• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോക്‌സഭയില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങളുടെ കൈയ്യാങ്കളി; രാഹുല്‍-മോദി പോര് രൂപംമാറി

ദില്ലി: ലോക്‌സഭയില്‍ ചോദ്യോത്തര വേളയ്ക്കിടെ ബിജെപി-കോണ്‍ഗ്രസ് അംഗങ്ങളുടെ കൈയ്യാങ്കളി. രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെ അദ്ദേഹത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രിയുടെ നീക്കമാണ് ഇന്നത്തെ പ്രശ്‌നത്തിന് കാരണം. മോദിയെ യുവാക്കള്‍ വടികൊണ്ട് അടിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഇതിന് മോദി കഴിഞ്ഞദിവസം ലോക്‌സഭയില്‍ മറുപടി നല്‍കുകയും ചെയ്തു.

എന്നാല്‍ ഇന്നും അതേവിഷയം ബിജെപി ഉയര്‍ത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു. തര്‍ക്കം രൂക്ഷമായതോടെ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. തുടര്‍ന്ന് സ്പീക്കറുടെ ഓഫീസില്‍ ഭരണപ്രതിപക്ഷ അംഗങ്ങളെ വിളിപ്പിച്ച് അനുനയ നീക്കം നടത്തി. എന്നാല്‍ അവിടെയും ഇരുവിഭാഗവും കൊമ്പുകോര്‍ത്തു. വിശദാംശങ്ങള്‍....

പ്രശ്‌നത്തിന്റെ തുടക്കം

പ്രശ്‌നത്തിന്റെ തുടക്കം

ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹര്‍ഷ് വര്‍ധനോടുള്ള ചോദ്യം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എഴുന്നേറ്റു. എന്നാല്‍ ഇതിനിടയില്‍ രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കാതെ ഹര്‍ഷ് വര്‍ധന്‍ സംസാരിക്കാന്‍ തുടങ്ങി. രാഹുലിന്റെ കഴിഞ്ഞദിവസത്തെ പ്രസ്താവനയെ സഭ അപലപിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

രാഹുല്‍ അന്ന് പറഞ്ഞത്

രാഹുല്‍ അന്ന് പറഞ്ഞത്

പൊതുപരിപാടികളില്‍ ഇപ്പോള്‍ മോദിക്ക് സംസാരിക്കാം. എന്നാല്‍ തൊഴില്‍ ലഭ്യമാക്കാന്‍ ഇനിയും സാധിച്ചില്ലെങ്കില്‍ ആറ് മാസം കഴിഞ്ഞാല്‍ യുവാക്കള്‍ മോദിയെ വടികൊണ്ടു തല്ലും. വീട്ടില്‍ പോകാന്‍ പോലും മോദിക്ക് സാധിക്കാതെ വരുമെന്നാണ് തിരഞ്ഞെടുപ്പ് പരിപാടിയില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത്.

മോദിയുടെ മറുപടി

മോദിയുടെ മറുപടി

രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് മോദി രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയ ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ മറുപടി നല്‍കിയിരുന്നു. യുവാക്കള്‍ തന്നെ തല്ലുമെന്നാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നത്. സൂര്യനമസ്‌കാരം വര്‍ധിപ്പിക്കാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ട്. എത്ര അടി കൊള്ളാനും ശേഷിയുള്ളതാകാന്‍ വേണ്ടിയാണിത്- ഇതായിരുന്നു മോദിയുടെ പ്രതികരണം.

എല്ലാം തീര്‍ന്നെങ്കിലും...

എല്ലാം തീര്‍ന്നെങ്കിലും...

രാഹുല്‍ ഗാന്ധി സഭയ്ക്ക് പുറത്ത് പ്രസംഗിച്ചു. നരേന്ദ്ര മോദി സഭയില്‍ മറുപടി നല്‍കി. ഇതെല്ലാം തീര്‍ന്നത് വ്യാഴാഴ്ച. എന്നാല്‍ വെള്ളിയാഴ്ച രാഹുല്‍ ഗാന്ധി ചോദ്യമുന്നയിക്കാന്‍ എഴുന്നേറ്റ വേളയില്‍ അത് തടഞ്ഞ് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാഹുലിനെതിരെ പ്രസ്താവന വായിക്കാന്‍ തുടങ്ങിയതോടെയാണ് സ്ഥിതി വഷളായത്.

 പിതാവ് മുന്‍ പ്രധാനമന്ത്രിയായിരുന്നില്ലേ

പിതാവ് മുന്‍ പ്രധാനമന്ത്രിയായിരുന്നില്ലേ

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ ലോക്‌സഭ മൊത്തമായി അപലിപിക്കണമെന്ന് ഹര്‍ഷ് വര്‍ധന്‍ ആവശ്യപ്പെട്ടു. നമ്മുടെ സംസ്‌കാരത്തിന് യോജിക്കാത്ത വാക്കുകളാണ് രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി മുന്‍ പ്രധാനമന്ത്രിയായിരുന്നില്ലേ എന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നുവെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

ഹൈബി ഈഡന്റെ പ്രതിഷേധം

ഹൈബി ഈഡന്റെ പ്രതിഷേധം

ഹര്‍ഷ് വര്‍ധന്റെ പ്രസ്താവന തടസപ്പെടുത്താന്‍ കോണ്‍ഗ്രസ് നിരയില്‍ നിന്ന് ഹൈബി ഈഡന്‍, മണിക് ടാഗോര്‍ എന്നിവര്‍ എഴുന്നേറ്റു. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭയില്‍ രാഷ്ട്രീയ പ്രസ്താവന നടത്തരുതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ മൊത്തമായി ആവശ്യപ്പെട്ടു.

ഉന്തും തള്ളും

ഉന്തും തള്ളും

ഹര്‍ഷ് വര്‍ധനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ മൊത്തത്തില്‍ പ്രതിഷേധിച്ചതോടെ ബിജെപി അംഗങ്ങളും എഴുന്നേറ്റു. ഹര്‍ഷ് വര്‍ധന് മുമ്പിലെത്തി മണിക് ടാഗോര്‍ കൈച്ചൂണ്ടി സംസാരിച്ചു. ഇതിനെതിരെ സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രംഗത്തുവന്നു. എംപിമാര്‍ തമ്മില്‍ ഉന്തും തള്ളുമായി.

സ്പീക്കറുടെ ഓഫീസില്‍ വച്ചും...

സ്പീക്കറുടെ ഓഫീസില്‍ വച്ചും...

പ്രശ്‌നം അവസാനിപ്പിക്കണമെന്നും എല്ലാവരും സീറ്റിലേക്ക് മടങ്ങണമെന്നും സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടു. പിന്നീട് സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവച്ചു. ഇരുവിഭാഗത്തെയും തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. അവിടെ വച്ചും കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ തമ്മില്‍ വാഗ്വാദമുണ്ടായി.

തന്നെ കൈയ്യേറ്റം ചെയ്തുവെന്ന് കോണ്‍ഗ്രസ് എംപി

തന്നെ കൈയ്യേറ്റം ചെയ്തുവെന്ന് കോണ്‍ഗ്രസ് എംപി

ഒരു പ്രധാനമന്ത്രിയെ പോലെ അല്ല നരേന്ദ്ര മോദി പെരുമാറുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം, ബിജെപി എംപിമാര്‍ തന്നെ കൈയ്യേറ്റം ചെയ്തുവെന്ന് കാണിച്ച് മണിക് ടാഗോര്‍ സ്പീക്കര്‍ക്ക് കത്തുനല്‍കി. ഉചിതമായ നടപടി സ്പീക്കറില്‍ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ജിസിസി രാജ്യങ്ങള്‍ക്ക് രണ്ടു ലക്ഷം കോടി ഡോളര്‍ നഷ്ടം വരും; ആശങ്കപ്പെടുത്തി ഐഎംഎഫ് റിപ്പോര്‍ട്ട്

English summary
Congress-BJP Members Clash In Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X