കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദുവിന് മുഖം കൊടുക്കാതെ ഹൈക്കമാന്‍ഡ്, കൂടിക്കാഴ്ച്ചയ്ക്കില്ലെന്ന് രാഹുല്‍, വെല്ലുവിളി പിടിച്ചില്ല

Google Oneindia Malayalam News

ദില്ലി: ഹൈക്കമാന്‍ഡിന്റെ പിന്തുണയില്‍ അമരീന്ദര്‍ സിംഗിനെ വെല്ലുവിളിക്കാനുള്ള നവജ്യോത് സിദ്ദുവിന്റെ നീക്കത്തിന് തിരിച്ചടി. രാഹുല്‍ ഗാന്ധിയെ അടക്കം കാണാനുള്ള സിദ്ദുവിന്റെ നീക്കം പൊളിഞ്ഞിരിക്കുകയാണ്. സിദ്ദുവിന് സന്ദര്‍ശനത്തിനുള്ള അനുമതി ഹൈക്കമാന്‍ഡ് നിഷേധിച്ചിരിക്കുകയാണ്. രാഹുല്‍ അടക്കമുള്ളവര്‍ നിര്‍ദേശിച്ചിട്ടും അമരീന്ദറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് യോജിച്ച് പോകാന്‍ സിദ്ദു തയ്യാറായിരുന്നില്ല. ഇതിന് പുറമേ സ്വന്തം രീതിയില്‍ ഉപദേശകരെ വെച്ച് കുഴപ്പത്തില്‍ ചാടുകയും ചെയ്തു. ഇവര്‍ കശ്മീരിനെ കുറിച്ച് അടക്കം നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിന് തന്നെ പ്രതിസന്ധിയായി മാറിയിരുന്നു. തുടര്‍ന്ന് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു.

1

ഉപദേശകരെ പുറത്താക്കിയതിന് പിന്നാലെ ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് സിദ്ദു രംഗത്ത് വന്നത് കൂടുതല്‍ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ തകര്‍ക്കുമെന്നായിരുന്നു വെല്ലുവിളി. ഇതിനെതിരെ നിരവധി നേതാക്കള്‍ രംഗത്ത് വരികയും ചെയ്തു. ഹൈക്കമാന്‍ഡ് ഈ പരാമര്‍ശത്തില്‍ ചൊടിച്ച് സിദ്ദുവുമായി അകന്നിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയായിരുന്നു ഹൈക്കമാന്‍ഡിനോട് സന്ദര്‍ശനാനുമതി തേടിയത്. എന്നാല്‍ കാണാനാനില്ലെന്ന ഉറച്ച് നിലപാടെടുത്തിരിക്കുകയാണ് ഹൈക്കമാന്‍ഡ്. സോണിയാ ഗാന്ധി നല്‍കിയ പല നിര്‍ദേശങ്ങളും ലംഘിച്ച് പഞ്ചാബിലെ പ്രശ്‌നങ്ങള്‍ സിദ്ദു വഷളാക്കിയെന്നാണ് നേതൃത്വം കരുതുന്നത്.

നേരത്തെ തന്നെ പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് തമ്മിലടിയില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതോടൊപ്പം അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നടപ്പാക്കാമെന്ന പറഞ്ഞ പല കാര്യങ്ങളും നടപ്പാക്കാതിരുന്നതില്‍ നിരാശയും അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് നേരത്തെ തന്നെ അമരീന്ദറിനോട് നടപ്പാക്കണമെന്ന് പറഞ്ഞ കാര്യമാണിത്. ഇതേ വിഷയത്തിലായിരുന്നു നേരത്തെ സിദ്ദുവും അമരീന്ദറിനെതിരെ രംഗത്ത് വന്നത്. ഹൈക്കമാന്‍ഡിനെ അമരീന്ദറിനെതിരെ സമീപിക്കാനായിരുന്നു സിദ്ദു ലക്ഷ്യമിട്ടത്. സോണിയാ ഗാന്ധിയെയും മുതിര്‍ന്ന നേതാക്കളെയും കണ്ട് അമരീന്ദറിനെ മാറ്റുന്ന കാര്യം നിര്‍ദേശിക്കാനും സിദ്ദു തീരുമാനിച്ചിരുന്നു.

സിദ്ദു പ്രതീക്ഷിച്ച രീതിയില്‍ അല്ല ഹൈക്കമാന്‍ഡ് പ്രതികരിച്ചത്. പാര്‍ട്ടിയിലെ നിലവിലെ അവസ്ഥ വിശദീകരിക്കാനുള്ള അവസരം കൂടിയാണ് സിദ്ദുവിന് നഷ്ടമായത്. അതേസമയം സിദ്ദുവിന് എന്ത് പറയാനുണ്ടെങ്കിലും അത് ഹരീഷ് റാവത്തിന് മുന്നില്‍ പറയാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷേ നേരത്തെ റാവത്തിനെ കണ്ടതിനാല്‍ സിദ്ദുവിന് വേറെ ഓപ്ഷന്‍ മുന്നില്‍ ഇല്ലായിരുന്നു. അതുകൊണ്ടാണ് ദില്ലിയിലേക്ക് തിരിച്ചത്. ഈ സമയം അമരീന്ദറിനെയും ഒപ്പമുള്ള എംഎല്‍എമാരെയും കാണുന്ന തിരക്കിലായിരുന്നു റാവത്ത്. നേരത്തെ സിദ്ദുവിന്റെ ക്യാമ്പിലുള്ള എംഎല്‍എമാര്‍ ചേര്‍ന്ന് ക്യാപ്റ്റനെ മാറ്റണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.

ക്യാപ്റ്റനെ മാറ്റാനില്ലെന്ന കൃത്യമായ സന്ദേശമാണ് സിദ്ദുവിന് ഹൈക്കമാന്‍ഡ് നല്‍കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അമരീന്ദര്‍ തന്നെയായിരിക്കും പാര്‍ട്ടിയുടെ മുഖമെന്നും ഹൈക്കമാന്‍ഡ് പറയുന്നു. ഇത് സിദ്ദുവിന് വലിയ തിരിച്ചടിയാണ്. അകാലിദളുമായി ചേര്‍ന്ന് പോകുന്ന രീതിയാണ് അമരീന്ദറിന് ഉള്ളതെന്ന് നിരന്തരം സിദ്ദു വിമര്‍ശിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എവിടെയെന്ന ചോദ്യവും സിദ്ദു ഉന്നയിക്കുന്നുണ്ട്. നേരത്തെ പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്നും, മറച്ചുവെക്കുന്നില്ലെന്നും ഹരീഷ് റാവത്ത് തന്നെ വെളിപ്പെടുത്തിയിരുന്നു. തന്നോട് ദേഷ്യമുള്ള മന്ത്രിമാര്‍ ആരും കാണാന്‍ വന്നിട്ടില്ലെന്നും റാവത്ത് പറഞ്ഞു.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മാറ്റണമെന്ന ആവശ്യവുമായി നേരത്തെ സിദ്ദുവിന്റെ ക്യാമ്പിലെ എംഎല്‍എമാര്‍ റാവത്തിനെ ഡെറാഡൂണിലെത്തി കണ്ടിരുന്നു. എന്നാല്‍ ക്യാപ്റ്റനെ മാറ്റാനാവില്ലെന്ന നിലപാടിലായിരുന്നു റാവത്ത്. അമരീന്ദറിന്റെ സര്‍ക്കാര്‍ കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത് വളരെ മികച്ചതുമാണ്. അതിനെ നമ്മള്‍ അഭിനന്ദിക്കേണ്ടതുണ്ട്. ബര്‍ഗാരി കേസ് സിബിഐക്ക് പോകാതെ നില്‍ക്കുന്നതിന് കാരണം അമരീന്ദര്‍ സിംഗ് സര്‍ക്കാരാണെന്നും റാവത്ത് വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് റാവത്ത് എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ മുഖ്യമന്ത്രി പാര്‍ട്ടി അധ്യക്ഷനും രണ്ട് തട്ടില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസിന് ആശങ്കയാണ്.

English summary
congress high command rejects navjot sidhu's demand to meet, upset over his remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X