കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംപൂജ്യരായി വീണ്ടും കോണ്‍ഗ്രസ്; ദില്ലിയില്‍ നാലാം തവണ 'ഡക്ക്', ശതമാന കണക്കും പാളി!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ദില്ലിയില്‍ നാണക്കേടിന്റെ പുതിയ അധ്യായം തുറന്നിരിക്കുകയാണ്. ഇത്തവണയും ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിച്ചില്ല. പരസ്യമായി കുറ്റപ്പെടുത്തലുകളാണ് ഉണ്ടായിരിക്കുന്നത്. ഇത് നാലാം തവണയാണ് കോണ്‍ഗ്രസ് ദില്ലിയില്‍ ഒരു സീറ്റ് പോലും കിട്ടാതെ മടങ്ങുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് തുടക്കം. മൂന്ന് തവണ ദില്ലി ഭരിച്ച കോണ്‍ഗ്രസിന് ഏകദേശം 60 ശതമാനത്തോളം ദില്ലിയില്‍ വോട്ടുണ്ടായിരുന്നു. എന്നാല്‍ ഇത 15.10 ശതമാനമായിട്ടാണ് കുറഞ്ഞത്. ഒറ്റ സീറ്റും ലഭിച്ചില്ല.

1

ഇതിന് മുമ്പ്് 2013ലെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസിന്റെ തകര്‍ച്ചകളുടെ സൂചന ലഭിച്ചിരുന്നു. ആ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റിലേക്കാണ് കോണ്‍ഗ്രസ് വീണത്. 35 സീറ്റുകള്‍ ഒറ്റയടിക്ക് നഷ്ടമായി. 24.55 ശതമാനം വോട്ടാണ് ലഭിച്ചത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും സംപൂജ്യരായി. ഒറ്റ് സീറ്റും ലഭിച്ചില്ലെന്ന് മാത്രമല്ല, വോട്ടുശതമാനം 9.7 ശതമാനമായി കുറഞ്ഞു. 14 ശതമാനം വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതായിരുന്നു രണ്ടാം തവണ പൂജ്യരായപ്പോഴത്തെ കണക്കുകള്‍.

2019ലെ മോദി തരംഗത്തിലും കോണ്‍ഗ്രസിന് ദില്ലിയില്‍ നിലം തൊടാന്‍ സാധിച്ചില്ല. മൂന്നാം തവണത്തെ നാണക്കേട് വോട്ടുശതമാനത്തിലാണ് കോണ്‍ഗ്രസ് തീര്‍ത്തത്. 22.46 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. എഎപിയേക്കാള്‍ കൂടുതല്‍ വോട്ടുശതമാനം കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. അതിന് പുറമേ ബിജെപിക്ക് വോട്ടു മറിച്ചെന്ന നാണക്കേടും. മുസ്ലീം വോട്ടുകളെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു.

ഇത്തവണ ദില്ലിയില്‍ 4.26 ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ട്. തീര്‍ത്തും ഇല്ലാതായി കോണ്‍ഗ്രസ് എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷനായി തിരിച്ചെത്തിയാലുള്ള ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയാവും. നേതാക്കളുടെ പരസ്യമായുള്ള ആരോപണങ്ങള്‍ ഇതിനിടെ വരുന്നുണ്ട്. എന്നാല്‍ വളരെ മോശം പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയത്. രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി മാറിയിരിക്കുകയാണ്.

എഎപിയില്‍ നിന്ന് നാല് സീറ്റ് പിടിച്ചെടുത്ത് ബിജെപി.... രോഹിണിയും വിശ്വാസ് നഗറും നിലനിര്‍ത്തി!!എഎപിയില്‍ നിന്ന് നാല് സീറ്റ് പിടിച്ചെടുത്ത് ബിജെപി.... രോഹിണിയും വിശ്വാസ് നഗറും നിലനിര്‍ത്തി!!

English summary
congress flip flop continues fourth time in a row in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X