കോൺഗ്രസ് പാർട്ടി ലാഫിങ് ക്ലബ്ബായി മാറി, ഒന്നു പറയുന്നു മറ്റൊന്നു ചെയ്യുന്നു, കടന്നാക്രമിച്ച് മോദി

അഴിമതി ഇല്ലാതാക്കുമെന്ന് പ്രകടനപത്രികയിൽ ഉറപ്പു നൽകിയ മന്ത്രി തന്നെയാണ് ഇപ്പോൾ കോഴ ആരോപണത്തിന്റെ നിഴലിൽ വന്നതെന്ന് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടോയെന്നും മോദി ചോദിക്കുന്നുണ്ട്.

കിങ്ഗ്ര: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഇപ്പോൾ ലാഫ്ങ് ക്ലാബ്ബായി മാറിയിരിക്കുകയാണെന്നു മോദി പരിഹസിച്ചു. അഴിമതി വിമുക്ത ഭരണമെന്ന് ഉറപ്പ് നൽകി ഭരണത്തിലേറിയ കോൺഗ്രസ് മുഖ്യമന്ത്രി തന്നെ ഇപ്പോൾ കോഴ വിവാദത്തിൽ പെട്ടിരിക്കുകയാണെന്നും മേദി പറഞ്ഞു. ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

modi

ദേവഭൂമിയായ ഹിമാചലിനെ രക്ഷസന്മാരുടെ കയ്യിൽ നിന്ന് രക്ഷിക്കേണ്ട സമയം വന്നിരിക്കുകയാണ്. അഴിമതി ഇല്ലാതാക്കുമെന്ന് പ്രകടനപത്രികയിൽ ഉറപ്പു നൽകിയ മന്ത്രി തന്നെയാണ് ഇപ്പോൾ കോഴ ആരോപണത്തിന്റെ നിഴലിൽ വന്നിരിക്കുന്നത്. നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടോയെന്നും മോദി ചോദിക്കുന്നുണ്ട്?.

ദോക്ലാം വിഷയത്തിൽ രാഹുൽ ഗാന്ധിയെ പേരെടുത്തു പറയാതെ വിമർശിച്ചിട്ടുണ്ട്. ദോക്ലാം അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിലപാടിനേയും മോദി വിമർശിച്ചിട്ടുണ്ട്. ഏറെ കാലം രാജ്യം ഭരിച്ച കുടുബത്തിലെ ഒരാൾ നമ്മുടെ സൈന്യത്തിനേയും നമ്മുടെ ശക്തിയേയും കണക്കിലെടുത്തിരുന്നില്ല. അതിനു പകരം ചൈനയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ കണ്ട് ചര്‍ച്ച നടത്തുകയായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി. ദോക്ലാം സംഘര്‍ഷസമയത്ത് രാഹുല്‍ ഗാന്ധി ചൈനീസ് അംബാസഡര്‍ ലുവോ സാവോഹുയെ കണ്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+