കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക വാക്ക് പാലിച്ചു; വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം

Google Oneindia Malayalam News

ലഖ്‌നൗ: യുപിയിലെ സോനാഭദ്രയില്‍ കൊല്ലപ്പെട്ട ആദിവാസികളുടെ ബന്ധുക്കള്‍ക്ക് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രിയങ്ക ഗാന്ധി കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളുമായി ചര്‍ച്ച നടത്തിയത്. പ്രിയങ്കയെ തടഞ്ഞ യുപി പോലീസിന്റെ നടപടി ഏറെ വിവാദമായിരുന്നു. പ്രഖ്യാപിച്ച് ഒരാള്‍ച്ചക്കുള്ളിലാണ് കോണ്‍ഗ്രസ് പണം കൈമാറിയിരിക്കുന്നത്.

Priya

യുപി സര്‍ക്കാര്‍ 25 ലക്ഷം രൂപ വീതം നല്‍കണമെന്നും സുതാര്യമായ അന്വേഷണം നടത്തണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ആദിവാസികള്‍ക്ക് അവരുടെ ഭൂമിയില്‍ അവകാശം നല്‍കണം. വര്‍ഷങ്ങളായി അവര്‍ കൃഷി ചെയ്യുന്നസ്ഥലമാണിത്. അത് മറ്റൊരാളെയും കൈയ്യേറാന്‍ അനുവദിക്കരുത്. ആദിവാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ ഒഴിവാക്കണം. ആദിവാസികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും പ്രിയങ്കാ ഗാന്ധി യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് മിര്‍സാപൂരിലെ ഗസ്റ്റ് ഹൗസില്‍ വച്ചാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയത്. 24 മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് പ്രിയങ്കയ്ക്ക് ഇരകളെ കാണാന്‍ സാധിച്ചത്. എഐസിസി സെക്രട്ടറി ബാജിറാവു ഖാദെയാണ് പ്രിയങ്ക പ്രഖ്യാപിച്ച തുകയുടെ ചെക്ക് കൈമാറിയത്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കി.

അമേരിക്ക ചതിച്ചു; മുന്‍തീരുമാനം മാറ്റി, പാകിസ്താന് കോടികളുടെ സൈനിക സാങ്കേതിക വിദ്യഅമേരിക്ക ചതിച്ചു; മുന്‍തീരുമാനം മാറ്റി, പാകിസ്താന് കോടികളുടെ സൈനിക സാങ്കേതിക വിദ്യ

പ്രിയങ്ക ഗാന്ധി നല്‍കിയ വാഗ്ദാനം പാലിക്കാനാണ് തങ്ങള്‍ എത്തിയതെന്ന് ഖാദെ പറഞ്ഞു. കോണ്‍ഗ്രസ് ദരിദ്ര ജനവിഭാഗങ്ങള്‍ക്കൊപ്പമാണെന്നും അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗ്രാമമുഖ്യന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അക്രമത്തിലും വെടിവയ്പ്പിലും 10 പേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
Congress Distributes Compensation to Sonbhadra Clash Victims' Families
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X