പുലര്‍ച്ചെ രണ്ടുവരെ നീണ്ട കോണ്‍ഗ്രസ്-പാട്ടീദാര്‍ കൂടിക്കാഴ്ച: കോണ്‍ഗ്രസ് മുന്നോട്ടുവച്ച കാര്യങ്ങള്‍

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം അവശേഷിക്കെ പാട്ടീദാര്‍ സമുദായത്തിന് മുമ്പില്‍ മൂന്ന് ഓപ്ഷനുകള്‍ നല്‍കി കോണ്‍ഗ്രസ്. പാട്ടീദാര്‍ സമുദായത്തിന്‍റെ സംവരണം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ബുധനാഴ്ച രാത്രി കോണ്‍ഗ്രസ് നേതാക്കളും പാട്ടീദാര്‍ പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പാട്ടീദാര്‍ വിഭാഗക്കാര്‍ക്ക് ഏത് തരത്തിലാണ് സംവരണം ഏര്‍പ്പെടുത്തേണ്ടത്. എന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പ്രതികരണം ആരാഞ്ഞുവെന്ന് വ്യക്തമാക്കിയ പാട്ടീദാര്‍ നേതാക്കള്‍ ഇക്കാര്യങ്ങള്‍ ഹര്‍ദികുമായും സമുദായ നേതാക്കളുമായും നിയമവിദഗ്ദരുമായും സംസാരിച്ച ശേഷം മാത്രമേ വെളിപ്പെടുത്തൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമുദായം ഇക്കാര്യങ്ങള്‍ സ്വീകരിച്ചാല്‍ അക്കാര്യങ്ങള്‍ പാര്‍ട്ടിയെ അറിയിക്കുമെന്നും നേതാക്കള്‍ പറയുന്നു.

ജിയോ കണക്ഷന്‍ ഒരു ട്രാപ്പാണ്? വേഗം പുറത്തു കടക്കുന്നതാണ് നല്ലത്? എന്തുകൊണ്ട്?

വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പായി തങ്ങള്‍ക്ക് നേതാക്കളോടും നിയമ വിദഗ്ദരോടും അഭിപ്രായം ആരായണം എന്ന ആവശ്യമാണ് പാട്ടീദാര്‍ നേതാക്കള്‍ മുന്നോട്ടുവച്ചത്. ഹര്‍ദിക് പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള പാട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി അംഗങ്ങളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും തമ്മില്‍ 11.30ന് ആരംഭിച്ച ചര്‍ച്ച പുലര്‍ച്ചെ 2മണി വരെ നീളുകയായിരുന്നു. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് വ്യാഴാഴ്ചയാണ് പാട്ടീദാര്‍ പ്രക്ഷോഭങ്ങളുടെ സൂത്രധാരന്‍ ഹര്‍ദിക് പട്ടേല്‍ നേരത്തെ തന്നെ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പരസ്യമായി പാട്ടീദാര്‍ സമുദയത്തെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഹര്‍ദിക് കോണ്‍ഗ്രസിനും പിന്തുണ പ്രഖ്യാപിച്ചത്.

 അര്‍ധരാത്രി ചര്‍ച്ചകള്‍

അര്‍ധരാത്രി ചര്‍ച്ചകള്‍


ഹര്‍ദിക് പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള പാട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി അംഗങ്ങളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും തമ്മില്‍ 11.30ന് ആരംഭിച്ച ചര്‍ച്ച പുലര്‍ച്ചെ 2മണി വരെ നീളുകയായിരുന്നു. ഡിസംബറില്‍ ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്‍റെ നീക്കം.

 ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം

ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം

ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പട്ടേല്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണം നല്‍കുന്നത് സംബന്ധിച്ച അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. ബിജെപിയെ താഴെയിറക്കാന്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിന് വോട്ട് ചെയ്യാന്‍ താന്‍ സമുദായത്തോട് ആവശ്യപ്പെട്ടുവെന്നും സമുദായം തനിക്കൊപ്പം നിന്നുവെന്നും ഹര്‍ദിക് പറയുന്നു.

 കോണ്‍ഗ്രസിനെ പിന്തുണയ്ക്കും

കോണ്‍ഗ്രസിനെ പിന്തുണയ്ക്കുംബിജെപിയെ താഴെയിറക്കാന്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിന് വോട്ട് ചെയ്യാന്‍ താന്‍ സമുദായത്തോട് ആവശ്യപ്പെട്ടുവെന്നും സമുദായം തനിക്കൊപ്പം നിന്നുവെന്നും ഹര്‍ദികിന‍െ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടേല്‍ സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കാതെ ബിജെപി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് ഹര്‍ദിക് ചൂണ്ടിക്കാണിക്കുന്നത്.

 ഹര്‍ദികിന്‍റെ കരുത്ത്

ഹര്‍ദികിന്‍റെ കരുത്ത്പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ പ്രക്ഷോഭം ആരംഭിച്ച ഹര്‍ദിക് പട്ടേല്‍ എന്ന 24 കാരന്‍ ബിജെപി സര്‍ക്കാരിന് തലവേദനയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ഹര്‍ദികിന്‍റെ നീക്കത്തിനെതിരെ രംഗത്തെത്തിയ ആറോളം പട്ടേല്‍ സംഘനടകള്‍ സംവരണ പ്രക്ഷോഭം രാഷ്ട്രീയ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയാണെന്ന ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്.

 ഒബിസി പദവി

ഒബിസി പദവി


കോണ്‍ഗ്രസിനെ പിന്തുണച്ചുവെങ്കിലും പട്ടേല്‍ സമുദായത്തിന് ഒബിസി പദവി നല്‍കണമെന്നുള്ള വാഗ്ദാനത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും സുപ്രീം കോടതി അംഗീകരിച്ച 50 ശതമാനം ക്വാട്ട ലഭിക്കണമെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ പട്ടേല്‍ സമുദായം ഒബിസിക്കുള്ളില്‍ വരില്ലെന്നും പട്ടേലിന്‍റെ താല്‍പ്പര്യം സംവരണമല്ലെന്നും രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് പട്ടേല്‍ സംഘടനകളുടെ ആരോപണം.

 പ്രത്യേക അന്വേഷണം

പ്രത്യേക അന്വേഷണം


ഗുജറാത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ പാട്ടീദാര്‍ പ്രക്ഷോഭങ്ങള്‍ക്കിടെ ആഗസ്ത് 25- 26 തിയ്യതികളിലുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണ്ടമെന്നാണ് ഹര്‍ദികിന്‍റെ നേതൃത്വത്തിലുള്ള സംഘം കോണ്‍ഗ്രസ് നേതാക്കളോട് ഉന്നയിച്ച ഒരു ആവശ്യം.

ഹോട്ടലില്‍ കൂടിക്കാഴ്ച

ഹോട്ടലില്‍ കൂടിക്കാഴ്ച

അഹമ്മദാബാദിലെ ഉമ്മദ് ഹോട്ടലിലെ സിസിടിവി ദ‍ൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ടിവി ചാനലുകളിലും പ്രത്യക്ഷപ്പെട്ടത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്‍റെ തെളിവായാണ് ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. നേരത്തെയുള്ള ദൃശ്യങ്ങളില്‍ ഞായറാഴ്ച ഹോട്ടലിലേയ്ക്ക് കയറുന്നതും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തിരിച്ചിറങ്ങുന്നതുമാണ് ആദ്യം പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. കുറച്ച് സമയത്തിന് ശേഷം രാഹുല്‍ ഗാന്ധി ഹോട്ടലില്‍ നിന്ന് പുറത്തുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 സംവരണം എങ്ങനെ

സംവരണം എങ്ങനെ

പാട്ടീദാര്‍ സമുദായത്തിന് ഏത് തരത്തില്‍ സംവരണം ഏര്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെന്നും ചര്‍ച്ചയ്ക്കിടെ ഹര്‍ദിക് ആരാഞ്ഞിരുന്നു. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കോണ്‍ഗ്രസ് ഏത് തരത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യുമെന്നാണ് തങ്ങള്‍ക്കറിയേണ്ടതെന്നും ഹര്‍ദിക് വ്യക്തമാക്കി. സമുദായത്തിന് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് സാധ്യമായ ​എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ത്ഥ് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Congress gave three options to the Hardik Patel-led Patidar Anamat Andolan Samiti (PAAS) at a late night meeting in Ahmedabad with respect to latter's quota demand for its community, even as the organisation members said they would consult their leaders and legal experts before taking a decision.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്