• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന് പുതിയ പാനല്‍, നയിക്കാനെത്തുന്നത് ദിഗ് വിജയ് സിംഗ്, ഒപ്പം പ്രിയങ്കയും, ടാര്‍ഗറ്റ് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ബിജെപിക്കെതിരെ പുതിയ പോര്‍മുഖത്തിന് കോണ്‍ഗ്രസ്. പുതിയ പാനല്‍ രൂപീകരിച്ച് ബിജെപിയെ നേരിടാനാണ് പാര്‍ട്ടിയുടെ തീരുമാനം. ദേശീയ വിഷയങ്ങളില്‍ പ്രക്ഷോഭങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ഈ കമ്മിറ്റിയെ ഉണ്ടാക്കിയിരിക്കുന്നത്. ഒമ്പതംഗങ്ങളുണ്ട് ഇതില്‍. നയിക്കുന്നത് സീനിയര്‍ നേതാവ് ദിഗ് വിജയ് സിംഗാണ്. ഈ പാനലില്‍ പ്രിയങ്ക ഗാന്ധിയും ഒരംഗമാണ്. നേരത്തെ സോണിയാ ഗാന്ധി വിളിച്ച യോഗത്തില്‍ ബിജെപിയെ എങ്ങനെ നേരിടുമെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ജനകീയ സമരങ്ങളൊന്നും ഉണ്ടാവുന്നില്ലെന്നായിരുന്നു പരാതി. ഇത് പരിഹരിക്കുമെന്ന് സോണിയാ ഗാന്ധി എല്ലാ പാര്‍ട്ടികള്‍ക്കും ഉറപ്പ് കൊടുത്തിരുന്നു.

രാജ്യത്ത് ഇന്ധന വിലയും പാചകവാതക വിലയും ഉയര്‍ന്നിരിക്കുകയാണ്. ഇതാണ് ഉന്നയിക്കേണ്ട വിഷയമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് രണ്ടും ബിജെപിയെ ബാധിക്കുമെന്ന് നേരത്തെ ജെഡിയു തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് തന്നെ കോണ്‍ഗ്രസിനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പം പ്രതിഷേധത്തില്‍ ഒന്നിക്കുക എന്ന തന്ത്രം കൂടി ഇതിലുണ്ട്. പ്രിയങ്ക ഗാന്ധി ദേശീയ തലത്തിലേക്ക് കൂടുതല്‍ പ്രവര്‍ത്തനം വ്യാപിക്കുന്നു എന്ന സന്ദേശവും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രിയങ്കയുടെ തട്ടകം ദില്ലിയായിരിക്കുമെന്ന് സൂചനയുണ്ട്.

അതേസമയം 2024 ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങളുടെ ആദ്യ ഘട്ടത്തിലുള്ളതാണ് ഇതെല്ലാം. പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്ക് വരാന്‍ ഒരുങ്ങുന്നതാണ് അടുത്തത്. അതിനുള്ള മുന്നൊരുക്കങ്ങള്‍ കോണ്‍ഗ്രസ് തയ്യാറാക്കി കഴിഞ്ഞു. സീനിയര്‍ നേതാക്കളുടെ തീരുമാനത്തെ വെട്ടി മുന്നോട്ട് പോകാനാണ് രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നത്. പ്രശാന്ത് കിഷോര്‍ വരുന്നത് കൊണ്ട് കോണ്‍ഗ്രസിന് ഗുണമേ ഉണ്ടാവൂ എന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. ഒപ്പം കമല്‍നാഥിനെ പോലുള്ളവരുടെ പിന്തുണയുമുണ്ട്. ജി23 നേതാക്കള്‍ മാത്രമാണ് ഇതിനെ തുറന്ന് എതിര്‍ക്കുന്നത്. പക്ഷേ അതില്‍ തന്നെ എല്ലാവരും ഇതിനെ എതിര്‍ക്കുന്നില്ല. കിഷോര്‍ വരട്ടെ എന്ന നിലപാടിലാണ് അവര്‍.

ഒമ്പതംഗ പാനലില്‍ പ്രമുഖരെ തന്നെ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തംകുമാര്‍ റെഡ്ഡി, മനീഷ് ചത്രത്ത്, ബികെ ഹരിപ്രസാദ്, റിപുണ്‍ ബോറ, ഉദിത് രാജ്, രാഗിണി നായിക്, സുബൈര്‍ ഖാന്‍ എന്നിവരും കമ്മിറ്റിയിലുണ്ട്. പ്രതിപക്ഷത്തെ പാര്‍ലമെന്റിനുള്ളില്‍ പുറത്തും നയിക്കേണ്ട ചുമതല കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് സൂചന. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങള്‍ പോരെന്ന് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയും പിന്നാലെ സോണിയാ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നത്. പെഗാസസ് വിഷയം അടക്കം ശക്തമായി ഉന്നയിച്ചതും അതിനെ തുടര്‍ന്നായിരുന്നു.

19 പാര്‍ട്ടികള്‍ ചേര്‍ന്ന് രാജ്യത്താകെ പ്രതിഷേധ പ്രകടനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ പ്രതിഷേധങ്ങള്‍ തുടരും. സോണിയാ ഗാന്ധിയോട് ഈ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ദീര്‍ഘകാലം പ്രതിഷേധങ്ങള്‍ ഒന്നും നടക്കാതിരുന്ന കോണ്‍ഗ്രസിന്റെ വിശ്വാസ്യത തന്നെ നഷ്ടമായിരിക്കുകയാണ് എന്ന് നേതാക്കള്‍ പറയുന്നു. ഇത് തിരിച്ചുപിടിക്കാന്‍ കൂടിയാണ് ഈ നീക്കം. സമിതിയെ ദിഗ് വിജയ് സിംഗ് നയിക്കുമെങ്കിലും പ്രിയങ്ക ഗാന്ധിയായിരിക്കും നേതൃത്വം നല്‍കുകയെന്നും സൂചനയുണ്ട്. പ്രക്ഷോഭ വേദിയിലേക്ക് പ്രിയങ്കയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണിത്.

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

  യുപി തിരഞ്ഞെടുപ്പിന് മുമ്പ് ജനകീയ വിഷയങ്ങള്‍ പരമാവധി ഉയര്‍ത്തിക്കാണിക്കാനാണ് നേതാക്കളോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനുള്ളില്‍ തമ്മിലടി നടക്കുന്നുണ്ട്. ഇത് എത്രയും വേഗം പരിഹരിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടാക്കുകയാണ് ഗാന്ധി കുടുംബം ലക്ഷ്യമിടുന്നത്. രാജസ്ഥാനില്‍ പുന:സംഘടന അടക്കം വരുന്നതിന്റെ ഇതിനെ തുടര്‍ന്നാണ്. മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് അതേ പോലെ പ്രാധാന്യമേറിയതാണ്. വിലക്കയറ്റവും പാചക വാതക വിലവര്‍ധനവും അതിശക്തമായി അവിടെ കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ശിവരാജ് സിംഗ് ചൗഹാന്‍ സമ്മര്‍ദത്തിലുമാണ്. ന്യായീകരിക്കാനാവാത്ത സാഹചര്യമാണ് മധ്യപ്രദേശിലുള്ളത്.

  English summary
  congress announces new panel digvijay singh to lead, party looking for protests
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X