സീറ്റ് നിലയില്‍ മൂന്നാമതായ കോണ്‍ഗ്രസ് വോട്ട് വിഹിതത്തില്‍ ഒന്നാമന്‍: ഇനി പ്രതീക്ഷ ദില്ലിയില്‍
ദില്ലി: അടുത്തിടെ വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രവർത്തനം കാഴ്ചവെക്കാന്‍ സാധിച്ചത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ ആശ്വാസമാണ് നല്‍കുന്നത്. കർണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബി ജെ പിയെ പിന്തള്ളി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ചണ്ഡീഗഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് വിഹിതം കരസ്ഥമാക്കാനും സാധിച്ചു.
ഇനി ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം തന്നെ കോണ്‍ഗ്രസ് അതീവ പ്രധാന്യത്തോടെ കാണുന്നത് ദില്ലി മുന്‍സിപ്പല്‍ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പാണ്. കഴിഞ്ഞ വർഷങ്ങളിലേറ്റ തിരിച്ചടികള്‍ക്ക് ഇത്തവണ മികച്ച പ്രകടനത്തിലൂടെ മറുപടി പറയാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
ആരുടെ പേരാണ് എന്തൊക്കെ കാര്യങ്ങളാണ് ഉളളത്? ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തതിനെതിരെ പാർവ്വതി

പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനും ഭാവി തന്ത്രങ്ങൾ മെനയുന്നതിലും ദില്ലി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ നിലവില്‍ ദില്ലിയില്‍ പാർട്ടി ദുർബലമാണ് എന്നാൽ ആശയത്തിന്റെ അടിസ്ഥാനത്തിൽ, കോൺഗ്രസാണ് ഏറ്റവും വലിയ പാർട്ടി യെന്നാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽ കുമാർ അഭിപ്രായപ്പെടുന്നത്. എന്റെ പ്രത്യയശാസ്ത്രത്തിലും നേതാക്കളിലും പാർട്ടി പ്രവർത്തകരിലും എനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേശുവേട്ടനേയും കുടുംബത്തേയും കാണാന്‍ കാവ്യാ മാധവനുമെത്തി: ചിരിപൂരം

"പകർച്ചവ്യാധിയുടെ കാലത്ത് കോൺഗ്രസ് ആളുകളെ സഹായിച്ചിട്ടുണ്ട്. പരാജയം നേരിട്ടിട്ടും ആളുകളുടെ ഏത് ആവശ്യത്തിനും കോണ്‍ഗ്രസ് പാർട്ടിയും നേതാക്കളും അണികളും മുന്നിലുണ്ട്. ഞങ്ങളുടെ പാർട്ടിയിലെ മുതിർന്നവരുടെ അജണ്ടയിലാണ് പ്രവർത്തിക്കുന്നത്. 2022 ഞങ്ങൾക്ക് മാത്രമല്ല ഡൽഹിക്കാർക്കും നല്ലതായിരിക്കും.'-അനിൽ കുമാർ അഭിപ്രായപ്പെട്ടു.

വോട്ട് ഷെയറിനെക്കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ, ചണ്ഡീഗഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് 29.79 ശതമാനം വോട്ടും ബി ജെ പി 29.30 ശതമാനം വോട്ടും എഎപി 27.08 ശതമാനം വോട്ടും നേടി. 2016ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 35 സീറ്റുകൾക്ക് പകരം 26 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചിരുന്നതെങ്കിൽ ഇത്തവണ എട്ട് സീറ്റുകളാണ് കോൺഗ്രസ് നേടിയത്.

2017ലെ ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബി ജെ പി ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയിരുന്നു. കിഴക്കൻ ഡൽഹിയിൽ 38.59 ശതമാനവും വടക്കൻ ഡൽഹിയിൽ 35.96 ശതമാനവും സൗത്ത് ഡൽഹിയിൽ 35.88 ശതമാനവും വോട്ടുകൾ അവർ കരസ്ഥമാക്കി. നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ 27.98 ശതമാനം വോട്ടുകൾ എഎപി നേടിയപ്പോൾ കിഴക്കൻ ഡൽഹിയിൽ കോൺഗ്രസ് 22.74 ശതമാനം വോട്ട് നേടി.

2022 മാറ്റത്തിന്റെ വർഷമായിരിക്കും, കാരണം ഡൽഹിയിലെ ജനങ്ങൾക്ക് ലഭിച്ചത് വ്യാജ വാഗ്ദാനങ്ങൾ, വിലക്കയറ്റം, തൊഴിലില്ലായ്മ, രോഗങ്ങൾ എന്നിവ മാത്രമാണ്. നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ നിന്ന് വരുന്ന ആളുകൾക്ക് തൊഴിൽ നൽകുന്ന സ്ഥലമാണ് ദല്‍ഹിയെന്നാണ് ഡൽഹി കോൺഗ്രസ് മീഡിയ കമ്മിറ്റി ചെയർമാൻ അനിൽ ഭാവദ്വാജ് അഭിപ്രായപ്പെട്ടത്. ഷീല ദീക്ഷിത് ജിയുടെ കാലത്ത് നടത്തിയ വികസനം നിലച്ചു, കഴിഞ്ഞ 15 വർഷമായി കോർപ്പറേഷൻ അഴിമതിയുടെ പര്യായമായി മാറിയത് ജനങ്ങൾ കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് നിരവധി ഉയർച്ച താഴ്ചകൾ കണ്ടു, പക്ഷേ അത് കൂടുതൽ ശക്തമായി ഉയർത്തെഴുന്നേറ്റ് വന്നു. ബിജെപിയെയും എഎപിയെയും ആളുകൾ മടുത്തതിനാൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017-ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 181 സീറ്റുകൾ നേടി ബിജെപി കേവല ഭൂരിപക്ഷം നേടിയിരുന്നു, എഎപി 48 സീറ്റുകളുമായി രണ്ടാമതും കോൺഗ്രസ് 30 സീറ്റുകളും മൂന്നാമതും എത്തി. മറ്റുള്ളവർക്ക് 11 സീറ്റുകളായിരുന്നു ലഭിച്ചത്.