Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര സര്‍ക്കാരില്‍ കോണ്‍ഗ്രസിന് സ്ഥാനമില്ലെന്ന്; കടുത്ത അമര്‍ഷം; ഉദ്ധവ് താക്കറെയെ കാണും

മുംബൈ: ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ഭരണത്തിലും നയരൂപീകണത്തിലും കോണ്‍ഗ്രസിന് നിര്‍ണ്ണായക സ്ഥാനമില്ലെന്നും പിന്തുണ മാത്രമാണ് നല്‍കുന്നതെന്നും നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ വിവിധ തരത്തിലുള്ള രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഇപ്പോള്‍ കോണ്‍ഗ്രസ് തന്നെ ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ മഹാവികാസ് അഘാഡി സഖ്യത്തില്‍ കോണ്‍ഗ്രസ് മാറ്റി നിര്‍ത്തപ്പെടുകയാണെന്നാണ് പാര്‍ട്ടിയുടെ ആരോപണം.

കോണ്‍ഗ്രസ് യോഗം

കോണ്‍ഗ്രസ് യോഗം

വ്യാഴാഴ്ച്ച മന്ത്രി സുനില്‍ കേദാറിന്റെ വസതിയില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോറോത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി യോഗം വിളിച്ചിരുന്നു. പിഡബ്യൂഡി മന്ത്രി അശോക് ചവാന്‍, സതേജ് പട്ടേല്‍, നാന പട്ടോലെ, വിജയ് വിഡേദ്വിവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

പങ്കാളിത്തമില്ല

പങ്കാളിത്തമില്ല

പ്രധാനമായും സംസ്ഥാനത്തെ ചില സാഹര്യങ്ങളും മറ്റ് ആവശ്യങ്ങളും വിലയിരുത്തുന്നതിനായിരുന്നു യോഗം ചേര്‍ന്നത്. സംസ്ഥാനം ഭരിക്കുന്ന മൂന്ന് പാര്‍ട്ടികള്‍ ഉള്‍പ്പെട്ട് കൊണ്ടുള്ള സഖ്യ സര്‍ക്കാരാണെന്നും തീരുമാനം എടുക്കുന്നതില്‍ നമുക്കും കൃത്യമായ പങ്കാളിത്തം ഉണ്ടാവണമെന്നും കോണ്‍ഗ്രസ് യോഗത്തില്‍ ആവശ്യപ്പെട്ടു.

താക്കറെയുമായി ചര്‍ച്ച

താക്കറെയുമായി ചര്‍ച്ച

വിഷയത്തില്‍ ഉദ്ധവ് താക്കറെയുമായി കൂടികാഴ്ച്ച നടത്തി തീരുമാനത്തില്‍ എത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ചീഫ് സെക്രട്ടറി അജയ് മെഹ്തയുടെ വിരമിക്കല്‍ സംബന്ധിച്ചാണ് കോണ്‍ഗ്രസില്‍ അൃപ്തി ഉടലെടുത്തത്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അജയ് മെഹ്ത വിരമിക്കല്‍ തിയ്യതി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇത് അംഗീകരിക്കാത്ത പക്ഷം ചീഫ് സെക്രട്ടറി ജൂണ്‍ 30 ന് വിരമിക്കും.

പ്രശ്‌നത്തിന് പിന്നില്‍

പ്രശ്‌നത്തിന് പിന്നില്‍

മെഹ്തയുടെ വിരമിക്കല്‍ കാലാവധി നീട്ടുന്നതില്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. ഇതോടൊപ്പം നാഗ്പൂര്‍ മുനിസിപ്പല്‍ കമ്മീഷണറെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് പാര്‍ട്ടി ഉദ്ധവ് താക്കറെക്ക് പരാതി നല്‍കിയിരുന്നുവെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

 ശരദ്പവാറിന്റെ മേല്‍നോട്ടം

ശരദ്പവാറിന്റെ മേല്‍നോട്ടം

ഉദ്ധവ് താക്കറെയുമായി കൂടിയാലോചിച്ച ശേഷം സംസ്ഥാനത്തെ എല്ലാ തീരുമാനങ്ങളും എടുക്കുന്നത എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണെന്നും ഞങ്ങള്‍ ചിത്രത്തില്‍ പോലുമില്ലെന്നും കോണ്‍ഗ്രസ് പറയുന്നു. ഇത് മാറണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

നേരത്തെ മഹാരാഷ്ട്രയില്‍ കൊവിഡ് പ്രതിരോധത്തില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ സര്‍ക്കാര്‍ പരാജയമാണെന്ന് കോണ്‍ഗ്രസ് ആരോപണത്തിന് പിന്നാലെയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. കോണ്‍ഗ്രസ് ഒറ്റക്ക് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിരോധം മികച്ചതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

രാഷ്ട്രപതി ഭരണം

രാഷ്ട്രപതി ഭരണം

കൊവിഡ് പ്രതിരോധത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ശക്തമാണെന്നും ബിജെപി അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+