രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് തീരുമാനം വൈകിയുദിച്ച വിവേകം: ഐഎന്‍എല്‍
കോഴിക്കോട്: രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുക്കേണ്ടതില്ലെന്ന കോണ്‍ഗ്രസിന്റെ തീരുമാനം വൈകിയുദിച്ച വിവേകമാണെന്ന് ഐ എന്‍ എല്‍. ജനുവരി 22ന് അയോധ്യയിൽ നടക്കുന്നത് ബി ജെ പി - ആർ എസ് എസ് പരിപാടിയാണെന്നും അതുകൊണ്ട് തന്നെ രാമക്ഷേത്ര വിഗ്രഹപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കുകയാണെന്നുമുള്ള കോൺഗ്രസ് നേതൃത്വത്തിെൻറ തീരുമാനം വൈകിയുദിച്ച വിവേകമാണെന്ന് ഐ എൻ എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

മതം എന്നത് വ്യക്തിപരമായ കാര്യമാണെന്നും സംഘ്പരിവാർ രാമക്ഷേത്രത്തെ ഒരു രാഷ്ട്രീയ പദ്ധതിയായി മാറ്റുകയാണെന്നുമുള്ള യാഥാർഥ്യം വിളിച്ചുപറയാൻ ഇത്രയും സമയം എടുക്കേണ്ടിവന്നത് കോൺഗ്രസിെൻറ ് മതനിരപേക്ഷ നിലപാടിലെ വ്യക്തതയില്ലായ്മയാണ് ചൂണ്ടിക്കാട്ടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത ഈ ഘട്ടത്തിൽ മൃദുഹിന്ദുത്വ കൊണ്ട് ആർ എസ് എസ് മുന്നോട്ടുവെക്കുന്ന തീവ്രഹിന്ദുത്വയെ നേരിടാൻ ശ്രമിക്കുന്നത് നഷ്ടക്കച്ചവടമാകുമെന്ന കണക്കുകൂട്ടലായിരിക്കണം അയോധ്യാചടങ്ങിൽനിന്ന് മാറിനിൽക്കാൻ കോൺഗ്രസ് നേതാക്കളെ േപ്രരിപ്പിച്ചത്.
ഇടതുപക്ഷവും മറ്റു മതേതര പാർട്ടികളും സ്വീകരിച്ച തത്ത്വാധിഷ്ഠിത നിലപാടിലേക്ക് കോൺഗ്രസും ഒടുവിൽ എത്തിച്ചേർന്നത് മതനിരപേക്ഷ ശക്തികളുടെ സമ്മർതന്ത്രം കൊണ്ട് മാത്രമാണെന്നും ഈ വിഷയത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ച അഴകൊഴമ്പൻ നയം ഇത്തരം വിഷയങ്ങളിൽ അവർ പിന്തുടർന്നുപോന്ന കാപട്യമാണ് തുറന്നുകാട്ടുന്നതെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, കോൺഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചത് കൊണ്ടാണ് അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കാത്തതെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. ഹമാസ് റാലിയിൽ പങ്കെടുക്കുന്ന കോൺഗ്രസ് രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തെ അവഗണിക്കുന്നത് ഹൈന്ദവ ജനതയോടുള്ള വെല്ലുവിളിയാണ്.കോൺഗ്രസ് പൂർണമായും മതമൗലികവാദികൾക്ക് കീഴടങ്ങിക്കഴിഞ്ഞു. പട്ടേലിൻ്റെ കാലത്ത് സോമനാഥ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം നടത്തിയ പാർട്ടി രാഹുലിൻ്റെ കാലത്ത് ശ്രീരാമജന്മഭൂമിയെ തിരസ്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications