കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിലര്‍ക്ക് മോദിയെ ആക്രമിക്കരുത്, ചിലര്‍ക്ക് സോഷ്യലിസം വേണം? സിബലിനെതിരെ സല്‍മാന്‍ ഖുര്‍ഷിദ്

Google Oneindia Malayalam News

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിട്ടതിന് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. നേതൃസ്ഥാനത്ത് നിന്ന് മാറി മറ്റൊരാള്‍ക്ക് പാര്‍ട്ടിയെ നയിക്കാന്‍ അവസരം നല്‍കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് സല്‍മാന്‍ ഖുര്‍ഷിദ് പ്രതിരോധം തീര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് നേരിടുന്നത് നേതൃത്വത്തിന്റെ പ്രതിസന്ധിയല്ലെന്നും മറിച്ച് ആശയങ്ങളുടെ പ്രതിസന്ധിയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ക്ക് കാരണം 'നമുക്ക് ശരിയായ നേതാവില്ലാത്തതിനാല്‍' ആണ് എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലും രാജ്യത്തും നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധി. അത് നേതൃത്വത്തിന്റെ പ്രതിസന്ധിയല്ല. ഇത് ആശയങ്ങളുടെ പ്രതിസന്ധിയാണ്.

എംജി സര്‍വകലാശാലയില്‍ എസ്എഫ്‌ഐയ്ക്ക് മിന്നും ജയം; 126 ല്‍ 117 ഇടത്തും എസ്എഫ്ഐഎംജി സര്‍വകലാശാലയില്‍ എസ്എഫ്‌ഐയ്ക്ക് മിന്നും ജയം; 126 ല്‍ 117 ഇടത്തും എസ്എഫ്ഐ

1

നമ്മുടെ ശരീരത്തില്‍ നിന്ന് മാംസം പുറത്തെടുത്തല്ല ആശയങ്ങളുടെ പ്രതിസന്ധി ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആശയത്തിന്റെ പ്രതിസന്ധി ഒരു ആശയത്തോട് യോജിക്കുന്നതിലൂടെ ഏറ്റെടുക്കാം. എന്താണ് കോണ്‍ഗ്രസിന്റെ പാരമ്പര്യ ആശയം? നമുക്ക് അത് സമ്മതിക്കാം, നമ്മള്‍ ഓരോരുത്തരും സ്വയം ചോദിക്കട്ടെ. നമ്മള്‍ സംസാരിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസിന്റെ പൈതൃക ആശയത്തിന് അനുസൃതമായി നമ്മള്‍ ജീവിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2

ഒരു പുതിയ ആശയം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിന് നേതൃത്വം ഉത്തരവാദിയല്ലേ എന്ന ചോദ്യത്തിന്, 'ആശയങ്ങളുടെ പ്രതിസന്ധിയെ നേരിടാന്‍ നേതൃത്വം എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് തനിക്ക് പറയാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതില്‍ തങ്ങളെല്ലാവരും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ ഉള്ളില്‍ നിന്ന് ഞങ്ങള്‍ അട്ടിമറിക്കുന്നു. കാരണം നമുക്ക് നമ്മുടെ സ്വന്തം ആശയങ്ങളുണ്ട്. ചിലര്‍ക്ക് മൃദു ഹിന്ദുത്വം വേണം, ചിലര്‍ക്ക് സോഷ്യലിസം വേണം.

3

ചിലര്‍ക്ക് മുതലാളിത്തം വേണം, ചിലര്‍ക്ക് 'മോദിയെ ആക്രമിക്കരുത്'. അതിനാല്‍, ഞങ്ങളുടെ നേതൃത്വത്തോട് ഞങ്ങള്‍ എങ്ങനെയാണ് നീതി പുലര്‍ത്തുന്നത്. അതില്‍ ഞാന്‍ എന്നെയും ഉള്‍പ്പെടുത്തുന്നു, സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി. ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടു, പാര്‍ട്ടി ഒരു തിരഞ്ഞെടുപ്പ് നടത്തുകയാണ് എന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെ എല്ലാ തലങ്ങളിലുമുള്ള തെരഞ്ഞെടുപ്പുകള്‍ വേണമെന്ന ജി 23 നേതാക്കളുടെ ആവശ്യത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.

4

കപില്‍ സിബല്‍ ഉന്നയിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍ ഉത്തരവാദിത്തത്തിനും തെരഞ്ഞെടുപ്പിനുമാണ് ആവശ്യപ്പെടുന്നത്. പ്രവര്‍ത്തക സമിതി യോഗത്തില്‍ തിരഞ്ഞെടുപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ പോലും അവര്‍ സമ്മതിച്ചില്ല. തീയതികള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ആ തീയതിയില്‍ തിരഞ്ഞെടുപ്പ് നടക്കട്ടെയെന്നും അവര്‍ പറഞ്ഞു. അതിനാല്‍ പ്രതിസന്ധി ഘട്ടത്തില്‍ ഐക്യപ്പെടുക എന്നത് ഒരു പ്രധാന ഗുണമാണ്. ആ ധര്‍മ്മം ബഹുമാനിക്കപ്പെടുന്നുണ്ടോ ഇല്ലയോ? സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചു.

5

കപില്‍ സിബലിന് സ്വന്തമായി കാഴ്ചപ്പാടും അഭിപ്രായവുമുണ്ടാകാമെന്നും എന്നാല്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഞങ്ങള്‍ അത് തീരുമാനിക്കില്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി. ഇന്ന് പരാതിപ്പെടുന്ന പലരും ഈ സംവിധാനത്തില്‍ നിന്ന് തങ്ങള്‍ക്ക് എന്ത് നേട്ടമുണ്ടാക്കി എന്നതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ജി 23 നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Recommended Video

cmsvideo
കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു

English summary
congress debacles in election; Salman Khurshid lashes out kapil sibal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X