• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വന്‍ സ്വാധീനം.....സഹാരണ്‍പൂര്‍ മുതല്‍ കുഷിനഗര്‍ വരെ

ലഖ്‌നൗ: രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിനാണ് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ഒരുങ്ങുന്നത്. സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യം കൈവിട്ടെങ്കിലും തങ്ങളുടേതായ രീതിയിലുള്ള മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്താന്‍ ഒരുങ്ങുന്നത്. അമേത്തിയിലും റായ്ബറേയിലും അല്ലാതെ ഏത് സീറ്റ് നേടിയാലും അത് നേട്ടമാണെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. അതുകൊണ്ട് ആത്മവിശ്വാസത്തോടെയും കൂടുതല്‍ കരുത്തോടെയും പൊരുതാനാണ് രാഹുലിന്റെ തീരുമാനം. കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

അതിന് മുമ്പ് പാര്‍ട്ടിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട് നടപ്പാക്കാനാണ് തീരുമാനം. ഇതിന് പുറമേ അതാത് മണ്ഡലങ്ങളില്‍ നിന്ന് ഗ്രാമീണ മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള നേതാക്കളെ കണ്ടെത്തി മത്സരിപ്പിക്കാനുള്ള തന്ത്രവും രാഹുല്‍ ഒരുക്കുന്നുണ്ട്. ദേശീയ തലത്തില്‍ ഇവര്‍ അറിയപ്പെട്ടില്ലെങ്കിലും, പ്രാദേശിക തലത്തില്‍ ഇത്തരക്കാര്‍ ശക്തരായിരിക്കും., ഇത്തരക്കാരെ ശക്തി ആപ്പിലൂടെയും മറ്റ് സര്‍വേകളിലൂടെയും കണ്ടെത്താനാണ് ശ്രമം. ഇതുവഴി സ്ഥിരമായിട്ടുള്ളവര്‍ക്കാണ് പാര്‍ട്ടി സീറ്റ് നല്‍കുന്നതെന്ന പേരും ഇല്ലാതാക്കാനാവും.

രാഹുലിന്റെ ലക്ഷ്യമെന്ത്?

രാഹുലിന്റെ ലക്ഷ്യമെന്ത്?

ഉത്തര്‍പ്രദേശില്‍ എന്തുവന്നാലും എസ്പി ബിഎസ്പി സഖ്യത്തിന് മുന്നില്‍ മുട്ടുമടക്കരുതെന്നാണ് രാഹുലിന്റെ നിര്‍ദേശം. ശിവപാല്‍ യാദവിന് പുറമേ ഇരുപാര്‍ട്ടികളും സീറ്റ് നിഷേധിക്കുന്നവരെയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. വിമതന്‍മാരെ ഉപയോഗിച്ച് കുറച്ച് സീറ്റുകള്‍ നേടാനും കോണ്‍ഗ്രസിന് സാധിക്കും. ഇത്തവണ രണ്ട് പാര്‍ട്ടിയിലെയും പ്രമുഖര്‍ക്ക് സഖ്യമുള്ളതിനാല്‍ സീറ്റ് നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗുലാം നബി ആസാദിനെയാണ് ചുമതലപ്പെടുത്തിയത്.

മൂന്ന് തരത്തിലുള്ള മണ്ഡലങ്ങള്‍

മൂന്ന് തരത്തിലുള്ള മണ്ഡലങ്ങള്‍

മൂന്ന് തരത്തിലാണ് കോണ്‍ഗ്രസിന്റെ സാധ്യതകളെ രാഹുല്‍ ഗാന്ധി തരംതിരിച്ചത്. എസ്പിയും ബിഎസ്പിയും ചില സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്നോട്ടടിക്കുമെന്ന് രാഹുല്‍ നേരത്തെ തന്നെ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. ഒന്നാമത്തെ വിഭാഗത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ മണ്ഡലങ്ങളെയാണ് രാഹുല്‍ തരംതിരിച്ചത്. രണ്ടാമത്തെ വിഭാഗത്തില്‍ കോണ്‍ഗ്രസ് പലരുടെയും വോട്ട് ബാങ്ക് ചോര്‍ത്താന്‍ ശേഷിയുള്ള പാര്‍ട്ടിയായി കണക്കാക്കുന്ന മണ്ഡലങ്ങള്‍. മൂന്നാമത്തെ വിഭാഗത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ഇല്ലാത്ത മണ്ഡലങ്ങള്‍. ഇവയില്‍ പുതിയ രീതികള്‍ പരീക്ഷിക്കുകയാണ് രാഹുലിന്റെ ആവശ്യം.

സഹാരണ്‍പൂരില്‍ വിജയിക്കാം

സഹാരണ്‍പൂരില്‍ വിജയിക്കാം

കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് സഹാരണ്‍പൂര്‍. 1984ല്‍ കോണ്‍ഗ്രസ് ഈ സീറ്റ് നേടിയിരുന്നു. എന്നാല്‍ 1991നും 2009നും ഇടയില്‍ രണ്ടാം സ്ഥാനത്ത് പോലും എത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ പെട്ടെന്നാണ് മാറി മറിഞ്ഞത്. എസ്പി നേതാവ് റഷീദ് മസൂദ് ബിഎസ്പിയിലേക്ക് പോകുകയും വരികയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരുമകന്‍ ഇമ്രാന്‍ മസൂദ് കോണ്‍ഗ്രസിനൊപ്പമുണ്ട്. 2014ല്‍ ബിജെപിയുടെ രാഘവ് ലഖന്‍പാലിനെതിരെ കനത്ത പോരാട്ടമാണ് മസൂദ് നടത്തിയത്. അഞ്ച് ശതമാനം വോട്ടിനാണ് ലഖന്‍പാല്‍ ഇവിടെ ജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇവിടെ നിന്ന് രണ്ട് സീറ്റ് നേടിയിരുന്നു. മുസ്ലീങ്ങള്‍ ധാരാളമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇഇത്തവണ വിജയിക്കുമെന്നാണ് രാഹുലിന്റെ പ്രവചനം.

രാഹുലിന്റെ കണക്ക് ഇങ്ങനെ

രാഹുലിന്റെ കണക്ക് ഇങ്ങനെ

ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം ബാരബങ്കിയിലും കോണ്‍ഗ്രസ് വിജയിക്കണം. 1984ലാണ് ഇവിടെ കോണ്‍ഗ്രസ് വിജയിക്കുന്നത്. 2009ല്‍ ഇവിടെ കോണ്‍ഗ്രസ് തിരിച്ചുവന്നിരുന്നു. 2014ല്‍ എസ്പിയേക്കാളും ബിഎസ്പിയേക്കാളും വോട്ടുകള്‍ ലഭിച്ചതും കോണ്‍ഗ്രസിനാണ്. മുസ്ലീങ്ങളും ദളിതരുമാണ് ഇവിടെയുള്ള ഭൂരിപക്ഷവും. ഇവര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ ഉറപ്പായും വമ്പന്‍ ജയം നേടാം. ഇവിടെ രാഹുല്‍ നേരിട്ട് തന്നെ പ്രചാരണത്തിന് എത്തുമെന്നാണ് വ്യക്തമാകുന്നത്.

കാണ്‍പൂരിലേക്ക് പോരാട്ടം

കാണ്‍പൂരിലേക്ക് പോരാട്ടം

വാണിജ്യ കേന്ദ്രമായ കാണ്‍പൂരാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്ന മറ്റൊരു മണ്ഡലം. ഇത് എസ്പിയും ബിഎസ്പിയും ഇതുവരെ ജയിക്കാത്ത മണ്ഡലമാണ്. കാണ്‍പൂരിന്റെ രാഷ്ട്രീയം കൂടുതല്‍ വര്‍ഗീയത നിറഞ്ഞതും അതുപോലെ സാമ്പത്തിക ഘടകങ്ങള്‍ ചേര്‍ന്നതുമാണ്. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്ക് ശേഷം ഇത് ബിജെപിയുടെ കോട്ടയായി മാറി. മുരളീ മനോഹര്‍ ജോഷി ഇത്തവണ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് വലിയ വിജയം ഇവിടെ നേടും. മുതിര്‍ന്ന നേതാവ് ശ്രീപ്രകാശ് ജെസ്വാളിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് രാഹുലിന്റെ തീരുമാനം. മൂന്ന് തവണ കാണ്‍പൂരില്‍ നിന്ന് വിജയിച്ചിട്ടുണ്ട് അദ്ദേഹം.

ഖുഷിനഗറില്‍ ശക്തം

ഖുഷിനഗറില്‍ ശക്തം

കോണ്‍ഗ്രസ് ഏറ്റവും ശക്തമായ മണ്ഡലമാണ് ഖുഷിനഗര്‍. മുന്‍ കേന്ദ്ര മന്ത്രി ആര്‍പിഎന്‍ സിംഗാണ് ഇവിടെ കോണ്‍ഗ്രസിന്റെ മുഖം. 2009ല്‍ അദ്ദേഹം ഇവിടെ വിജയിച്ചിരുന്നു. 2014ല്‍ ഇവിടെ കോണ്‍ഗ്രസ് തോറ്റെങ്കിലും എസ്പിയേക്കാളും ബിഎസ്പിയേക്കാളും ശക്തമാണ് ഇവിടെ കോ ണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിലും ഭേദപ്പെട്ട പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ച്ചവെച്ചത്. ഇവിടെ വമ്പന്‍ റാലിക്കാണ് രാഹുല്‍ ഗാന്ധി ഒരുങ്ങുന്നത്. ഇവിടെ എന്തായാലും വിജയിക്കുമെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസിന്റെ കോട്ട

കോണ്‍ഗ്രസിന്റെ കോട്ട

പ്രതാപ്ഗഡാണ് മറ്റൊരു കോണ്‍ഗ്രസ് കോട്ട. 2014 15 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. രാജ്യസഭാ എംപി പ്രമോദ് തിവാരി ഇവിടെ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ആരാധനാ മിശ്ര ഇപ്പോള്‍ ഈ മണ്ഡലത്തിലെ എംഎല്‍എയാണ്. ഇവിടെ ശക്തരായ പ്രാദേശിക നേതാക്കള്‍ കോണ്‍ഗ്രസിനുണ്ട്. ഇവിടെയാക്കെ അത്തരം നേതാക്കളെ മത്സരിപ്പിച്ചാല്‍ മതിയെന്നആണ് രാഹുലിന്റെ നിര്‍ദേശം. ഏഴ് സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയാല്‍ തന്നെ യുപിയില്‍ വലിയ നേട്ടമാണ്.

രഘുറാം രാജനെ കോണ്‍ഗ്രസ് തിരിച്ചുകൊണ്ടുവരുന്നു..... രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവാക്കും!!

English summary
congress can win 7 seats in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X