Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത പടയോട്ടത്തിന് കോണ്‍ഗ്രസ്; 24ന് സുപ്രധാന യോഗം... പങ്കെടുക്കുന്നത് 4 സംസ്ഥാന നേതാക്കള്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ മികച്ച വിജയം കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അടുത്ത തിരഞ്ഞെടുപ്പിന് അവര്‍ ത്വരിത നീക്കം നടത്തുകയാണ്. ബുധനാഴ്ച സുപ്രധാന യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് ഹൈക്കമാന്റ്. നാല് സംസ്ഥാനങ്ങളിലെ നേതാക്കാണ് ഈ യോഗത്തില്‍ സംബന്ധിക്കുന്ന പ്രധാനികള്‍. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ചര്‍ച്ച.

ഈ വര്‍ഷം നാല് സംസ്ഥാനങ്ങളില്‍ കൂടി നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. 2018ല്‍ മൂന്നിടത്തും കോണ്‍ഗ്രസിനായിരുന്നു ജയം. മധ്യപ്രദേശില്‍ പിന്നീട് അട്ടിമറി നടക്കുകയും ബിജെപി ഭരണം പിടിക്കുകയും ചെയ്തു എന്നത് വേറെ കാര്യം.

rahul

ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും ഭരണം പിടിക്കാന്‍ സാധിച്ച ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. വരാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് അടുത്ത നീക്കങ്ങള്‍. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് 24ന് നടക്കുന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുക.

കര്‍ണാടകയില്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിലുള്ള അകല്‍ച്ച പരിഹരിച്ച് സര്‍ക്കാര്‍ രൂപീകരണം സാധ്യമാക്കാന്‍ സാധിച്ചത് കോണ്‍ഗ്രസിന് നേട്ടമാണ്. എന്നാല്‍ രാജസ്ഥാനില്‍ കുറച്ചുകൂടി വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ തുറന്ന പോര് നടക്കുകയാണവിടെ. സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ സച്ചിന്‍ പൈലറ്റ് തന്നെ സംസാരിക്കുന്നു എന്ന വെല്ലുവിളിയാണ് കോണ്‍ഗ്രസ് നേരിടുന്നത്.

മധ്യപ്രദേശില്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള തര്‍ക്കമാണ് ഭരണം വീഴാന്‍ ഇടയാക്കിയത്. സിന്ധ്യയുടെ കൂടെയുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയായിരുന്നു. എന്നാല്‍ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം ബിജെപിക്ക് നേട്ടമായിട്ടില്ല. പലതവണ ഗെഹ്ലോട്ടിനെതിരെ പരാതിയുമായി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഛത്തീസ്ഗഡില്‍ ടിഎസ് സിങ് ദിയോയും മുഖ്യമന്ത്രി ഭൂപേഷ് ബാഗലും തമ്മിലാണ് പോര്. എങ്കിലും ജനകീയമായി സര്‍ക്കാരിനെ കൊണ്ടുപോകുന്നതില്‍ ബാഗേല്‍ വിജയിച്ചിട്ടുണ്ട്. തെലങ്കാനയില്‍ മുഖ്യമന്ത്രി കെസിആര്‍ നേതൃത്വം നല്‍കുന്ന ഭാരത് രാഷ്ട്ര സമിതിക്കെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. മാത്രമല്ല, ബിജെപിയും ഇവിടെ പ്രധാന ശക്തിയാണ്.

പാര്‍ട്ടി വിട്ടുപോയ നേതാക്കളെ തിരിച്ച് കോണ്‍ഗ്രസിലെത്തിക്കുക എന്ന നീക്കമാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് നടത്തുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തേണ്ട പ്രവര്‍ത്തനങ്ങളാകും 24ലെ യോഗം ചര്‍ച്ച ചെയ്യുക. സംഘടനാ തലത്തില്‍ ഐക്യം നിലനിര്‍ത്തുക എന്നതും ചര്‍ച്ചയാകും. കര്‍ണാടകയില്‍ ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് വലിയ വിജയം സമ്മാനിച്ചത് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+