കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റിന്‍റെ എംഎല്‍എ പദവിയും പോവും?; വിമതര്‍ക്കെതിരെ നടപടികളുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ജയ്പൂര്‍: അനുനയനത്തിനുള്ള എല്ലാ ശ്രമങ്ങളും അവസാനിച്ചതോടെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റിനെ നീക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തയ്യാറായത്. ജനസ്വീകാര്യതയിലും പ്രവര്‍ത്തന മികവിലും എണ്ണം പറഞ്ഞ നേതാക്കളില് ഒരാളാണെങ്കിലും പാര്‍ട്ടിക്ക് ഒരു തരത്തിലും വഴങ്ങില്ലെന്ന് കണ്ടത്തോടെ കോണ്‍ഗ്രസ് കടുത്ത തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഇതിന് പിന്നാലെ പൈലറ്റിനും അദ്ദേഹത്തിനോടൊപ്പം പോയ എംഎല്‍എമാര്‍ക്കുമെതിരെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കോണ്‍ഗ്രസ് കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്..

അയോഗ്യരാക്കും

അയോഗ്യരാക്കും

സച്ചിന്‍ പൈലറ്റ് അടക്കമുള്ള വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നിതിനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എംഎല്‍എമാര്‍ക്ക് നിയമസഭാ സ്പീക്കര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വിപ്പ് നല്‍കി

വിപ്പ് നല്‍കി

വിപ്പ് നല്‍കിയിട്ടും കോണ്‍ഗ്രസിന്‍റെ രണ്ട് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും എന്തുകൊണ്ട് അയോഗ്യരാക്കാതിരിക്കണം എന്നുള്ളത് വിശദീകരിക്കണം എന്നും നോട്ടീല്‍ പറയുന്നു. സച്ചിന്‍റെ പൈലറ്റിന്‍റെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയെങ്കിലും ആരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലാത്തിനാല്‍ പാര്‍ട്ടി വിപ്പ് ഇവര്‍ക്കും ബാധകമാണ്.

തിരികെ വന്നാല്‍

തിരികെ വന്നാല്‍

തിരികെ വരാന്‍ ഇവര്‍ തയ്യാറായാല്‍, മന്ത്രിസ്ഥാനം അടക്കം നല്‍കി സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറാണ്. എന്നാല്‍ കൂറുമാറി വോട്ട് ചെയ്യുമെന്ന് ബോധ്യമായാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അയോഗ്യരാക്കുകയും ചെയ്യും. സച്ചിന്‍ പൈലറ്റും കൂട്ടുരും അയോഗ്യരാക്കപ്പെട്ടാല്‍ നൂറിലേറെ പേരുടെ പിന്തുണയുള്ള ഗെലോട്ടിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പ്രയാസമുണ്ടാവില്ലെന്നും കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍ക്ക് കരുത്ത് പകരുന്നു.

സര്‍ക്കാര്‍ സുരക്ഷിതം

സര്‍ക്കാര്‍ സുരക്ഷിതം

സര്‍ക്കാറിന് ഭീഷണിയൊന്നും ഇല്ലെന്നാണ് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്. അശോക് ഗലോട്ട് സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന 104 എംഎല്‍എമാര്‍ ജയ്പൂരിലെ റിസോര്‍ട്ടില്‍ തുടരുകയാണ്. എന്നാല്‍ ഭരണ പക്ഷത്ത് നിന്ന് 5 പേര്‍ കൂടി കൂറുമാറിയാല്‍ സര്‍ക്കാറിനെ വീഴ്ത്താന്‍ സാധിക്കും. അതിനാല്‍ വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് നീങ്ങുന്നത്.

തിരികെ കൊണ്ടുവരാന്‍

തിരികെ കൊണ്ടുവരാന്‍

അതിനാല്‍ സച്ചിന്‍ പൈലറ്റിനൊപ്പം പോയ ചില അംഗങ്ങളെ തിരികെ കൊണ്ടുവരാനും കോണ്‍ഗ്രസ് ശ്രമിക്കുന്നു. മന്ത്രിസ്ഥാനം ഉള്‍പ്പടെയാണ് ഇവര്‍ക്ക് വാഗ്ദാനം. എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചതിന് പിന്നാലെ പാര്‍ട്ടിയിലും കോണ്‍ഗ്രസ് ശുദ്ധീകരണം തുടങ്ങിയിട്ടുണ്ട്.

Recommended Video

cmsvideo
Hurt But Not Joining BJP Says Sachin Pilot | Oneindia Malayalam
പകരം നിയമനം

പകരം നിയമനം

പിസിസി അധ്യക്ഷ സ്ഥാനത്ത് സച്ചിന്‍ പൈലറ്റിന് പകരക്കാരനായി ഗോവിന്ദ് സിങ് ദൊതാസ്ത്രയെ നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ അടുത്ത അനുയായിയാണ് ഇദ്ദേഹം. സച്ചിന്‍ പൈലറ്റിനൊപ്പം പോയ രണ്ട് മന്ത്രിമാരേയും പദവികളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ അധ്യക്ഷന്‍മാരേയും മാറ്റി.

സമവായ ശ്രമം

സമവായ ശ്രമം


സമവായ ശ്രമവുമായി പ്രിയങ്ക ഗാന്ധിയായിരുന്നു സച്ചിന്‍ പൈലറ്റിനെ ഫോണിലൂടെ ബന്ധപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗലോട്ടിനെ മാറ്റണമെന്നതായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ ആവശ്യം. എന്നാല്‍ ഇത്തരം ഒരു ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് പാര്‍ട്ടി അദ്ദേഹത്തെ അറിയിച്ചു. ഇതോടെയാണ് അനുനയന ശ്രമങ്ങള്‍ പാളിയത്.

പുന:സംഘടന

പുന:സംഘടന

മന്ത്രിസഭയിലെ ഒഴിവുകള്‍ നികത്താന്‍ ഗലോട്ട് ഇന്ന് തന്നെ മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്ന സൂചനയുണ്ട്. മന്ത്രിസഭയില്‍ 8 പേരെക്കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കും. കോണ്‍ഗ്രസിലേതിന് പുറമെ ചെറുകക്ഷികള്‍ക്കും സ്വതന്ത്രര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനം ഉണ്ടായേക്കും.

ബിജെയില്‍ ചേരില്ല

ബിജെയില്‍ ചേരില്ല

അതേസമയം, ബിജെയില്‍ ചേരുമെന്ന പ്രചാരണങ്ങള്‍ തള്ളി സച്ചിന്‍ പൈലറ്റ് വീണ്ടും രംഗത്ത് എത്തിയിടുണ്ട്. ഞാന്‍ ബിജെപിയില്‍ ചേരാന്‍ പോവുന്നില്ല. അത്തരത്തിൽ പ്രചരണം നടത്തുന്നത് ഗാന്ധി കുടുംബത്തിന്റെ മുൻപിൽ തന്നെ തരംതാഴ്ത്താൻ ആണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെതിരെ ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നുമാണ് അദ്ദേഹത്തിന്‍റെ വാദം.

അധികാരത്തിലെത്താന്‍

അധികാരത്തിലെത്താന്‍

രാജസ്ഥാനിലെ കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഞാന്‍ വളരെയധികം പരിശ്രമിച്ചു. താനിപ്പോഴും കോണ്‍ഗ്രസിലാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ബി.ജെ.പിയുടെ ഒരു നേതാക്കളുമായും ഞാന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിട്ടില്ല. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആവര്‍ത്തിച്ചു.

ചുമതല ഏറ്റെടുത്തത്

ചുമതല ഏറ്റെടുത്തത്

200 സീറ്റില്‍ 21 സീറ്റുമാത്രമുള്ള ഘട്ടത്തിലാണ് ഞാന്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തത്. ജനങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുകയായിരുന്നു ഞാന്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തന് ശേഷം അദ്ദേഹം മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചു. അനുഭവസമ്പത്തായിരുന്നു അദ്ദേഹം അതിനായി ഉയര്‍ത്തിക്കാട്ടിയത്. എന്ത് അനുഭവ സമ്പത്തിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. 2018 ന് മുമ്പ് 1999 ലും 2009 ലും രണ്ടുതവണ അദ്ദേഹം മുഖ്യമന്ത്രിയായി. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭരണത്തിന് ശേഷം 2003, 2013 തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി 56, 26 സീറ്റുകളില്‍ ഒതുങ്ങിയെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

 പുതിയ തന്ത്രവുമായി കോൺഗ്രസ്; രാജസ്ഥാനിൽ 'ശുദ്ധികലശം'!! കണക്കിലെ കളികൾ ഇങ്ങനെ പുതിയ തന്ത്രവുമായി കോൺഗ്രസ്; രാജസ്ഥാനിൽ 'ശുദ്ധികലശം'!! കണക്കിലെ കളികൾ ഇങ്ങനെ

English summary
Congress asks explanation from sachin pilot and other MLA's for not attending legislative meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X