Get Updates
Get notified of breaking news, exclusive insights, and must-see stories!

നേരത്തെ ചെയ്യേണ്ടതായിരുന്നു... ഇനി കാത്തിരിക്കില്ല; സച്ചിനെതിരെ നടപടി ഉറപ്പെന്ന് കോണ്‍ഗ്രസ്

ജയ്പൂര്‍: നേതൃത്വത്തെ വെല്ലുവിളിച്ച് സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിന് എതിരെ നിരാഹാര സമരമിരിക്കുന്ന രാജസ്ഥാന്‍ എം എല്‍ എയും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന് എതിരെ നടപടിയുണ്ടാകും എന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്. രാജസ്ഥാന്‍ കോണ്‍ഗ്രസ് ഇന്‍ചാര്‍ജ് സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കേസുകളില്‍ സ്വന്തം സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ആരോപിച്ചാണ് സച്ചിന്‍ പൈലറ്റ് നിരാഹര സമരം ആരംഭിച്ചത്. സച്ചിന്‍ പൈലറ്റ് ഉന്നയിച്ച അഴിമതി വിഷയത്തോട് താന്‍ യോജിക്കുന്നു എന്നും പക്ഷേ അദ്ദേഹം അത് ഉന്നയിച്ച രീതി ശരിയല്ല എന്നും സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ പറഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം അത് ഉന്നയിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

sachin pilot

ഇന്ന് സച്ചിന്‍ പൈലറ്റുമായുള്ള ചര്‍ച്ച അരമണിക്കൂറോളം നീണ്ട് നിന്നു എന്നും നാളെയും ചങ്ങള്‍ സംസാരിക്കും എന്നും സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ എഎന്‍ഐയോട് പറഞ്ഞു. എല്ലാ കാര്യങ്ങളും വിശകലനം ചെയ്യുകയും ആരാണ് തെറ്റുകാരനെന്ന് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും. മുന്‍കാലങ്ങളില്‍ നടപടിയെടുക്കേണ്ടതായിരുന്നു. എന്നാല്‍ അത് നടന്നില്ല എന്നും ഇത്തവണ നടപടിയുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കാണുകയും സച്ചിന്‍ പൈലറ്റിന്റെ നിരാഹാര സമരത്തെ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സച്ചിന്‍ പൈലറ്റിന്റെ ഉപവാസ ആഹ്വാനത്തോട് അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു. സിറ്റിംഗ് സര്‍ക്കാരിനെതിരായ ഇത്തരം പ്രതിഷേധം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് തുല്യമാകും എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

അതേസമയം സച്ചിന്‍ പൈലറ്റിന്റെ സമരത്തെ കുറിച്ചുള്ള ചോദ്യത്തോട് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചിരുന്നില്ല. തങ്ങളുടെ ലക്ഷ്യം പണപ്പെരുപ്പം ലഘൂകരിക്കുക എന്നതാണ് എന്നും ഇത് മാത്രമാണ് തങ്ങളുടെ ശ്രദ്ധ എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതില്‍ നിന്ന് വ്യതിചലിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അശോക് ഗെലോട്ട് പറഞ്ഞിരുന്നു. നിരവധി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ രാജസ്ഥാന്‍ എ സി ബി റെയ്ഡ് ചെയ്തിട്ടുണ്ട്.

Tips for Typing Speed: ചറാപറാന്ന് വേഗത്തില്‍ ടൈപ്പ് ചെയ്യണോ.. ഇതാ ചില ട്രിക്കുകള്‍

രാജ്യത്ത് ഒരിടത്തും ഇത് സംഭവിച്ചിട്ടില്ല എന്നും കൂടുതല്‍ റെയ്ഡുകള്‍ നടത്തിയാല്‍ നെഗറ്റീവ് ചിന്താഗതിയുള്ളവര്‍ അഴിമതി കൂടുതലാണെന്ന് പറയും എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് അര്‍ത്ഥം റെയ്ഡുകള്‍ നിര്‍ത്തുക എന്നാണോ എന്നും ഈ ചിന്ത വളരെ തെറ്റാണ് എന്നുമായിരുന്നു അശോക് ഗെലോട്ട് പറഞ്ഞിരുന്നത്. 2018 ലെ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയതാണ് ഗെലോട്ടും പൈലറ്റും തമ്മിലും തര്‍ക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+