കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ഡീലുമില്ല, കാരണക്കാരന്‍ രാഹുല്‍ അല്ല, കോണ്‍ഗ്രസ് വിട്ടതിന് കാരണം അത് മാത്രമെന്ന് പ്രസാദ

Google Oneindia Malayalam News

ദില്ലി: ബിജെപിയിലേക്ക് പോയതിന് കാരണം രാഹുല്‍ ഗാന്ധിയോ അദ്ദേഹത്തിന്റെ നേതൃത്വമോ അല്ലെന്ന് ജിതിന്‍ പ്രസാദ പറയുന്നു. താന്‍ ഒരിക്കും അമിത് ഷായുമായോ ജെപി നദ്ദയുമായോ ഡീല്‍ വെച്ചിട്ടല്ല ബിജെപിയിലേക്ക് പോയത്. രണ്ട് ദശാബ്ദങ്ങളായി താന്‍ കോണ്‍ഗ്രസിനൊപ്പമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുക എന്നത് ദുഷ്‌കരമായിരിക്കുകയാണ്. ജനങ്ങള്‍ ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്. അതുകൊണ്ടാണ് അവര്‍ക്കൊപ്പം ചേര്‍ന്ന് ജനങ്ങളെ സേവിക്കാന്‍ തീരുമാനിച്ചതെന്നും ജിതിന്‍ പ്രസാദ പറഞ്ഞു.

1

രാഹുലുമായി ഗാന്ധിക്കോ ഏതെങ്കിലും നേതാക്കള്‍ക്കോ ഞാന്‍ പുറത്തുപോയതിന് ബന്ധമില്ല. കോണ്‍ഗ്രസ് എനിക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മന്ത്രിയാകാനുള്ള അവസരം കോണ്‍ഗ്രസിലാണ് ലഭിച്ചത്. മൂന്ന് തലമുറകളായി ഞാന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പതിയെ വിചാരിച്ച പോലെ കാര്യങ്ങള്‍ കോണ്‍ഗ്രസില്‍ നടക്കാതെയായി. ജനങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പമാണെന്ന് കരുതിയത് കൊണ്ടാണ് അവിടേക്ക് മാറിയത്. ഒരു ഡീലും ബിജെപിയുമായിട്ടില്ല. ബിജെപി എന്ത് പദവി നല്‍കിയാലും താന്‍ സ്വീകരിക്കുമെന്ന് പ്രസാദ പറഞ്ഞു.

അതേസമയം വിമര്‍ശകര്‍ക്ക് മറുപടിയും പ്രസാദ നല്‍കി. തന്റെ പ്രത്യശാസ്ത്രത്തെ വലിച്ചെറിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ കുറിച്ച് പറഞ്ഞത്. കോണ്‍ഗ്രസ് ശിവസേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെ പിന്നെ എന്താണ് വിളിക്കേണ്ടത്. ഇടതുപാര്‍ട്ടികള്‍ക്കൊപ്പം ബംഗാളില്‍ സഖ്യമുണ്ടാക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍ അതേ ഇടതുപക്ഷത്തിനെതിരെ കേരളത്തില്‍ പോരാടുകയും ചെയ്തു കോണ്‍ഗ്രസ്. അങ്ങനെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലാതെയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോയിരുന്നതെന്നും ജിതിന്‍ പ്രസാദ പറഞ്ഞു.

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

തന്നെ പിന്തുണയ്ക്കുന്നവര്‍ നിരന്തരം ബിജെപിയിലേക്ക് പോകാനായി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസിന് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയായിരുന്നു. ജനങ്ങളും കോണ്‍ഗ്രസും തമ്മില്‍ വലിയ അകല്‍ച്ചയാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസ് തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകള്‍ തോല്‍ക്കുന്നത് അതുകൊണ്ടാണ്. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം കുറഞ്ഞ് വരികയാണ്. ആരും ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല. കോണ്‍ഗ്രസ് തോറ്റിട്ടും ഏഴ് വര്‍ഷം കൂടെ നിന്നയാളാണ് ഞാന്‍. 2014ന് ശേഷം മൂന്ന് തിരഞ്ഞെടുപ്പുകള്‍ ഞാന്‍ തോറ്റു. എനിക്ക് പാര്‍ട്ടി വിടണമെങ്കില്‍ അത് നേരത്തെയാവാമായിരുന്നുവെന്നും ജിതിന്‍ പ്രസാദ പറഞ്ഞു.

യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
വെറും 36 രൂപക്ക് ഒരു ലിറ്റർ പെട്രോൾ വാങ്ങാം..കടന്ന് വരൂ കടന്ന് വരൂ

English summary
congress have no connection with people says jitin prasada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X