ബിജെപിയുടെ ട്രാപ്പില്‍ കോണ്‍ഗ്രസ് വീണു, പഞ്ചാബില്‍ വോട്ട് പോയത് ഇങ്ങനെ, ഇന്റേണല്‍ പഠനം ഞെട്ടിക്കും
ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസിന് അടിതെറ്റുന്നുവെന്ന് ഇന്റേണല്‍ പഠന റിപ്പോര്‍ട്ട്. ആംആദ്മി പാര്‍ട്ടിയെ മാത്രം ഭീഷണിയായി കണ്ടിരുന്ന കോണ്‍ഗ്രസിന് പക്ഷേ ശിരോമണി അകാലിദളില്‍ നിന്നും ശക്തമായ വെല്ലുവിളിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. കൃത്യമായ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ഇവര്‍ ഗുണകരമായി മാറിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ തോല്‍വിയുടെ സൂചനകളാണ് ലഭിക്കുന്നത്.
പള്‍സര്‍ സുനി സിനിമയിലെ ക്വട്ടേഷന്‍ നിയന്ത്രിച്ചു, മുകേഷിനും ദിലീപിനും അറിയാമെന്ന് സംവിധായകന്‍
ഹൈക്കമാന്‍ഡ് കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ദളിത് വോട്ടുകളില്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. നേതൃത്വത്തില്‍ വലിയൊരു പൊട്ടിത്തെറിയും തിരഞ്ഞെടുപ്പിന് ശേഷം പ്രതീക്ഷിക്കാം.

ചന്നിയെ മുന്നില്‍ വെച്ച് കോണ്‍ഗ്രസ് കളിച്ച ഗെയിമായിരുന്നു ദളിത് വോട്ടുകള്‍. എന്നാല്‍ മൂന്ന് പാര്‍ട്ടികള്‍ക്കിടയില്‍ ഈ വോട്ടുകള്‍ ഭിന്നിച്ച് പോയെന്നാണ് കോണ്‍ഗ്രസിന്റെ തന്നെ ഇന്റേണലായിട്ടുള്ള വിലയിരുത്തല്‍. പഞ്ചാബിലെ മൂന്ന് മേഖലയിലും കോണ്‍ഗ്രസിന് സീറ്റ് വന്‍ തോതില്‍ കുറയുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മജ, ദോബ, മാല്‍വ, എന്നിവയാണ് പഞ്ചാബിലെ പ്രധാന മേഖലകള്‍. അകാലിദള്‍ അവരുടെ സ്ഥിരം വോട്ടുബാങ്ക് കൂടെ നില്‍ക്കുമെന്നാണ് വ്യക്തമാകുന്നത്. കര്‍ഷക സമരം അകാലിദളിനെ ബാധിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ നഷ്ടപ്പെട്ട പ്രതാപം അവര്‍ തിരിച്ചുപിടിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അകാലിദള്‍ തിരിച്ചുവന്നാല്‍ അത് കോണ്‍ഗ്രസിനെ തകര്‍ക്കുന്നതിന് തുല്യമായിരിക്കും. മജ മേഖലയില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പോകുന്നത് എഎപിയായിരിക്കും. കഴിഞ്ഞ തവണ 22 സീറ്റ് കോണ്‍ഗ്രസ് നേടിയ മേഖലയാണിത്. എഎപി അക്കൗണ്ട് പോലും മജയില്‍ കഴിഞ്ഞ തവണ തുറന്നിരുന്നില്ല. അതേസമയം ചരണ്‍ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയായത് ദളിതുകള്‍ക്കിടയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. പക്ഷേ 30 ശതമാനം വരുന്ന ദളിത് വോട്ടുകള്‍ അകാലിദള്‍ സഖ്യത്തിനും എഎപിക്കുമിടയില്‍ ഭിന്നിച്ച് പോകുമെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിനെ ബാധിച്ചിട്ടുണ്ട്. പക്ഷേ അതിലും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നത് പാര്‍ട്ടിയിലെ തമ്മിലടിയാണ്.

എഎപിക്ക് ഒരവസരം നല്‍കാമെന്നാണ് വോട്ടര്‍മാര്‍ ഇത്തവണ കരുതുന്നത്. ഒപ്പം നിശബ്ദമായ പിന്തുണ അകാലിദളിനുമുണ്ട്. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ ഏറ്റവും കുറഞ്ഞ വോട്ട് ശതമാനം കൂടിയാണ് ഇത്തവണ രേഖപ്പെടുത്തിയത്. സിദ്ദുവിന്റെ മണ്ഡലത്തിലും വളരെ കുറവാണ് വോട്ടിംഗ് രേഖപ്പെടുത്തിയത്. ഭഗവന്ത് മന്‍ മത്സരിക്കുന്ന ധുരിിയില്‍ വന്‍ പോളിംഗും രേഖപ്പെടുത്തി. നഗര മേഖലകളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിലാണ് ശക്തമായ പോളിംഗ് രേഖപ്പെടുത്തിയത്. അമൃത്സറിലും ലുധിയാനയിലും 60 ശതമാനത്തില്‍ താഴെയായിരുന്നു പോളിംഗ്. മാല്‍വയിലാണ് ഇത്തവണ ശക്തമായ പോളിംഗ് രേഖപ്പെടുത്തിയത്.

അതേസമയം ബിജെപിയുടെ ട്രാപ്പില്‍ കോണ്‍ഗ്രസ് വീണുവെന്നാണ് നേതാക്കള്‍ കരുതുന്നത്. തിരഞ്ഞെടുപ്പ് നീട്ടിയത് കോണ്‍ഗ്രസിന്റെ ആവശ്യം കൂടി പരിഗണിച്ചായിരുന്നു. ഇത് ബിജെപിക്കും എഎപിക്കും കൂടുതല്‍ സമയം ഒരുങ്ങാനായി ലഭിച്ചു. അമരീന്ദര്‍ സിംഗിനും നല്ല പോലെ ഒരുങ്ങി തന്നെ തിരഞ്ഞെടുപ്പ് നയിക്കാനായി. അതിലുപരി അകാലിദളിനെ തിരിച്ചുകൊണ്ടുവന്നത് തിരഞ്ഞെടുപ്പ് നീട്ടിയതാണ്. അകാലിദളിന്റെ പ്രചാരണം അതിശക്തമായി വന്നത് ഇതുകൊണ്ടാണ്. നിലവില്‍ തൂക്കുസഭ വന്നാല്‍ എന്ത് സംഭവിക്കുമെന്ന ചര്‍ച്ച പാര്‍ട്ടികള്‍ ആരംഭിച്ചിട്ടുണ്ട്. എഎപിക്ക് കോണ്‍ഗ്രസില്‍ നിന്ന് മാത്രമേ പിന്തുണ സ്വീകരിക്കാനാവൂ. കോണ്‍ഗ്രസിനും അങ്ങനെ തന്നെയാണ്.

എഎപിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ അതോടെ സംസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിക്കും. എന്നാല്‍ തൂക്കുസഭയാണെങ്കില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ട കരുത്ത് തിരിച്ചുപിടിക്കാം. തൂക്കുസഭ വന്നാല്‍ ചണ്ഡീഗഡില്‍ സംഭവിച്ചത് പോലുള്ള കാര്യങ്ങള്‍ സംഭവിക്കുമോ എന്ന ആശങ്കയും എഎപിക്കുണ്ട്. കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന നിലപാടിലാണ് അവര്‍. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി അടക്കം ഉണ്ടായെങ്കില്‍ കോണ്‍ഗ്രസ്, അകാലിദള്‍, എഎപി പാര്‍ട്ടികള്‍ക്കിടയില്‍ അവരെ ആരും ബദലായി കാണുന്നില്ലെന്നാണ്. സിഖ് നേതാക്കളെ മോദി കണ്ടെങ്കിലും അതൊന്നും അനുകൂല ഘടകമല്ല. സീനിയര്‍ നേതാക്കള്‍ പരസ്പരം കാലുവാരിയതാണ് കോണ്‍ഗ്രസിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി പ്രതീക്ഷിക്കാം.












Click it and Unblock the Notifications