ഉദ്ധവിന്റെ വിരട്ട് ഏറ്റു, യുപിഎയില്‍ ട്രബിള്ഷൂട്ടറെത്തും, 2 പേര്‍ക്ക് സാധ്യത, പ്രതിസന്ധികള്‍ ഇങ്ങനെ
ദില്ലി: സോണിയാ ഗാന്ധിയുടെ പ്രതിപക്ഷ യോഗത്തില്‍ ഉദ്ധവ് താക്കറെയുടെ ഭീഷണി കോണ്‍ഗ്രസ് കാര്യമായി എടുക്കുന്നു. യോഗത്തിന്റെ നിയന്ത്രണം പോലും കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. പല പ്രതിപക്ഷ പാര്‍ട്ടികളെയും ഏകോപിപ്പിച്ചിരുന്നത് പോലും എന്‍സിപിയായിരുന്നു. ശിവസേന പ്രതീക്ഷിച്ചത് ഗാന്ധി കുടുംബം ഡ്രൈവിംഗ് സീറ്റിലുണ്ടാവുമെന്നായിരുന്നു.
അതല്ലെങ്കില്‍ എതെങ്കിലും സീനിയര്‍ നേതാവ് ഈ ചര്‍ച്ചകളെ നിയന്ത്രിക്കുമെന്നും കരുതിയിരുന്നു. എന്തിനേറെ പറയുന്നു കോണ്‍ഗ്രസ് ശിവസേനയെ ഒരു ഘട്ടത്തില്‍ വിളിക്കാന്‍ വരെ മറന്നിരുന്നു. സഖ്യത്തിലെ ഏകോപനമില്ലായ്മയില്‍ ഉദ്ധവ് പൊട്ടിത്തെറിച്ചിരുന്നു. ഇതിന് പിന്നാലെ മാറ്റങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
ഊണിലും ഉറക്കത്തിലുമല്ല, കുളിക്കാന്‍ പോയാലും കൂടെ ഉണ്ട് നീ; വൈറലായി ജീവയുടെ ഫോട്ടോഷൂട്ട്

കോണ്‍ഗ്രസില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കാന്‍ നേതാവില്ല എന്നതായിരുന്നു ഉദ്ധവിന്റെ രോഷം. അഹമ്മദ് പട്ടേലിന് പകരക്കാരനെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി ബുദ്ധിമുട്ടുകയായിരുന്നു. എന്നാല്‍ രണ്ട് പേരുകള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുണ്ട്. കമല്‍നാഥും അശോക് ഗെലോട്ടുമാണ് ഈ നേതാക്കള്‍. ഇവര്‍ രണ്ട് പേരുമില്ലെങ്കില്‍ ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിവരുടെ പേരുകളും മുന്നിലുണ്ട്. കമല്‍നാഥും ഗെലോട്ടും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരാണ്. ഗെലോട്ടിനെ രാജസ്ഥാനില്‍ നിന്ന് മാറ്റിയാല്‍ സച്ചിന് പൈലറ്റിന്റെ പ്രശ്നം പരിഹരിക്കുകയും ചെയ്യാം. എന്നാല്‍ കമല്‍നാഥ് മധ്യപ്രദേശ് വിടാന്‍ തയ്യാറല്ല.

അതേസമയം ട്രബിള്‍ ഷൂട്ടര്‍ വരുമെങ്കില്‍ കോണ്‍ഗ്രസ് വേറെയും മാറ്റങ്ങളുമായി മുന്നോട്ട് പോവുകയാണ്. എന്നാല്‍ പാര്‍ട്ടി വിടാന്‍ കാത്തിരിക്കുന്നവരുടെയും അതൃപ്തരുടെയും നീണ്ട നിര തന്നെ ഗാന്ധി കുടുംബത്തിന് മുന്നിലുണ്ട്. പ്രിയങ്ക ഗാന്ധി ഹരിയാനയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ദീപേന്ദര്‍ ഹൂഡയെ പ്രിയങ്ക നേരിട്ട് കണ്ടു. ദീപേന്ദര്‍ ഹരിയാന സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാവുമെന്നാണ് സൂചന. കുമാരി സെല്‍ജയ്ക്ക് പകരം രാജ്യസഭാ സീറ്റാണ് പ്രിയങ്ക ഓഫര്‍ ചെയ്തിരിക്കുന്നത്. ഒപ്പം കാര്‍ത്തി ചിദംബരത്തെയും സച്ചിന് പൈലറ്റിനെയും പ്രിയങ്ക കണ്ടു. അതിന് ശേഷമാണ് അമേരിക്കയിലേക്ക് പ്രിയങ്ക പോയതെന്നാണ് റിപ്പോര്‍ട്ട്.

ദീപേന്ദറിനെ അടുത്ത വര്‍ഷം യുപി തിരഞ്ഞെടുപ്പിന് മുമ്പ് ഹരിയാന അധ്യക്ഷനായി നിയമിക്കും. സെല്‍ജയെ അടുത്ത ഒഴിവില്‍ രാജ്യസഭയിലെത്തിച്ച് ഏതെങ്കിലും സംസ്ഥാനങ്ങളുടെ ചുമതല നല്‍കാനാണ് തീരുമാനം. സെല്‍ജ ഈ തീരുമാനത്തോട് യോജിച്ചിരിക്കുകയാണ്. അടുത്ത ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദീപേന്ദര്‍ ഹൂഡയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കണമെന്ന ആവശ്യവും ഭൂപീന്ദര്‍ ഹൂഡയെ പിന്തുണയ്ക്കുന്നവര്‍ക്കുണ്ട്. എന്നാല്‍ രാഹുലിന്റെ വിശ്വസ്തന് രണ്‍ദീപ് സുര്‍ജേവാല മുഖ്യമന്ത്രി സ്ഥാനത്തില്‍ നോട്ടമിട്ട് നില്‍ക്കുന്നുണ്ട്. രാഹുലിന്റെ പിന്തുണയുണ്ടെങ്കില്‍ ഹരിയാനയില്‍ സുര്‍ജേവാലയ്ക്ക് ജനസ്വാധീനമില്ല. ഭൂപീന്ദര്‍ ഹൂഡയാണെങ്കില് സംസ്ഥാന രാഷ്ട്രീയത്തിലെ അതിശക്തനായ നേതാവാണ്. ജാട്ടുകളുടെ വന്‍ പിന്തുണയും ഹൂഡ കുടുംബത്തിനുണ്ട്.

കോണ്‍ഗ്രസ് വിടാനൊരുങ്ങുന്ന മറ്റൊരു നേതാവ് ആനന്ദ് ഗാഡ്ഗിലാണ്. മുന്‍ കോണ്‍ഗ്രസ് വക്താവ് വിഎന്‍ ഗാഡ്ഗിലിന്റെ മകനാണ് ആനന്ദ്. രാഹുലില്‍ നിന്നുള്ള അവഗണനയാണ് കാരണം. യുവനേതാക്കള്‍ രാഹുലുമായി അകന്ന സാഹചര്യത്തില്‍ ട്രബിള്‍ഷൂട്ടറായി ഗാന്ധി കുടുംബം പ്രിയങ്ക ഗാന്ധിയെ ഇറക്കിയിരിക്കുകയാണ്. എല്ലാ നേതാക്കളെയും പ്രിയങ്ക കാണുന്നത് ഈ സാഹചര്യത്തിലാണ്. സിദ്ദുവിന് അധ്യക്ഷ സ്ഥാനം കിട്ടിയതും പഞ്ചാബിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതും പ്രിയങ്കയുടെ മിടുക്കായിരുന്നു. സുഷ്മിത ദേവ് പാര്‍ട്ടി വിട്ടത് രാഹുലിന്റെ വീഴ്ച്ചയായിട്ടാണ് സീനിയേഴ്സ് കാണുന്നത്. തന്നെ അവഗണിക്കുന്ന കാര്യം രാഹുല്‍ കശ്മീരില്‍ എത്തിയപ്പോള്‍ സുഷ്മിത അറിയിച്ചിരുന്നു. എന്നാല്‍ എന്തിനാണ് സുഷ്മിത തന്നെ സ്വീകരിക്കാനായി കശ്മീരില്‍ വന്നതെന്നായിരുന്നു രാഹുലിന്റെ ചോദ്യം.

തന്റെ ഓഫീസില്‍ നിന്ന് അനുമതി തേടിയ ശേഷം കാണാന്‍ വരികയും, അതിന് ശേഷം വിഷയങ്ങള്‍ അവതരിപ്പിക്കാനുമുള്ള രാഹുലിന്റെ നിര്‍ദേശത്തില്‍ സുഷ്മിത ആകെ തകര്‍ന്ന് പോയെന്ന് സീനിയര്‍ നേതാക്കള്‍ പറയുന്നു. പാര്‍ട്ടി വിടാനുള്ള പ്രധാന കാരണം അതായിരുന്നു. ബദറുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടിക്കാണ് മുസ്ലീം ഭൂരിപക്ഷ മേഖലയിലെ എല്ലാ സീറ്റുകളും നല്‍കിയത്. മൂന്ന് ദിവസത്തോളം രാഹുലിന്റെ ഓഫീസില്‍ നിന്ന് മറുപടിക്കായി സുഷ്മിത കാത്തിരുന്നു. എന്നാല്‍ രാഹുലിനെ കാണാനുള്ള അനുമതി ലഭിച്ചില്ല. ഈ കാര്യങ്ങളൊക്കെ പ്രതിപക്ഷ സഖ്യത്തിലെ പല പാര്‍ട്ടികളും അറിഞ്ഞിട്ടുണ്ട്. ഗാന്ധി കുടുംബം അധികാരത്തില്‍ നിന്ന് മാറണമെന്ന് പറയാനുള്ള പ്രധാന കാരണവും അതാണ്.

മറ്റൊരാള്‍ സന്ദീപ് ദീക്ഷിതാണ്. ഒരു വര്‍ഷത്തോളമായി രാഹുല്‍ ഗാന്ധിയുടെ അപ്പോയിന്മെന്റിനായി കാത്തിരിക്കുകയാണ് അദ്ദേഹം. ഇതുവരെ രാഹുല്‍ മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം സന്ദീപിന്റെ പിറന്നാളിന്റെ സമയത്ത് ആശംസയുമായി രാഹുല്‍ എത്തിയിരുന്നു. ഈ സമയത്താണ് രാഹുലുമായി ഒരു സ്വകാര്യ സംഭാഷണം സന്ദീപ് ആവശ്യപ്പെട്ടത്. ഇതുവരെ അത് കിട്ടിയിട്ടില്ല. സന്ദീപ് കോണ്‍ഗ്രസിനെ ഉപേക്ഷിക്കാനായി കാത്തിരിക്കുകയാണ്. ഹരിയാനയില്‍ കുല്‍ദീപ് ബിഷ്ണോയിയും പാര്‍ട്ടി വിടാന്‍ നില്‍ക്കുകയാണ്. ഹരിയാനയില്‍ ആംആദ്മി പാര്‍ട്ടി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജാട്ട് വിഭാഗത്തില്‍ നിന്നല്ലാത്ത ഒരു നേതാവിനെയാണ് എഎപി ഹരിയാനയിലെ മുഖമായി കാണുന്നത്. എഎപിയോട് കാത്തിരിക്കാനാണ് ബിഷ്ണോയ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം രാജസ്ഥാനില്‍ സച്ചിന് ഇനി റോളുണ്ടാവില്ല എന്ന സൂചനയാണ് പ്രിയങ്ക നല്‍കിയിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയായി സച്ചിന് ദേശീയ തലത്തിലേക്ക് വരാനിരിക്കുകയാണ്. നിര്‍ണായക ചുമതലകള്‍ സച്ചിന് നല്‍കും. പി ചിദംബരം മകന് കാര്‍ത്തി ചിദംബരത്തെ തമിഴ്നാട് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഒരു നീക്കം നടത്തുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ എല്ലാവരും ഇതിനെതിരാണ്. പക്ഷേ കാര്‍ത്തിയുടെ നോമിനിയെ സംസ്ഥാന അധ്യക്ഷനാക്കാമെന്ന് പ്രിയങ്ക ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സച്ചിനും കാര്‍ത്തിയും ഒഴിച്ച് ബാക്കിയുള്ളവരുടെ പരാതിയൊന്നും രാഹുല്‍ ഉടന്‍ പരിഹരിക്കില്ലെന്നാണ് സൂചന. കൊഴിഞ്ഞുപോക്ക് ഇതോടെ ഇനിയുമുണ്ടാകുമെന്ന് ഉറപ്പാണ്.
Recommended Video

പ്രിയങ്ക സംഘടനാ കാര്യത്തിലേക്ക് കൂടുതല്‍ ചുവടുവെക്കുകയാണ്. അതിന് മുമ്പ് യുപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അവര്‍ മാറുമെന്നാണ് സൂചന. യുപിയില്‍ കോണ്‍ഗ്രസ് വന്‍ തോല്‍വി നേരിടുമെന്ന് ഉറപ്പുള്ള സാഹചര്യത്തിലാണ് ഈ മാറ്റം. പകരം 2024 മുന്നില്‍ കണ്ട് പ്ലാനൊരുക്കുന്നത് പ്രിയങ്കയാണ്. പഞ്ചാബ് മോഡലില്‍ എഐസിസിയില്‍ മാറ്റം കൊണ്ടുവരാനാണ് പ്രിയങ്കയുടെ ശ്രമം. നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരും വന്നേക്കും. ഓരോ മേഖലയ്ക്കും ഓരോ വര്‍ക്കിംഗ് പ്രസിഡന്റ് എന്ന രീതിയാണിത്. ഇവര്‍ നേരിട്ട് അധ്യക്ഷന്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുക. അതേസമയം പ്രശാന്ത് കിഷോറിന് പ്രിയങ്കയുടെ തന്ത്രമൊരുക്കുന്നതില്‍ നിര്‍ണായക റോളുണ്ടാവും. യുപിയില്‍ കിഷോറിന്റെ സേവനം പ്രിയങ്ക തേടിയിരുന്നെങ്കിലും തോല്‍വി ഉറപ്പായത് കൊണ്ട് ഏറ്റെടുത്തിരുന്നില്ല. പകരം ദേശീയ തലത്തില്‍ പ്രിയങ്കയ്ക്കൊപ്പം ഉണ്ടാവുമെന്ന ഉറപ്പ് കിഷോര്‍ നല്‍കിയിട്ടുണ്ട്.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications