• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വേണുഗോപാലിനെ വെട്ടാന്‍ 2 ഗ്രൂപ്പ്? സോണിയക്കും ഓപ്ഷനില്ല, കോണ്‍ഗ്രസില്‍ ഓള്‍ഡ് ഗ്രൂപ്പ് മടങ്ങിവരും

ദില്ലി: തിരഞ്ഞെടുപ്പ് തോല്‍വിയോടെ കോണ്‍ഗ്രസില്‍ നിഷ്പ്രഭരായവരൊക്കെ ശക്തമാകുന്നു. ടീം രാഹുലിനെതിരെയുള്ള പടയൊരുക്കമാണ് ശക്തായിരിക്കുന്നത്. സോണിയാ ഗാന്ധിക്ക് മറ്റ് ഓപ്ഷനുകളില്ല എന്നാണ് വ്യക്തമാകുന്നത്. പാര്‍ട്ടിയെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിച്ചതിന് പ്രധാന കാരണം കെസി വേണുഗോപാല്‍ ആണെന്നാണ് എല്ലാ സംസ്ഥാനങ്ങളിലെയും രഹസ്യമായ പരാതി. ടീം രാഹുലിന് പടിയിറക്കത്തിന് സമയമായെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നീക്കം.

കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടോ?

കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടോ?

ടീം രാഹുലും സീനിയേഴ്‌സുമാണ് കോണ്‍ഗ്രസ് രണ്ട് ഗ്രൂപ്പുകള്‍. നിഷ്പക്ഷരായി നില്‍ക്കുന്ന മറ്റൊരു വിഭാഗം വേറെയുമുണ്ട്. പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കുന്നവര്‍ വേറെയുമുണ്ട്. ടീം രാഹുലിനെ ഇതിലൊരു വിഭാഗവും പിന്തുണയ്ക്കുന്നില്ല. തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചുമതല ഏറ്റെടുക്കുന്നത് മുഴുവന്‍ രാഹുലിനൊപ്പമുള്ളവരാണ്. കേരളത്തിലെയും അസമിലെയും തിരഞ്ഞെടുപ്പിനെ നയിച്ചതും ടീം രാഹുലാണ്. രണ്ടിടത്തും കോണ്‍ഗ്രസ് തരിപ്പണമായി. ഇവരില്‍ പലരും ഇനിയും സംഘടനാ പദവികളില്‍ നില്‍ക്കുന്നത് വലിയ ദോഷം ചെയ്യുമെന്ന് വ്യക്തമാണ്.

വേണുഗോപാല്‍ വില്ലന്‍?

വേണുഗോപാല്‍ വില്ലന്‍?

വേണുഗോപാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധിയില്‍ കേന്ദ്രീകരിച്ചാണ് നയിക്കുന്നത്. പല നേതാക്കളെയും സ്റ്റാര്‍ ക്യാമ്പനിയര്‍മാരായി കൊണ്ടുവന്നില്ല. സംസ്ഥാനങ്ങളിലെ പുനസംഘടന കൃത്യമായി ചെയ്യാതെ വൈകിപ്പിക്കുന്നതാണ് മറ്റൊരു കാരണം. വേണുഗോപാലിനെ ടീം രാഹുലിന് പോലും ഇപ്പോള്‍ താല്‍പര്യമില്ല. രാഹുലില്‍ നിന്ന് പല നേതാക്കളെയും അകറ്റി നിര്‍ത്തുന്നത് കെസിയാണെന്ന് അണിയറ സംസാരമുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ എല്ലാ ഉത്തരവാദിത്തവും വേണുഗോപാലിനാണ് കേരളത്തിലെ നേതാക്കളടക്കം നല്‍കുന്നത്.

സോണിയക്കും താല്‍പര്യം

സോണിയക്കും താല്‍പര്യം

വേണുഗോപാലിനെ മാറ്റണമെന്ന താല്‍പര്യം സോണിയക്കുണ്ട്. പകരക്കാരെയും കാണുന്നുണ്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കമല്‍നാഥിനെ കൊണ്ടുവരാനാണ് സോണിയക്ക് താല്‍പര്യം. വളരെ അടുപ്പമുള്ള കുമാരി സെല്‍ജയെയും ദേശീയ തലത്തിലേക്ക് മാറ്റാന്‍ സോണിയക്ക് താല്‍പര്യമുണ്ട്. അങ്ങനെ വന്നാല്‍ രമേശ് ചെന്നിത്തലയ്ക്കും അതുപോലെ നിര്‍ണായക പദവിയുണ്ടാവും. വേണുഗോപാലിന്റെ അധികാര പരിധി വെട്ടിക്കുറയ്ക്കാനാണ് സോണിയക്ക് താല്‍പര്യം. അതിലൂടെ ഇടഞ്ഞ് നിന്നവര്‍ സജീവമാകുകയും ചെയ്യും.

ഓള്‍ഡ് ഗ്രൂപ്പ് വരുന്നു

ഓള്‍ഡ് ഗ്രൂപ്പ് വരുന്നു

ഓള്‍ഡ് ഗ്രൂപ്പ് കോണ്‍ഗ്രസ് നിരയെ വീണ്ടും ഏറ്റെടുക്കുകയാണ്. ഗുലാം നബി ആസാദ്, മനീഷ് തിവാരി എന്നിവരൊക്കെ സോണിയയുടെ കമ്മിറ്റിയില്‍ ഉണ്ട്. പതിയെ ജി23 നേതാക്കളെ നിര്‍ണായക സ്ഥാനങ്ങളില്‍ എത്തിക്കാനാണ് സോണിയയുടെ നീക്കം. തിരഞ്ഞെടുപ്പ് തോല്‍വിയുടെ റിപ്പോര്‍ട്ട് ഉപയോഗിച്ച് ടീം രാഹുലിനെ ഒതുക്കാനാണ് സോണിയയുടെ നീക്കം. ജി23 നേതാക്കളുടെ എതിര്‍പ്പുകള്‍ ഗാന്ധി കുടുംബത്തിന് നേരെയല്ലെന്ന് സോണിയക്കറിയാം. അത് രാഹുലിന് ചുറ്റുമുള്ളവര്‍ക്കെതിരെയാണ്. കെസി വേണുഗോപാല്‍ അടക്കം നല്‍കിയ വിശദീകരണങ്ങള്‍ സോണിയ തള്ളിയ ലക്ഷ്ണമാണ്.

നാലിടത്ത് മാറും

നാലിടത്ത് മാറും

തമിഴ്‌നാട്ടില്‍ ഒഴിച്ച് കോണ്‍ഗ്രസിന്റെ എല്ലാ സമിതികളും മാറാനാണ് സാധ്യത. അസമില്‍ ഗൗരവ് ഗൊഗോയിയെ അധ്യക്ഷനാക്കണമെന്ന് സോണിയക്ക് ആഗ്രഹമുണ്ട്. എന്നാല്‍ പാര്‍ലമെന്റ് തിരക്കുകള്‍ പ്രശ്‌നമാവും. ബംഗാളില്‍ അധീര്‍ രഞ്ജന്‍ ചൗധരി തുടരുമോ എന്ന് വ്യക്തമല്ല. കേരളത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാറുമെന്ന് ഉറപ്പാണ്. കേരളത്തിലാവും ഏറ്റവുമധികം മാറ്റമുണ്ടാവുക. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത് കേരളത്തില്‍ നിന്നാണ്. അതിന് സംഘടന ശക്താവണം. ഗ്രൂപ്പ് നേതാക്കളെ മുഴുവന്‍ ദേശീയ തലത്തിലേക്ക് മാറ്റി കാലുവാരല്‍ ഭീഷണിയെ മറികടക്കാനാണ് നേതൃത്വത്തിന്റെ ലക്ഷ്യം.

രാഹുല്‍ ഷോക്കില്‍

രാഹുല്‍ ഷോക്കില്‍

കേരളത്തില്‍ വലിയ ജനക്കൂട്ടത്തെ കണ്ടപ്പോള്‍ വിജയിക്കുമെന്ന ഉറപ്പിലായിരുന്നു രാഹുല്‍. തമിഴ്‌നാടില്‍ അത് ഫലം കണ്ടിരുന്നു. എന്നാല്‍ ഇത്രയും വലിയ തോല്‍വി വഴങ്ങിയതില്‍ രാഹുല്‍ ഷോക്കിലാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുന്ന കാര്യം പോലും രാഹുല്‍ മാറി ചിന്തിക്കാന്‍ സാധ്യതയുണ്ട്. അതേസമയം കേരളത്തിലെ നേതാക്കള്‍ യഥാര്‍ത്ഥ സാഹചര്യത്തിന് വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് രാഹുലിനെ അറിയിച്ചിരുന്നത്. ഇവരോട് കലിപ്പിലാണ് രാഹുല്‍. അടുത്തൊന്നും അദ്ദേഹം കേരളത്തിലേക്ക് വരാനും സാധ്യതയില്ല.

ഒന്നും മാറില്ല

ഒന്നും മാറില്ല

കോണ്‍ഗ്രസില്‍ സംഘടനാ പ്രശ്‌നം പരിഹരിക്കാത്ത കാലത്തോളം ഒന്നുമാറില്ല. ആര് മാറിയാലും ഫലം ഒന്ന് തന്നെയാവും. അതേസമയം അധ്യക്ഷനായി രാഹുല്‍ വരാനുള്ള സാധ്യത ചുരുങ്ങുകയാണ്. കോണ്‍ഗ്രസില്‍ പലര്‍ക്കും രാഹുലില്‍ വിശ്വാസമില്ലാതെയായിരിക്കുകയാണ്. അതിലുപരി കോണ്‍ഗ്രസിന് വലിയ ഫണ്ടിംഗിന്റെ കുറവുണ്ട്. രാഹുലിനെ കോര്‍പ്പറേറ്റ് വിരുദ്ധനായിട്ടാണ് പല കമ്പനികളും കാണുന്നത്. അതുകൊണ്ട് തന്നെ ഫണ്ടിംഗ് തീരെ കുറവാണ്. അത് സംഘടനാ പ്രവര്‍ത്തനത്തെയും ദുര്‍ബലമാക്കും. രാഹുല്‍ ശൈലി മാറ്റിയില്ലെങ്കില്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് നാമാവശേഷമാകും. ഇത് നേതാക്കള്‍ക്കിടയിലെ പൊതുവികാരമാണ്.

English summary
congress finds fault in kc venugopal's working style, changes on the way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X