കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ഷീലാ ദീക്ഷിതും അജയ് മാക്കനും മല്‍സരിക്കും

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ എഎപിയുമായി സഖ്യമില്ലെന്ന് ഉറപ്പിച്ച കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദില്ലിയിലെ ആറ് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ദില്ലി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയുമായ ഷിലാ ദീക്ഷിത് മല്‍സരിക്കുന്നുണ്ട്. നോര്‍ത്ത് ഈസ്റ്റ് ലോക്‌സഭാ മണ്ഡലത്തിലാണ് ഷീലാ ദീക്ഷിത് മല്‍സരിക്കുക.

She

ദില്ലി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അജയ് മാക്കന്‍ ന്യൂഡല്‍ഹി മണ്ഡലത്തിലാണ് മല്‍സരിക്കുക. നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ മുമ്പും ഷീലാ ദീക്ഷിത് മല്‍സരിച്ചിരുന്നു. മണ്ഡലത്തിലെ ജനങ്ങളെ എനിക്ക് നന്നായറിയാം. ജനങ്ങള്‍ക്ക് എന്നെയും. മെട്രോ ഉള്‍പ്പെടെയുള്ള ദില്ലിയിലെ വികസനങ്ങള്‍ എല്ലാം നടപ്പാക്കിയത് കോണ്‍ഗ്രസാണെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.

ജെപി അഗര്‍വാള്‍ ചാന്ദ്‌നി ചൗക്കില്‍ മല്‍സരിക്കും. ഈസ്റ്റ് ദില്ലിയില്‍ അര്‍വീന്ദര്‍ സിങ് ലൗലിയും വെസ്റ്റ് ദില്ലിയില്‍ മഹബല്‍ മിശ്രയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാകും. നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ രാജേഷ് ലിലോത്തിയ മല്‍സരിക്കും. അതേസമയം, സൗത്ത് ദില്ലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

മോഹന്‍ലാലും സുരേഷ് ഗോപിയും തമ്മില്‍ കൂടിക്കാഴ്ച; ശേഷം ഇരുവരും പറഞ്ഞത്... ഉദ്വേഗ നിമിഷംമോഹന്‍ലാലും സുരേഷ് ഗോപിയും തമ്മില്‍ കൂടിക്കാഴ്ച; ശേഷം ഇരുവരും പറഞ്ഞത്... ഉദ്വേഗ നിമിഷം

കോണ്‍ഗ്രസുമായി സഖ്യചര്‍ച്ച നടത്തി സമയം കളഞ്ഞുവെന്ന് എഎപി അഭിപ്രായപ്പെടുന്നു. ഹരിയാനയില്‍ മൂന്ന് സ്ഥാനാര്‍ഥികളെ എഎപി പ്രഖ്യാപിച്ചു. ഫരീദാബാദില്‍ നവീന്‍ ജയ്ഹിന്ദ് മല്‍സരിക്കുമെന്ന് മുതിര്‍ന്ന എഎപി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. ഹരിയാനയിലെ കര്‍ണാലില്‍ കൃഷ്ണ കുമാര്‍ അഗര്‍വാള്‍ മല്‍സരിക്കും.

അംബാലയില്‍ മുന്‍ ഡിജിപി പൃഥ്വിരാജ് മല്‍സരിക്കുമെന്നും ഗോപാല്‍ റായ് പറഞ്ഞു. ഹരിയാനയിലെ രണ്ട് മെഗാ റോഡ് ഷോയില്‍ അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കും. ജനനായക് ജനതാ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നാണ് എഎപി ഹരിനായില്‍ മല്‍സരിക്കുന്നത്.

English summary
AAP talks off, Congress relies on warhorse Sheila Dikshit, Ajay Maken in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X