കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഫോര്‍മുല പരീക്ഷിച്ച് കോണ്‍ഗ്രസ്, 180 സീറ്റിലേക്ക് കുതിക്കും, മെയ് 23ന് നീക്കങ്ങള്‍ ഇങ്ങനെ!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് മെയ് 23ന് മുന്നില്‍ കണ്ട് സീറ്റ് നില വിലയിരുത്തുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ് സോണിയാ ഗാന്ധി തന്നെ രംഗത്തിറങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ചെറിയൊരു തന്ത്രം മാത്രമാണിത്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പാര്‍ട്ടിയുടെ തന്ത്രപ്രധാനമായ മറ്റ് കാര്യങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതോടൊപ്പം മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കൂടി നേടുക എന്ന തന്ത്രമാണ് സോണിയ പുറത്തെടുത്തത്. അതേസമയം മുമ്പ് കോണ്‍ഗ്രസിനെ പുറത്താക്കുന്നതിനായി ബിജെപി പലകാലങ്ങളില്‍ പ്രയോഗിച്ച ഫോര്‍മുലകള്‍ മാറി മാറി പ്രയോഗിക്കുന്നുണ്ട് കോണ്‍ഗ്രസ്. മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം മെച്ചപ്പെട്ടാല്‍ അത് പ്രതിപക്ഷ നിരയില്‍ എതിരില്ലാത്ത ശക്തിയായി കോണ്‍ഗ്രസിനെ മാറ്റുകയും ചെയ്യും.

കോണ്‍ഗ്രസ് ഫോര്‍മുല

കോണ്‍ഗ്രസ് ഫോര്‍മുല

1990കളില്‍ ചന്ദ്രശേഖര്‍, ദേവഗൗഡ, ഐകെ ഗുജറാള്‍ എന്നിവരൊക്കം മാറി മാറി ഭരിച്ചിരുന്നു. ഇതിനൊക്കെ മുന്‍നിരയിലുണ്ടായിരുന്നത് ബിജെപിയായിരുന്നു. പത്ത് വര്‍ഷത്തോളം കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയതും ഇതേ തന്ത്രമാണ്. പിന്നീട് 2004ലാണ് കോണ്‍ഗ്രസ് തിരിച്ചുവന്നത്. ഇവിടെ ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പോടെ ദുര്‍ബലമായിട്ടുണ്ട്. ഇനി പ്രതിപക്ഷ നിരയിലെ പ്രമുഖ കക്ഷികളെ രംഗത്തിറക്കി ബിജെപിയെ ദുര്‍ബലമാക്കുകയാണ് പ്രധാന ലക്ഷ്യം.

ഉറച്ച വിശ്വാസം

ഉറച്ച വിശ്വാസം

120ലധികം സീറ്റുകള്‍ നേടുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പ് പ്രതീക്ഷിക്കുന്നത് ഇത് നേടിയാല്‍ തന്നെ പ്രതിപക്ഷ നിരയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഇത് 180 സീറ്റ് വരെ ഉയരുമെന്നാണ് പ്രതീക്ഷ. അതേസമയം ബിജെപിക്ക് 130 സീറ്റ് വരെ നഷ്ടമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇവിടെ 2004ന് സമാനമായുള്ള നീക്കം കോണ്‍ഗ്രസ് സ്വപ്‌നം കാണുന്നു. ബിജെപിക്ക് സഖ്യകക്ഷികളെ ലഭിക്കാത്തതാണ് അന്ന് തിരിച്ചടിയായത്. എന്‍ഡിഎ കക്ഷികള്‍ക്ക് സമാന അവസ്ഥ ഇത്തവണ ഉണ്ടാവുമെന്നാണ് പ്രവചനം.

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ബീഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവയാണ് സംസ്ഥാനങ്ങള്‍. കോണ്‍ഗ്രസ് 18 മുതല്‍ 21 സീറ്റ് വരെ ഉത്തര്‍പ്രദേശില്‍ നിന്ന് നേടുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. കിഴക്കന്‍ യുപി ഇതില്‍ നിര്‍ണായകമായി മാറും. ബീഹാറില്‍ കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യത്തെ ബിജെപി വിലകുറച്ച് കണ്ടത് വലിയ തിരിച്ചടിയാവും. 28 സീറ്റുകള്‍ കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യം നേടും. മഹാരാഷ്ട്ര എന്‍ഡിഎ 12 സീറ്റിലേക്ക് വീഴുമെന്നാണ് പ്രവചനം. 36 സീറ്റുകള്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് ലഭിക്കും.

കുതിപ്പുണ്ടായാല്‍ പ്രതീക്ഷ

കുതിപ്പുണ്ടായാല്‍ പ്രതീക്ഷ

ഭരണവിരുദ്ധ വികാരം ബിജെപിക്കെതിരെ ശക്തമാണെന്ന് കോണ്‍ഗ്രസ് ഗ്രൗണ്ട് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 130 മുതല്‍ 140 സീറ്റ് വരെ നേടിയാല്‍ തന്നെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. എന്നാല്‍ 100 സീറ്റില്‍ ഒതുങ്ങിയാല്‍ പ്രതിപക്ഷത്ത് ശക്തമായി തുടരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. എന്നാല്‍ പുറമേ പറയുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ശക്തമാണ് ബിജെപിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരമെന്നാണ് കോണ്‍ഗ്രസിന്റെ ഡാറ്റ അനലിറ്റിക്‌സ് ടീമിന്റെ റിപ്പോര്‍ട്ട്.

ആരൊക്കെ പിന്തുണയ്ക്കും

ആരൊക്കെ പിന്തുണയ്ക്കും

തല്‍ക്കാലം പ്രതിപക്ഷ നിരയില്‍ മമത ബാനര്‍ജിക്കും മായാവതിയും സാധ്യതയുണ്ടെന്ന രീതിയില്‍ മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിനായിട്ടാണ് സോണിയാ ഗാന്ധിയെ കളത്തില്‍ ഇറക്കിയത്. സോണിയ വന്നതോടെ രാഹുല്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഉണ്ടാവില്ല എന്ന വിശ്വാസത്തിലാണ് പ്രതിപക്ഷ കക്ഷികള്‍. ഈ സാഹചര്യത്തില്‍ പോരാട്ടം അവര്‍ കടുപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പ്രതിപക്ഷ പാര്‍ട്ടികളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമായിട്ടാണ് വിലയിരുത്തുന്നത്.

രാഹുലിന്റെ റോള്‍

രാഹുലിന്റെ റോള്‍

രാഹുല്‍ സഖ്യമുണ്ടാക്കുന്ന നീക്കത്തില്‍ നിന്ന് മാറി അണികള്‍ക്ക് നിര്‍ദേശം നല്‍കുന്ന ജോലിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളില്‍ നിന്ന് എത്ര സീറ്റ് ലഭിക്കുമെന്ന കണക്കുകളും രാഹുലാണ് തയ്യാറാക്കുന്നത്. സംസ്ഥാന സമിതികളിലെ നിര്‍ദേശ പ്രകാരം മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, കേരളം, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഉറച്ച വിജയമാണ്. ഇതിന് പുറമേ കുമാരസ്വാമി, എംകെ സ്റ്റാലിന്‍, തേജസ്വി യാദവ് എന്നിവരെ മുന്‍നിര്‍ത്തി ഒരു വിജയഫോര്‍മുല തയ്യാറാക്കാനും രാഹുല്‍ പദ്ധതിയിടുന്നുണ്ട്.

പ്രിയങ്ക ഫാക്ടര്‍

പ്രിയങ്ക ഫാക്ടര്‍

പ്രിയങ്ക വലിയ വിജയ ഫോര്‍മുലയാവുമെന്ന് വ്യക്തമാകുകയാണ്. സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അവരുടെ പ്രവര്‍ത്തനം. സഖ്യത്തിന് പിന്നില്‍ അവരില്ലാത്തതും ഇതാണ് കാരണം. എന്നാല്‍ കോണ്‍ഗ്രസിന്റെ ഗ്രാസ് റൂട്ട് പ്രവര്‍ത്തനം പ്രിയങ്ക ശക്തമാക്കിയിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ഇതില്‍ നിര്‍ണായകമാണ്. അതിന് പുറമേ ഇത്തവണ സ്ത്രീകളുടെ വോട്ട് വര്‍ധിച്ചതിന് പിന്നിലും പ്രിയങ്കയാണ് പ്രവര്‍ത്തിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം പ്രിയങ്കയും രാഹുലും പ്രതിപക്ഷ നിരയില്‍ വലിയ ഫാക്ടറാവുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ ഉറപ്പിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

വാരണാസിയില്‍ മോദിയുടെ ഭൂരിപക്ഷം കുത്തനെ ഉയരും....സ്‌പെഷ്യല്‍ ടീമുമായി ബിജെപി!!വാരണാസിയില്‍ മോദിയുടെ ഭൂരിപക്ഷം കുത്തനെ ഉയരും....സ്‌പെഷ്യല്‍ ടീമുമായി ബിജെപി!!

English summary
congress have confidence to get 180 seats may get pm seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X