയുടെ വിജയ ഫോര്‍മുല എപ്പോഴും നരേന്ദ്ര മോദിയാണ്. ആ ബ്രാന്‍ഡിനാണ് ഈ തീരുമാനത്തിലൂടെ ഇടിവ് വന്നിരിക്കുന്നത്. സിഎഎ, കശ്മീര്‍, മുത്തലാഖ് വിഷയങ്ങളെല്ലാം ഇനി കറങ്ങി തിരിഞ്ഞ് മോദിയിലേക്കും ബിജെപിയിലേക്കും എത്തും. ഇത്രയും കാലം മുസ്ലീം വിഷയമായി പറഞ്ഞിരുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഐക്യം കൊണ്ടുവരാന്‍ സാധിക്കും. സമരത്തിലൂടെ തെരുവിലിറങ്ങാനും പാര്‍ലമെന്റില്‍ ഒന്നിക്കാനും പ്രതിപക്ഷത്തിന് കിട്ടിയിരിക്കുന്ന രാഷ്ട്രീയ മൈലേജ് കൂടിയാണിത്. പ്രതിപക്ഷത്തെ ഇത്രയും കാലം ഭിന്നിപ്പിച്ചിരുന്നതാണ് ബിജെപിയുടെ രാഷ്ട്രീയ വിജയങ്ങളില്‍ പ്രധാനം. ഇനി ശക്തി വീണ്ടെടുത്ത പ്രതിപക്ഷത്തെ കൂടി മോദി നേരിടേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+